Category: latest

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി രാകേഷാണ് മരിച്ചത്. ഇതോടെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണൻ ഇന്നലെ മരിച്ചിരുന്നു. വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. തൃശൂർ പൂരത്തിന്റെ ഭാ​ഗമായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ടുസാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ ഏപ്രിൽ 21-ാം […]
Read more

പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റു

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിലിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്ജലിക്ക് (36) ആണ് കടിയേറ്റത്. ശംഖുവരൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. പാമ്പിനെ പിന്നീട് വീടിന്റെ ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. കടിയേറ്റ അടയാളം കണ്ടതിനെ തുടർന്ന് അഞ്ജലിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതയിലേക്ക് മാറ്റുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തുവെന്ന് വീട്ടുകാർ അറിയിച്ചു.
Read more

വൈദ്യുതി പ്രതിസന്ധിയില്‍ ആശ്വാസം; അധിക വൈദ്യുതി വാങ്ങാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി. ഹ്രസ്വകാലാടിസ്ഥാനത്തില്‍ അധിക വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷയ്ക്കാണ് റെഗുലേറ്ററി കമീഷന്‍ അംഗീകാരം നല്‍കിയത്. മെയ് പകുതി വരെ ഉണ്ടാകാനിടയുള്ള പ്രതിസന്ധി മറികടക്കാന്‍ 250 മെഗാവാട്ട് വരെ അധിക വൈദ്യുതി ലഭ്യമാക്കും. പവര്‍ എക്‌സ്‌ചേഞ്ചുകളിലെ ‘ടേം എ ഹെഡ് മാര്‍ക്കറ്റ്’ വഴി വാങ്ങുമ്പോള്‍, യൂണിറ്റിന് പരമാവധി 10 രൂപയും, അഞ്ച് പൈസ വരെ മാര്‍ജിനും നിശ്ചയിച്ചിട്ടുണ്ട്. സുതാര്യമായ രീതിയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വൈദ്യുതിയുടെ അളവും […]
Read more

പശ്ചിമബംഗാളില്‍ ബിജെപി – തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

ന്യൂഡൽഹി: പശ്ചിമബംഗാളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കേ ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഹൗറയിലും ഭവാനിപ്പൂരിലും മുര്‍ഷിദാബാദിലുമാണ് പരസ്പരം മുദ്രാവാക്യം വിളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഇരു വിഭാഗങ്ങളിലുമുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റോഡ് ഷോ നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. ജയ് ബംഗള മുദ്രാവാക്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജയ് ശ്രീറാം വിളികളോടെ ബിജെപി പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടി. ഭവാനിപ്പൂരിലെ സംഘര്‍ഷം കണക്കിലെടുത്ത് മമത ബാനര്‍ജി റോഡ് ഷോ പകുതിയിൽ വച്ച് അവസാനിപ്പിച്ചു. […]
Read more

സ്വകാര്യ സ്ഥാപനത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 23 സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കൽപ്പറ്റ: വയനാട്ടിലെ മാനന്തവാടി, കൽപ്പറ്റ , വൈത്തിരി, പുൽപ്പള്ളി പനമരം, അമ്പലവയൽ, സുൽത്താൻ ബത്തേരി തുടങ്ങിയ അങ്ങാടികളിലെല്ലാം ഇപ്പോഴും ഭക്ഷണശാലകളുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. എല്ലാ ഹോട്ടലുകൾക്കും വിറകടുപ്പുകൾ നിർമ്മിക്കാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ നിരവധി ഭക്ഷണശാലകളാണ് ഗ്യാസ് സിലിണ്ടറുകൾ കൊള്ള വില നൽകി വാങ്ങാൻ നിർബന്ധിതരായിരിക്കുന്നത്. ഇതിനിടെയാണ് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട് , കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സംഘം കൈതപ്പൊയിയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകൾ പിടിച്ചെടുത്തത്. അനധികൃതമായി […]
Read more

പൂരത്തിൽ അലിഞ്ഞ് നാടും ന​ഗരവും; വര്‍ണ വിസ്മയം തീര്‍ത്ത് കുടമാറ്റം

തൃശൂര്‍: പൂരത്തിന്റെ താളത്തിൽ അലിഞ്ഞ് തൃശൂര്‍ നഗരം. പൂരപ്രമികളെ ആവേശത്തിലാക്കി കുടമാറ്റവും നടന്നു. കുടമാറ്റത്തിന്‍റെ സമയം ഇത്തവണ കുറച്ചെങ്കിലും പൂര പ്രേമികളുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും മത്സരിച്ചുള്ള കുടമാറ്റത്തെ ഹര്‍ഷാരവത്തോടെയാണ് പൂരപ്രേമികള്‍ സ്വീകരിച്ചത്. പല നിറത്തിലുള്ള സാമ്പ്രദായിക വര്‍ണ കുടകളാണ് ഇരു ദേവസ്വങ്ങളും ആദ്യം ഉയര്‍ത്തിയത്. സമയം കുറവായതിനാൽ തന്നെ ഉയര്‍ത്തുന്ന കുടകള്‍ പെട്ടെന്ന് തന്നെ മാറ്റിയാണ് ഇരുവിഭാഗവും മത്സരിച്ചത്. ഇലഞ്ഞിത്തറ മേളം അവസാനിച്ചതിന് പിന്നാലെ വൈകിട്ട് അ‍ഞ്ചോടെയാണ് കുടമാറ്റത്തിനുള്ള ഒരുക്കം തുടങ്ങിയത്. കുടമാറ്റത്തിനായി […]
Read more

ബിജെപിയിൽ ചേർന്ന എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷ നൽകി എഎപി

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്ങാണ് കത്ത് നൽകിയത്. കൂറുമാറ്റ നിരോധന നിയമത്തിന്റെ വ്യക്തമായ ലംഘനമാണ് ഏഴ് എംപിമാരുടെ നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വെള്ളിയാഴ്ചയാണ് എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പാഠക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവർ […]
Read more

ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി

മസ്കറ്റ്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. അൽ ബറക്ക കൊട്ടാരത്തിൽ വച്ചുനടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ പ്രധാന സംഭവവികാസങ്ങളും സമാധാനശ്രമങ്ങളും ചർച്ചയായി. സമാധാന ചർച്ചകളിൽ ഒമാന്റെ മധ്യസ്ഥതയും വിവിധ വിഷയങ്ങളിലുള്ള ഇറാന്റെ കാഴ്ചപ്പാടുകളും വിദേശകാര്യ മന്ത്രി സുൽത്താനെ ധരിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ സംഭാഷണങ്ങൾക്കും നയതന്ത്ര ചർച്ചകൾക്കും മുൻഗണന നൽകണമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് പറഞ്ഞു. കൂടാതെ രാഷ്ട്രീയമായ ഒത്തുതീർപ്പുകളിലൂടെ മാത്രമേ മേഖലയിൽ സമാധാനം ഉറപ്പാക്കാൻ കഴിയുകയുള്ളു […]
Read more

ഹജ്ജ് സീസണിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി

റിയാദ്: ഹജ്ജ് സീസണിൽ നിയന്ത്രണം കടുപ്പിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. വിസിറ്റ് വിസയിലെത്തുന്നവർക്ക് നിയമവിരുദ്ധമായി താമസസൗകര്യം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിസിറ്റ് വിസയിലുള്ളവർക്ക് താമസസൗകര്യം ഒരുക്കുകയോ അവരെ ഒളിപ്പിച്ചു വെക്കുകയോ ചെയ്യന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ , സ്വകാര്യ വസതികൾ , താൽക്കാലിക ഷെൽട്ടറുകൾ, തീർത്ഥാടകർക്കായി നീക്കിവെച്ചിട്ടുള താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വിസിറ്റ് വിസക്കാരെ താമസിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. മക്ക നഗരത്തിലും […]
Read more

അടിയന്തര സാഹചര്യം കണക്കിലെടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

തിരുവനന്തപുരം: അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്‍ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതായി റിപ്പോർട്ട്. കെഎസ്ഇബി നല്‍കിയ പെറ്റീഷൻ പരിഗണിച്ചാണ് ഈ തീരുമാനം. പരമാവധി 250 മെഗാ വാട്ട് വരെ വാങ്ങാം. വൈദ്യുതി വില യൂണിറ്റിന് 10 രൂപയിൽ താഴെ ആയിരിക്കണം. മെയ്‌ 15 വരെയാണ് സമയ പരിധി നല്‍കിയിരിക്കുന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ആവശ്യം വര്‍ധിച്ചിരക്കുകയാണ്. കഴിഞ്ഞ 18 ന് പ്രതിദിന ഉപയോഗം 117 ദശലക്ഷം യൂണിറ്റ് എന്ന […]
Read more

Recent News