മാത്യു അച്ചാടൻ അന്തരിച്ചു; എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യ വ്യക്തി
ചാലക്കുടി: കേരളത്തിൽ ആദ്യമായി വിമാനമാർഗം ഹൃദയമെത്തിച്ച് ശസ്ത്രക്രിയ നടത്തിയ ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടന്‍ (57) അന്തരിച്ചു. 2015 ജൂലൈ 24നാണ് മാത്യു ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായത്. നാവികസേനയുടെ ഡോണിയർ വിമാനത്തിലാണ് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹൃദയം എത്തിച്ചത്. ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പാറശാല സ്വദേശി അഡ്വ. നീലകണ്ഠശർമക്ക് മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ഹൃദയം മാത്യുവിന് മാറ്റിവച്ചത്.സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലെ രോഗികളുടെ പട്ടികയിൽ നിന്നാണ് ഹൃദയകൈമാറ്റത്തിന് കൊച്ചി ലിസി ആശുപത്രിയിൽ […]
Read more

