Category: national

AICC നിരീക്ഷകൻ മുകുൾ വാസ്നിക്കിന്റെ കയ്യിലെ രഹസ്യ ലിസ്റ്റ് പുറത്ത്

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിക്കായുള്ള തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെ എംൽഎ മാരുടെ പിൻതുണ വ്യക്തമാക്കുന്ന ലിസ്റ്റ് പുറത്ത്. എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ കയ്യിലെ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ് പുറത്തുവന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ചിത്രം പുറത്തുവിട്ടത്. സന്ദീപ് വാര്യര്‍, അഡ്വ. സജീവ് ജോസഫ്, അഡ്വ. ടി ഒ മോഹനന്‍, ഉഷ വിജയന്‍, അഡ്വ. ടി സിദ്ദിഖ് എന്നിവരുടെ പിന്തുണ കെ സിക്കാണ്. ഐസി ബാലകൃഷ്ണന്‍ കെസിയെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ […]
Read more

‌വിജയ്‍യെ ക്ഷണിക്കാൻ വൈകിയില്ലെന്ന് ​ഗവർണർ; എഐഎഡിഎംകെയുമായുള്ള സഖ്യത്തിൽ കനിമൊഴിക്ക് അതൃപ്തി

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാനായി വിജയ്‍യെ ക്ഷണിക്കുന്നത് മനഃപ്പൂർവം വൈകിച്ചിട്ടില്ലെന്ന് ​ഗവർണർ രാജേന്ദ്ര അർലേക്കർ. 118 പേരുടെ പിന്തുണ കാണിച്ചാൽ അപ്പോൾ ക്ഷണിക്കും. എസ്. ആർ ബൊമ്മൈ കേസ്‌ വിധി മറ്റൊരു സാഹചര്യത്തിൽ ആണ്. പിരിച്ചുവിട്ട സർക്കാരിന്റെ കാര്യത്തിലാണ് ബൊമ്മൈ വിധിയുണ്ടായത്. ഇതു പുതിയ സർക്കാർ രൂപീകരണം ആണ്. ബൊമ്മൈ കേസ് തമിഴ്നാട്ടിൽ ബാധകം അല്ല. ഡിഎംകെ- എഐഎഡിഎംകെ സഖ്യത്തെയും ക്ഷണിക്കാൻ തയ്യാറാണെന്നും 118 പേരുടെ പിന്തുണ ഉള്ള ആരെയും ക്ഷണിക്കുമെന്നും ​ഗവർണർ പറഞ്ഞു. അതേസമയം, എഐഎഡിഎംകെയുമായുള്ള […]
Read more

ടിസിഎസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ പിടിയിൽ

മുബൈ: ടാറ്റ കൺസൾട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസിൽ പ്രധാന പ്രതിയായ എച്ച് ആ‍ർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാനെ പൊലീസ് പിടികൂടിയത്. താൻ ഗ‍ർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ ഉയർന്ന […]
Read more

സർക്കാർ രൂപീകരിക്കാൻ ടിവികെയെ ക്ഷണിക്കണം; തമിഴ്‌നാട് ഗവർണർക്കെതിരെ കമൽഹാസൻ

ചെന്നൈ: തമിഴ്‌നാട് ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ രം​ഗത്ത്. തമിഴ്നാടിനെയും ജനങ്ങളുടെ തീരുമാനത്തെയും അപമാനിക്കുന്ന നിലപാടാണ് ​ഗവർണറുടേതെന്ന് കമൽഹാസൻ കുറ്റപ്പെടുത്തി. 108 സീറ്റുകളുള്ള ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാൻ ഗവർണർ തയ്യാറാകണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു. ഇതുവരേയും സത്യപ്രതിജ്ഞ നടത്താന്‍ സാധിച്ചിട്ടില്ലെന്നത് നാണക്കേടാണെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. തമിഴ്‌നാട് അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇതുവരേയും ഒരു പാര്‍ട്ടിയ്ക്ക് മാത്രമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങള്‍ നല്‍കിയിട്ടില്ല. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഇത്. […]
Read more

പുതിയ നീക്കവുമായി വിജയ്; സിപിഎം, സിപിഐ, ലീഗ്, വിസികെ ഓഫീസുകളിലെത്തി ടിവികെ നേതാക്കൾ

ചെന്നൈ: സർക്കാർ രൂപീകരണത്തിൽ ഗവർണർ വെല്ലുവിളിയായതോടെ പുതിയ നീക്കവുമായി തമിഴക വെട്രി കഴകം (ടിവികെ). ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരത്തിലേറാൻ 10 സീറ്റിന്‍റെ കുറവായതാണ് വിജയ്ക്ക് വെല്ലുവിളിയായത്. ഇതോടെയാണ് തമിഴ്നാട്ടിൽ ഭൂരിപക്ഷം ഉറപ്പാക്കാനും മുഖ്യമന്ത്രി പദത്തിലേറാനും വിജയ് പുതിയ നീക്കം തുടങ്ങിയത്. 118 എംഎൽമാർ ഒപ്പിട്ട കത്ത് കിട്ടാതെ സത്യപ്രതിജ്ഞക്ക് അനുവാദം നൽകില്ലെന്ന ഗവർണർ രാജേന്ദ്ര അർലേക്കർ നിലപാട് കടുപ്പിച്ചതോടെ പിന്തുണ തേടി ടിവികെ നേതാക്കൾ വിവിധ രാഷ്ട്രീയ പാർട്ടി ഓഫീസുകളിൽ നേരിട്ടെത്തി. പിന്തുണക്കത്തുകൾ തേടിയാണ് ടിവികെ […]
Read more

എമിറേറ്റ്‌സ് ജീവനക്കാർക്ക് ‘ലോട്ടറി’; 20 ആഴ്ചത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചു

ദുബായ്: 2025-26 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കൈവരിച്ചതിന് പിന്നാലെ ജീവനക്കാർക്കായി വമ്പൻ ബോണസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പ്. തങ്ങളുടെ 1.3 ലക്ഷത്തിലധികം വരുന്ന ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ബോണസായി നൽകുന്നത്. ഫെബ്രുവരി മുതൽ മേഖലയിൽ നിലനിൽക്കുന്ന യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. ഈ കടുത്ത വെല്ലുവിളികൾക്കിടയിലും എമിറേറ്റ്‌സിനെ വിജയകരമായി മുന്നോട്ട് നയിച്ച ജീവനക്കാരുടെ കഠിനാധ്വാനത്തിനുള്ള നന്ദിയായാണ് ഈ ബോണസ്. ‘2026 മാർച്ച് മാസത്തെ പ്രതിസന്ധികൾ വിസ്മൃതിയിലാകാം, പക്ഷേ […]
Read more

മലയാളിയായ 47കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍

ബെംഗളൂരു: കർണാടകയിലെ ബെം​ഗളൂരുവിൽ അതിക്രൂര മര്‍ദനമേറ്റ് 47കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമ പൊലീസ് കസ്റ്റഡിയില്‍. കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണയെയാണ് കര്‍ണാടക സൂലി ബെല പൊലീസ് കസ്റ്റഡിയിലെടുത്തത്. കന്യാകുമാരിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ബസ് മാര്‍ഗ്ഗം വരുന്നതിനിടെ പുലര്‍ച്ചെയോടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായതെന്നാണ് സൂചന. യുവതിയെ ആക്രമിച്ചതിന് ശേഷം ബെംഗളൂരുവില്‍ നിന്ന് മുങ്ങിയ ഇയാള്‍ കന്യാകുമാരിയില്‍ എത്തിയിരുന്നു. ഇയാളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നെങ്കിലും മറ്റൊരു നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ […]
Read more

വീണ്ടും ബോട്ട് അപകടം; ഉത്തർപ്രദേശിൽ ബോട്ട് മുങ്ങി മൂന്ന് പേർ മരിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ ബോട്ട് മുങ്ങി മൂന്ന് പേർ മരിച്ചു. കാണാതായ 3 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. ഒമ്പത് യാത്രക്കാരുമായി പോയ ബോട്ടാണ് യമുന നദിയിൽ മുങ്ങിയത്. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹമാണ് കണ്ടത്തിയത്. മൂന്ന് കുട്ടികളെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർക്കായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ തെരച്ചിൽ തുടരുകയാണ്. ബുധനാഴ്ച്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഘടംപൂരിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ വെള്ളം കയറി താഴ്ന്നുപോയതാണ് അപകടകാരണം.
Read more

പിഎം ശ്രീ പദ്ധതി: ഭരണം മാറിയ സാഹചര്യത്തിൽ കേരളത്തിൽ അടക്കം സമവായത്തിന് ശ്രമിക്കുമെന്ന് കേന്ദ്രസർക്കാർ

തിരുവനന്തപുരം: പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ സർക്കാരുകൾ അധികാരമേറ്റ സാഹചര്യത്തിൽ, വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര പദ്ധതിയായ ‘പിഎം ശ്രീ’ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഊർജ്ജിത ശ്രമം തുടരും. പദ്ധതി അംഗീകരിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയക്കും. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതി ഉടനടി നടപ്പിലാകുമെന്ന് ഉറപ്പായിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും പുതിയ സർക്കാരുകൾ വരുന്നതോടെ നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. […]
Read more

വിജയ്‌ക്ക് ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണം; തമിഴ്‌നാട്ടിൽ ഗവർണർക്കെതിരെ സിപിഐ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ തമിഴക വെട്രി കഴകത്തിന് (ടിവികെ) നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന ആവശ്യവുമായി സിപിഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ. സിപിഐ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള വാർത്താക്കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. തമിഴ്‌നാട്ടിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതകൾ നിലനിൽക്കെയാണ് സിപിഐ ടിവികെയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ നിർബന്ധം പിടിക്കുന്നത് ഉചിതമല്ലെന്നും വിമർശനമുണ്ട്. അതേസമയം സിപിഐയുടെ നിലപാട് രാഷ്ട്രീയ […]
Read more

Recent News