ഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 993 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഇത് മൂന്നാമത്തെ തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. അതേസമയം ഗാർഹിക പാചകവാതക സിലിണ്ടറിബറെ വിലയിൽ മാറ്റമില്ല.
ഇന്നത്തെ വർദ്ധനവോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 3085 രൂപയാണ് പുതിയ വില. തിരുവനന്തപുരത്തു 3106 രൂപയും കോഴിക്കോട് 3117 രൂപയുമായി. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3071.50 രൂപയാണ്. മുംബൈയിൽ 3024 രൂപയായും ഉയർന്നു. തുടർച്ചായി ഉണ്ടാകുന്ന ഈ വർദ്ധനവ് ഹോട്ടലുകൾ, റസ്റ്റോറന്റുകൾ , മാറ്റ് ചെറുകിട വ്യവസായങ്ങൾ എന്നിവയെ സാരമായി ബാധിക്കും. മാത്രമല്ല വിലക്കയറ്റത്തിനും സാധയതയുണ്ട്.
