ഒമാനിൽ വ്യാപക റെയ്ഡ്; നിയമലംഘനങ്ങൾ നടത്തിയ 40 പേർ പിടിയിൽ
മസ്കറ്റ്: ഒമാനിൽ വ്യാപക റെയ്ഡ്. വിവിധ നിയമലംഘനങ്ങൾ നടത്തിയ 40 പേർ പിടിയിലായി. മസ്കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡും സ്പെഷ്യൽ ടാക്സസ് പോലീസ് വിഭാഗവും ഒരുമിച്ചു നടത്തിയ പ്രത്യേക പരിശോധനയിലാണ് 40 പേർ പിടിയിലായത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മേഖലകളിൽപ്പെട്ട വിവിധ രാജ്യക്കാരാണ് പിടിയിലായത്. തൊഴിൽ നിയമങ്ങളും വിദേശതാമസ നിയമങ്ങളും ലംഘിച്ചതായും പൊതുധാർമ്മികത ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ചിലരുടെ കൈവശം മയക്കുമരുന്ന്, നിരോധിത വസ്തുക്കൾ , കൂടാതെ കൃത്രിമ നാണയങ്ങളും കണ്ടെത്തിയതായി […]
Read more

