Category: latest

സ്‌കൂള്‍ പ്രവേശനം; രേഖകള്‍ ഇല്ലെങ്കിലും കുട്ടികളെ ചേര്‍ക്കാം

തിരുവനന്തപുരം: പുതിയ അധ്യായന വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ ചേരാനെത്തുന്ന കുട്ടികള്‍ക്ക് രേഖകളില്ലാത്തതിന്റെ പേരില്‍ പ്രവേശനം നിഷേധിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയില്ലെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടേയും പ്രവാസികളുടേയും കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്നു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. സംസ്ഥാന സിലബസിലുള്ള സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെല്ലാം മെയ് രണ്ടിനു പ്രവേശനം തുടങ്ങും. രേഖകളില്ലാത്ത കുട്ടികള്‍ക്ക് അവ ലഭിക്കും വരെ താത്കാലികമെന്ന നിലയിലായിരിക്കും പ്രവേശനം. ഒരു തരത്തിലുള്ള പ്രവേശന പരീക്ഷകളും പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. രേഖകളില്ലാതെ പ്രവേശനം നല്‍കുന്ന കുട്ടികളുടെ […]
Read more

കനത്ത ചൂട് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ഇന്നും 40 ഡിഗ്രി കടന്നേക്കും. പലയിടത്തും കുടിവെള്ള പ്രതിസന്ധി നേരിടുകയാണ്. സൂര്യാതപ അപകടങ്ങളും കൂടുന്നു. പാലക്കാട്‌ ജില്ലയിൽ ഇന്നലെ 39.9 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക.പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. […]
Read more

നിതിൻ രാജിൻ്റെ മരണത്തിലെ പ്രതിഷേധ ഹർത്താൽ ശക്തം

തിരുവനന്തപുരം: നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഹർത്താൽ. തലസ്ഥാന ന​ഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. അടൂരിൽ കെഎസ്ആർടിസി സ്റ്റാൻഡിന് മുമ്പിലായി പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. നെടുമങ്ങാടും കെഎസ്ആർടിസി ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. ഇടുക്കി ജില്ലയിലും പലയിടങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്. എന്നാൽ, ഇരുചക്ര വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. തിരുവനന്തപുരത്തും, കണ്ണൂർ പഴയങ്ങാടിയിലും വാഹനങ്ങൾ തടഞ്ഞു. അതേസമയം, ഹർത്താൽ കോഴിക്കോട് ജില്ലയിലെ ജനജീവിതത്തെ ബാധിച്ചില്ല. സിറ്റി സർവീസടക്കം […]
Read more

അടുത്തമാസം മുതല്‍ ഗ്യാസ് ബുക്കിങ്ങില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുന്നു

ഡൽഹി: മെയ് മാസത്തിൽ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിൽ കൂടുതൽ പരിഷ്കരണം ഉണ്ടാകുമെന്ന് സൂചന. ഫെബ്രുവരിയിൽ ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധം കാരണം, ആഗോള ഊർജ്ജ മേഖലയിലെ വിതരണക്ഷാമം, ഡെലിവറി കാലതാമസം, വിലക്കയറ്റം എന്നിവ നേരിടുന്ന പ്രതിസന്ധിക്കിടയിലാണ് ബുക്കിങ് നിയമങ്ങളിലും മാറ്റം വരുത്തുന്നത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ എണ്ണ വിപണന കമ്പനികൾ എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ ചർച്ച ചെയ്യുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗിക […]
Read more

വൈദ്യുതി പ്രതിസന്ധി: കെഎസ്ഇബിക്ക് ഗുരുതര വീഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ കാരണം കെഎസ്ഇബിയുടെ ഗുരുതര വീഴ്ച. വൈദ്യുതി വാങ്ങാനുള്ള മൂന്ന് കരാറുകൾ അവസാനിച്ചിട്ടും മുൻകൂട്ടി പുതിയ കരാർ ഉണ്ടാക്കിയില്ല. പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ബുക്ക് ചെയ്യാത്തതിലും കെഎസ്ഇബിക്ക് വീഴ്ച്ചയുണ്ടായി. ട്രാൻസ്ഫോർമറുകളുടെ ശേഷിയും കൂട്ടിയില്ല. പീക്ക് ലോഡ് വൈദ്യുതി നിയന്ത്രണം പലയിടത്തും ഒരു മണിക്കൂറിന് മുകളിലാണ്. സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങൾ ഇന്ന് കൂടുന്ന ഉന്നതതല യോ​ഗത്തിലുണ്ടാകും. വൈദ്യുത പ്രതിസന്ധി രൂക്ഷമാകാൻ കാരണം ബോർഡിന്റെ ഭാഗത്തു വന്ന ഗുരുതര വീഴ്ച്ചയാണെന്നാണ് കണ്ടെത്തൽ. പുറത്തു […]
Read more

ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി ക്യാമറകള്‍ ഓഫാക്കിയ സംഭവം; രണ്ട് പേര്‍ പിടിയില്‍

ബെംഗളൂരു: ഐപിഎല്ലിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവി ക്യാമറകള്‍ ഓഫാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. 37-കാരനായ മഞ്ജുനാഥ്, 19-കാരനായ അബ്ദുള്‍ കലാം എന്നിവരാണ് പിടിയിലായത്. സ്റ്റേഡിയത്തില്‍ സിസിടിവി ക്യാമറകളുടെ സേവനം നല്‍കുന്ന കമ്പനിയിലെ ജീവനക്കാരാണ് ഇവരെന്നാണ് വിവരം. ഏപ്രില്‍ 24-ന് നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിന് മുന്‍പാണ് സംഭവം. സുരക്ഷാ വീഴ്ച ഉണ്ടായതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുബ്ബോണ്‍ പാര്‍ക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഗുരുഗ്രാം ആസ്ഥാനമായുള്ള […]
Read more

ഇനി വെള്ളം കെട്ടിനിൽക്കില്ല; വെള്ളക്കെട്ട് നീക്കം ചെയ്യാൻ സ്മാർട്ട് വാഹനവുമായി ദുബൈ

ദുബൈ: മഴയെതുടർന്നുണ്ടാകുന്ന വെള്ളക്കെട്ട് മിനിറ്റുകൾക്കുള്ളിൽ നീക്കം ചെയ്യാൻ സ്മാർട്ട് വാഹനവുമായി ദുബൈ. റോഡ് ട്രാൻസ്‌പോർട് അതോറിറ്റി വികസിപ്പിച്ച പുതിയ ‘റാപ്പിഡ് ഇന്റെർവെൻഷൻ വെഹിക്കിൾ’ ദുബൈ കിരീടാവകാശി ഷെയ്ഖ്‌ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം സന്ദർശിച്ച് വിലയിരുത്തി. വെള്ളപ്പൊക്ക സാഹചര്യത്തിൽ ഗതാഗത നിയന്ത്രണവും രക്ഷാ പ്രവർത്തനവും 75 ശതമാനം വേഗതയിലാക്കാൻ ഈ വാഹനത്തിനു സാധിക്കും. മിനിറ്റിൽ ഏകദേശം 60,000 ലിറ്റർ വെള്ളം പമ്പ് ചെയ്ത് നീക്കാൻ ഈ വാഹനത്തിന് ശേഷിയുണ്ട്. റോഡിലെ […]
Read more

നിതിന്റെ മരണം: ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ രണ്ടാം പ്രതിയായ ഡോ.സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി. പിന്നാലെ സം​ഗീതയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. മുൻ‌കൂർ ജാമ്യം നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ സംഗീത നമ്പ്യാർ നേരിട്ട് ഹാജരാക്കിയിരിക്കുന്നത്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ ഒന്നാം പ്രതിയായ ഡോ. എം കെ റാമും, രണ്ടാം പ്രതിയായ ഡോ സംഗീത നമ്പ്യാരും ഒളിവിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഡോ […]
Read more

സീനിയർ വോളിബോൾ ടീമിനായി വീണ്ടും സെലക്ഷൻ നടത്തുന്നു

ചെന്നൈ: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ സീനിയർ വോളിബോൾ ടീമിനായി വീണ്ടും സെലക്ഷൻ ട്രെയ്ൽസ് 29 മുതൽ ഗുജറാത്തിൽ നടക്കും. ദേശീയ ക്യാമ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് വീണ്ടും സെലക്ഷൻ നടത്താനുള്ള തീരുമാനം. വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (വിഎഫ്ഐ) യുടെ അംഗീകാരം കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വോളിബോൾ ഫെഡറേഷൻ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ ഭരണനിർവഹണത്തിനായി ചുമതയപ്പെടുത്തിയ സ്റ്റിയറിങ് കമ്മിറ്റിയാണ് വിദേശ പരിശീലകനായ ഡ്രാഗൻ മിഹൈലോവിച്ച് , മലയാളി താരമായിരുന്ന ടോം ജോസഫ് എന്നിവരെ ഉൾപ്പെടുത്തി ഏഴംഗ സെലക്ഷൻ […]
Read more

കളിക്കുന്നതിനിടെ കുട്ടിയുടെ കാല് വീടിന്റെ കോൺഗ്രീറ്റ് പില്ലറിനുള്ളിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീടിന് മുന്നിലെ പില്ലറുകൾക്കിടയിൽ കാൽ കുടുങ്ങിപ്പോയ 12 വയസ്സുകാരനെ വിഴിഞ്ഞം ഫയർ റെസ്ക്യൂ സേന രക്ഷപ്പെടുത്തി. വിഴിഞ്ഞം കടകുളം, കോട്ടപ്പുറം സ്വദേശി റയാൻ ആണ് അപകടത്തിൽപ്പെട്ടത് . ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കാല് അപ്രതീക്ഷിതമായി പില്ലറിനുള്ളിൽ കുടുങ്ങുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് ഒരുപാട് സമയം പരിശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ഉടൻ തന്നെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ യൂണിയനിൽ വിവരം അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ […]
Read more

Recent News