കൽപ്പറ്റ: വയനാട്ടിലെ മാനന്തവാടി, കൽപ്പറ്റ , വൈത്തിരി, പുൽപ്പള്ളി പനമരം, അമ്പലവയൽ, സുൽത്താൻ ബത്തേരി തുടങ്ങിയ അങ്ങാടികളിലെല്ലാം ഇപ്പോഴും ഭക്ഷണശാലകളുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. എല്ലാ ഹോട്ടലുകൾക്കും വിറകടുപ്പുകൾ നിർമ്മിക്കാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ നിരവധി ഭക്ഷണശാലകളാണ് ഗ്യാസ് സിലിണ്ടറുകൾ കൊള്ള വില നൽകി വാങ്ങാൻ നിർബന്ധിതരായിരിക്കുന്നത്. ഇതിനിടെയാണ് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട് , കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സംഘം കൈതപ്പൊയിയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകൾ പിടിച്ചെടുത്തത്. അനധികൃതമായി സിലിണ്ടറുകൾ സംഭരിക്കുകയും ഉപയോഗിക്കുകയൂം ചെയ്യുന്നവർക്കെതിരെ ആവശ്യസാധന നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസർ ജെയിംസ് പീറ്റർ അറിയിച്ചു.
Related Posts
മോഹന്‍ലാല്‍ ഉപയോഗിച്ച വാഹന നമ്പര്‍ വ്യാജം; ദൃശ്യം 3 സിനിമയ്ക്കെതിരെ പരാതി
അടിമാലി: ദൃശ്യം 3 സിനിമയ്ക്കെതിരെ പരാതി. ദൃശ്യം മൂന്നില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച വാഹന നമ്പര്‍ വ്യാജമാണെന്നാണ് പരാതി. ഇടുക്കി കുഞ്ചിത്തണ്ണി…
പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ അന്ത്യഘട്ടത്തിലേക്ക് കടക്കവെ, യുഡിഎഫ് സ്ഥാനാർഥികൾക്കായി വോട്ടഭ്യർത്ഥിക്കാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി…
യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവം; ആരോപണവുമായി യുവതിയുടെ കുടുംബം
കാസര്‍കോട്: കാസര്‍കോട് പളളിപ്പാടിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. കര്‍ണാടക…
