Category: latest

ഇരട്ട പൗരത്വ വിവാദം; രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന ആരോപണം അന്വേഷിക്കാൻ ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്. അന്വേഷണം സ്വയം നടത്തുകയോ അല്ലെങ്കിൽ വിഷയം ഒരു കേന്ദ്ര ഏജൻസിക്ക് കൈമാറുകയോ ചെയ്യണമെന്ന് കോടതി ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ചു. കേസിന്റെ വാദം കേൾക്കുന്നതിനിടെയായിരുന്നു നിർദേശം. രാഹുൽ ഗാന്ധിയുടെ പൗരത്വ തർക്ക കേസ് പരിഗണിക്കുന്നതിനിടെ, കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷിയാക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ഹർജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വാദം കേൾക്കൽ […]
Read more

സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

കൊച്ചി: സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി രോ​ഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർത്ഥിന്റെ വിയോ​ഗം. സീരിയൽ താരം സീമ ജി നായർ ആണ് മരണവിവരം പങ്കുവെച്ചിരിക്കുന്നത്. പ്രതീക്ഷകൾ അസ്തമിച്ചു ..പ്രശസ്ത സീരിയൽതാരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി,മനസ്സും ,ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു .ഇന്ന് ഈശ്വരൻ തീരുമാനിച്ചു നീ കൂടുതൽ വേദനിക്കണ്ടായെന്ന് ..വയ്യ […]
Read more

കൃഷ്ണന് മുന്നിൽ മന്തി വിളമ്പിയ സംഭവം: പ്രശ്‌നമുണ്ടാക്കണമെന്ന് ആഗ്രഹിച്ചില്ല, പ്രചരിച്ചത് ഉപേക്ഷിച്ച പോസ്റ്റർ: കടയുടമ

ആലപ്പുഴ: വിഷു ദിനത്തിലെ വിവാദ പോസ്റ്ററില്‍ വിശദീകരണവുമായി മെഹര്‍ മന്തി റസ്‌റ്റോറന്റ്. വളരെ വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മെഹര്‍ മന്തി റസ്‌റ്റോറന്റ് മാനേജിങ് പാര്‍ട്ണര്‍മാരില്‍ ഒരാളായ ഷമീര്‍ പറഞ്ഞു. പ്രചരിക്കുന്നത് പിന്‍വലിച്ച പോസ്റ്ററാണെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും റസ്റ്റോറന്റിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയില്‍ ഷമീര്‍ വ്യക്തമാക്കി. ബുദ്ധിമുട്ട് നേരിട്ടവരോട് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘വിഷുവിന് ആശംസാ പോസ്റ്റര്‍ നിര്‍മിച്ചു. പക്ഷേ ആ പോസ്റ്റര്‍ സമൂഹത്തില്‍ ഇറക്കിവിടാന്‍ പറ്റില്ലെന്ന് മനസിലാക്കി പിന്‍വലിച്ച് പകരം ഏറ്റവും […]
Read more

വോട്ടെണ്ണലിന് മുൻപേ ആഘോഷം തുടങ്ങി തളിപ്പറമ്പിലെ യുഡിഎഫ് ക്യാമ്പ്

കണ്ണൂർ: വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം തുടങ്ങി തളിപ്പറമ്പിലെ യുഡിഎഫ് ക്യാമ്പ്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനെ ‘നിയുക്ത എംഎല്‍എ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭിവാദ്യ ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തില്‍ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. 1970-ല്‍ ഉണ്ടായതിന് സമാനമായ വികാരം ഇത്തവണയും മണ്ഡലത്തില്‍ ആഞ്ഞടിച്ചാല്‍ എല്‍ഡിഎഫിന് സീറ്റ് നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് ക്യാമ്പ്. സിറ്റിംഗ് എംഎല്‍എ എം.വി ഗോവിന്ദൻ പാർട്ടി ചുമതലകളിലേക്ക് […]
Read more

കെഎസ്ഇബി കരാര്‍ ജീവനക്കാരൻ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: പാറശ്ശാലയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് പാറശ്ശാല പൊലീസ് കേസെടുത്തിരിക്കുന്നത്. കുഴഞ്ഞുവീണ ഉടൻ സന്തോഷിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയബന്ധിതമായി ചികിത്സ നൽകിയില്ല എന്ന് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചിരുന്നു. സന്തോഷിന്‍റെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. പാറശ്ശാല താലൂക്ക് ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ സന്തോഷിന്റെ മൃതദേഹവുമായി അമ്പൂരിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സഹപ്രവർത്തകർ അറിയിച്ചു.
Read more

പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ ലോക്‌സഭയിൽ ബിജെപി പ്രതിഷേധം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മജീഷ്യനോട് ഉപമിച്ച് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ്. ഒബിസി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിൻറെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ അടിച്ചേല്പിക്കാൻ ശ്രമം നടക്കുന്നുവെന്നും ബില്ലിൽ സ്ത്രീശാക്തീകരണവുമായി ബന്ധമില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. കേന്ദ്രസർക്കാരിന്റേത് നാണംകെട്ട കളിയാണ്. 2023 ൽ തന്നെ വനിതാ സംവരണ ബിൽ പാസാക്കിയതാണ് മജീഷ്യനും ബിസിനസുകാരനും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. മജീഷ്യന്റെ എല്ലാ ചരിത്രവും അറിയാവുന്ന യഥാർത്ഥ ശക്തി മറഞ്ഞിരിക്കുകയാണ് . […]
Read more

പാടശേഖരത്ത് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

എറണാകുളം: കോതമംഗലം കോട്ടപ്പടിക്ക് സമീപം പാടശേഖരത്ത് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. മ‍ൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്. പാടത്ത് പുല്ലരിയാൻ പോയവരാണ് മൃതദേഹം കണ്ടത്. ദുർഗന്ധം വന്നതിന് തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുമ്പ് സമീപപ്രദേശമായ വേങ്ങൂരിൽ നിന്ന് തെങ്ങ് കയറ്റ തൊഴിലാളിയായ യുവാവിനെ കാണാതായിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ജഡത്തിന് സമീപത്ത് നിന്ന് വാക്കത്തിയും തേങ്ങകളും കണ്ടെത്തിയത് സംശയത്തിന് ബലം നൽകുന്നുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പ്രാഥമിക […]
Read more

വോട്ടെടുപ്പിന് മുന്‍പ് അപേക്ഷയുമായി മോദി

ഡൽഹി: വനിത സംവരണ ബില്ലിൽ ഇന്ന് വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കാനിരിക്കെ അപേക്ഷയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണത്തിന് വോട്ടു ചെയ്യാൻ പാര്‍ലമെന്‍റ് അംഗങ്ങളോട് അപേക്ഷിക്കുകയാണെന്ന് മോദി പ്രസ്താവനയിൽ വ്യക്തമാക്കി. എല്ലാ സംശയങ്ങൾക്കും മറുപടി നൽകിയെന്നും സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.എല്ലാ അംഗങ്ങളും ശരിയായ തീരുമാനം എടുക്കാൻ പ്രാർത്ഥിക്കുന്ന.രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾ പാർലമെൻറിനെ ഉറ്റു നോക്കുകയാണ്.സ്ത്രീ സംവരണത്തിൽ ഇനിയും രാഷ്ട്രീയം കളിക്കരുത്. മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണം.അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും ഭാര്യമാരെയും ഓർത്ത് തീരുമാനം […]
Read more

സഭയിൽ ആഞ്ഞടിച്ച് രാഹുൽഗാന്ധി

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിലെ ഭേദഗതികളുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്ത്രീശക്തി നമ്മുടെ ദേശീയ ഭാവനയുടെയും കാഴ്ചപ്പാടിന്റെയും പ്രേരകശക്തിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുകളിൽ സ്ത്രീശക്തി ഒരു കേന്ദ്രബിന്ദുവാണ്. എന്നാൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ഭേദഗതി ബില്ലിനെ സ്ത്രീകളുടെ ബിൽ എന്ന് വിളിക്കാനാവില്ലെന്നും രാഹുൽ ലോക്‌സഭയിൽ പറഞ്ഞു. ഈ ബില്ലിനെ സ്ത്രീകളുടെ ബിൽ എന്ന് വിളിക്കാനാവില്ലെന്നും, സ്ത്രീ ശാക്തീകരണവുമായി ഇതിന് ബന്ധമില്ലെന്നുമാണ് […]
Read more

‘മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ല, ഇത് തന്നെയാണ് കോൺഗ്രസിന്റെ രീതി’; കെ. സുധാകരൻ

ന്യൂഡൽഹി: കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളെ ന്യായീകരിച്ച് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തെരഞ്ഞെടുപ്പ് ഫലം വരും മുമ്പുള്ള മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ല. കേരളത്തിൽ ഇതിന് മുൻപും തെരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് ചർച്ചകൾ നടന്നിട്ടുണ്ട്. ചർച്ചകൾ നടന്നാലെ തീരുമാനം ഉണ്ടാകൂ. തീരുമാനമെടുക്കുന്നത് വരെ മുഖ്യമന്ത്രി ചർച്ചയാകാം. അത് സ്വാഭാവികമാണ്. രാഷ്ട്രീയത്തിൽ അത് പതിവാണെന്നും ഇത് തന്നെയാണ് കോൺഗ്രസിന്റെ രീതിയെന്നും കെ.സുധാകരൻ പറഞ്ഞു. ഫലം വരും മുൻപുള്ള ചർച്ചകൾ പാർട്ടിക്ക് ക്ഷീണം ആവില്ല വ്യക്തികളല്ല, പാർട്ടിയാണ് തീരുമാനം […]
Read more

Recent News