Category: national

പ്രകടനവും ഫ്ലെക്സ് യുദ്ധവും നടത്തുന്നതിൽ നിന്നും പ്രവർത്തകർ പിന്തിരിയണം;എം വിൻസെന്റ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട ശക്തിപ്രകടനവും, ഫ്ലെക്സ് യുദ്ധവും നടത്തുന്നതിൽ നിന്നും പ്രവർത്തകർ പിന്തിരിയണമെന്ന് നിയുക്ത എംഎൽഎ എം വിൻസെന്റ്. വിജയത്തിന്റെ നിറം കെടുത്തുന്ന തരത്തിൽ കോൺഗ്രസിൽ ഒന്നും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയെ തീരുമാനിച്ചാൽ എല്ലാരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കും. മന്ത്രിസ്ഥാനമോ മറ്റു സ്ഥാനമാനങ്ങളോ ആവശ്യപ്പെട്ടിട്ടില്ലെന്നും എം വിൻസെന്റ് പറ‍ഞ്ഞു. പാർലമെന്ററി പാർട്ടി നേതാവിനെ തീരുമാനിക്കുന്നത് വൈകിയില്ലെന്നും എഐസിസി നിരീക്ഷകരോട് തന്റെ അഭിപ്രായം പറഞ്ഞു റോഡിൽ വ്യക്തമാക്കേണ്ട സാഹചര്യമില്ലെന്നും എം വിൻസെന്റ് പറഞ്ഞു. കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കങ്ങൾക്കിടെ ഫ്ലെക്സ് […]
Read more

മുഖ്യമന്ത്രി ചർച്ചയിൽ തന്റെ പേര് വിട്ട് പോയി : കെ മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാർഥി ചർച്ചകളിൽ തന്റെ പേര് പരാമർശിക്കപ്പെടാത്തതിനെതിരെ പരോക്ഷ പ്രതികരണവുമായി കെ മുരളീധരൻ. “മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകുമെന്ന്” പറഞ്ഞ മുരളീധരൻ, പാർട്ടിക്കുള്ളിൽ നടക്കുന്ന നേതൃത്വ ചർച്ചകളിൽ തനിക്കുള്ള പിന്തുണയും രാഷ്ട്രീയ അനുഭവവും അവഗണിക്കാനാകില്ലെന്ന സൂചനയാണ് നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഇന്ത്യൻ നാഷ്ണൽകോൺ​ഗ്രസ്സിനകത്ത് മുഖ്യമന്ത്രി പദത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമായിരിക്കെയാണ് മുരളീധരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. കെ സി വേണു​ഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പ്രധാനമായി ഉയർന്നുവരുമ്പോൾ, മുതിർന്ന നേതാവായ […]
Read more

വിജയ്ക്ക് ഉപാധികളില്ലാതെ പിന്തുണ നൽകി സിപിഐയും സിപിഎമ്മും

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്ക്ക് ഉപാധികളില്ലാതെ പിന്തുണ നൽകി സിപിഐയും സിപിഎമ്മും. സിപിഐ തയ്യാറാക്കിയ കത്തിൽ ഉപാധികൾ ഇല്ലാത്ത പിന്തുണ എന്നാണ് പരാമർശിച്ചിട്ടുള്ളത്. മതേതര, സുസ്ഥിര, ജനാധിപത്യ ഭരണത്തിന് പിന്തുണയെന്നാണ് കത്തിൽ പറയുന്നത്. ഇതോടെ തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ടിവികെയ്ക്ക് പിന്തുണ നൽകാൻ ഇടത് പാർട്ടികൾ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇടതു പാർട്ടികൾക്ക് തൊഴിൽ വകുപ്പ് നൽകാമെന്ന ധാരണയിൽ ടിവികെ നേതാക്കൾ എത്തി. ഇതോടെ 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തി. […]
Read more

സുവേന്ദു അധികാരി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയാകും

കൊൽക്കത്ത: പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി അധികാരമേൽക്കും. ബിജെപി നിയമസഭ കക്ഷി യോ​ഗത്തിലാണ് തീരുമാനം. ബം​ഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രി ആയിട്ടാണ് സുവേന്ദു അധികാരി അധികാരത്തിലേറുന്നത്. പശ്ചിമബം​ഗാളിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. മമത ബാനര്‍ജിയെ രണ്ട് തവണ പരാജയപ്പെടുത്തി. കിഴക്കൻ മെദിനിപൂരിലെ കാന്തിയിലാണ് സുവേന്ദു അധികാരിയുടെ ജനനം. മുതിർന്ന കോൺഗ്രസ്, തൃണമൂൽ നേതാവായിരുന്ന ശിശിർ അധികാരിയുടെ മകനാണ്. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തി‌ലെത്തി. 1995ൽ കാന്തി മുനിസിപ്പാലിറ്റിയിൽ കൗൺസിലറും കാന്തി മുനിസിപ്പൽ ചെയർമാനുമായി. പിന്നീട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. […]
Read more

ബംഗാളിൽ നേടിയ ചരിത്ര വിജയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ട്രംപ്

ഡൽഹി: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ തെരഞ്ഞെടുപ്പ് ഫലത്തെ ‘ചരിത്രപരവും നിർണ്ണായകവും’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മോദിയെപ്പോലെ ഒരു നേതാവിനെ ലഭിക്കാൻ ഇന്ത്യ ഭാഗ്യം ചെയ്ത രാജ്യമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായിയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പിന്തുണ വ്യക്തമാക്കിയത്. പിന്നീട് ഇന്ത്യയിലെ യുഎസ് എംബസിയും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘കഴിഞ്ഞ മാസം നടന്ന ഫോൺ […]
Read more

വിജയ്ക്ക് ആശ്വാസം; ഡിഎംകെ-എഐഎഡിഎംകെ സഖ്യ സർക്കാർ നീക്കം ഉപേക്ഷിച്ചേക്കും

ചെന്നൈ: അണ്ണാഡിഎംകെയും ഡിഎംകെയും തമ്മിൽ കൈകോർത്ത് ഭരിക്കാമെന്ന നീക്കത്തിൽ പുനരാലോചന. ഡിഎംകെ – എഐഎഡിഎംകെ സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ഡിഎംകെ നേതാവ് ടി. കെ. എസ് ഇളങ്കോവൻ രംഗത്തെത്തിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുകയാണ്. ഇരു പാർട്ടികളും ബദ്ധശത്രുക്കളാണെന്നും ഒന്നിച്ചുപോകാൻ കഴിയില്ലെന്നുമാണ് ഇളങ്കോവൻ ഇപ്പോൾ വ്യക്തമാക്കുന്നത്. അണ്ണാഡിഎംകെ പിന്തുണയോടെ സഖ്യസർക്കാർ രൂപീകരിക്കാനുള്ള ഡിഎംകെ നീക്കം കോൺഗ്രസ് ആക്രമണത്തിന് മുന്നിലാണ് പതറിയത്. സ്റ്റാലിന് ബിജെപി ബന്ധമെന്നതടക്കമുള്ള കോൺഗ്രസ് ആരോപണം ഡിഎംകെ ക്യാമ്പിനെ ഒന്നാകെ പ്രതിരോധത്തിലാക്കി. ഇതോടെയാണ് സഖ്യ […]
Read more

ധുരന്ധറിനെ പുകഴ്ത്തി പോസ്റ്റിട്ട് കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദ്; പിന്നാലെ വിമർശനം

കഴിഞ്ഞ വർഷം ബോളിവുഡിൽ നിന്നിറങ്ങി വമ്പൻ ഹിറ്റായി മാറിയ ചിത്രമാണ് ധുരന്ധർ. രൺവീർ സിങ് നായകനായ ചിത്രം ആദിത്യാ ധർ ആണ് സംവിധാനം ചെയ്തത്. സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെ പേർ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദും ധുരന്ധറിനെ പുകഴ്ത്തി രം​ഗത്ത് വന്നിരിക്കുകയാണ്. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് ഷമ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ‘ധുരന്ധറിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത് കഴിഞ്ഞ വർഷമാണെന്ന് എനിക്കറിയാം. എന്നാൽ കഴിഞ്ഞ ദിവസം മാത്രമാണ് എനിക്ക് അത് കാണാനുള്ള സമയം […]
Read more

ശശി തരൂരിന് ആശ്വാസം, ഡീപ്പ്ഫേക്ക് വീഡിയോകൾ നീക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: തന്റെ സ്വകാര്യത അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ശശി തരൂർ എംപിക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ. തരൂരിന്റെ ഡീപ്പ്ഫേക്ക് വീഡിയോകൾ നീക്കാൻ കോടതി വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകി. പാകിസ്ഥാനെ തരൂർ പ്രകീർത്തിക്കുന്ന തരത്തിലുള്ള വ്യാജ വീഡീയോകളാണ് പ്രചരിക്കുന്നത്. ഇതടക്കമുള്ള തരൂരിന്‍റെ വ്യാജ വീഡിയോകളെല്ലാം നീക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് മിനി പുഷ്കർണ ആണ് തരൂരിന്‍റെ ഹർജി പരിഗണിച്ചത്. നേരത്തെ ബോളിവുഡ് താരങ്ങളും മോഹൻലാൽ ഉൾപ്പെടെയുള്ളവരും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.
Read more

സ്കൂളിൽ ഭക്ഷ്യവിഷബാധ; ബിഹാറിൽ 165 വിദ്യാർഥികൾ ആശുപത്രിയിൽ

പാറ്റ്ന: ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ.165 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണത്തിൽ പാമ്പ് പോലെ തോന്നിക്കുന്ന എന്തോ കണ്ടുവെന്നാണ് ഗ്രാമവാസികളുടെ ആരോപണം. ഇന്നലെ പ്രഭാത ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബിഹാറിലെ സഹസ്ര ജില്ലയിലുള്ള ബൽവാഹ മിഡിൽ സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദനയും ഛർദ്ദിയും തലചുറ്റലും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചില കുട്ടികൾ സ്കൂളിൽ ബോധരഹിതരാവുകയായിരുന്നു.ഒരു സന്നദ്ധ സംഘടനയാണ് ഭക്ഷണം വിതരണം ചെയ്തതെന്ന് പ്രിൻസിപ്പൽ ബന്ധപ്പെട്ട അധികാരികൾക്ക് വിവരം നൽകിയിട്ടുണ്ട്. പൊലീസിൽ വിവരമറിയിച്ചതിന് […]
Read more

ദാരിദ്ര്യവും സന്തോഷമില്ലായ്മയും; ഡൽഹിയിൽ കത്തെഴുതി വെച്ച് ദമ്പതികൾ ജീവനൊടുക്കി

ന്യൂഡൽഹി: ഡൽഹിയിൽ ദാരിദ്ര്യവും സന്തോഷമില്ലായ്മയും കാരണം മരിക്കുകയാണെന്ന് കത്തെഴുതി വെച്ച് ദമ്പതികൾ ജീവനൊടുക്കി. ലുധിയാനയിലെ പമാലിലാണ് സംഭവം. 55 കാരനായ ഗുർമീത് സിങ്ങും 50 വയസ്സുള്ള ഭാര്യ നരീന്ദർ കൗറുമാണ് വീട്ടിൽ ജീവനൊടുക്കിയത്. ഇവരുടെ രണ്ട് മക്കൾ കാനഡയിലും മറ്റൊരു മകൻ ലുധിയാനയിലെ പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്യുകയുമാണ്. ദമ്പതികൾ എഴുതിയതായി പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പിലാണ് ദാരിദ്ര്യത്തെക്കുറിച്ചും അസന്തുഷ്ടിയെക്കുറിച്ചും പറയുന്നത്. മക്കളെ കുറ്റപ്പെടുത്തരുതെന്നും കത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്. ബുധനാഴ്ച പുലർച്ചെയാണ് ലുധിയാന ജില്ലയിലെ പമാൽ ഗ്രാമത്തിലുള്ള വീട്ടിൽ ഇരുവരെയും മരിച്ച […]
Read more

Recent News