വീണ്ടും ബോട്ട് അപകടം; ഉത്തർപ്രദേശിൽ ബോട്ട് മുങ്ങി മൂന്ന് പേർ മരിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ ബോട്ട് മുങ്ങി മൂന്ന് പേർ മരിച്ചു. കാണാതായ 3 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. ഒമ്പത് യാത്രക്കാരുമായി പോയ ബോട്ടാണ് യമുന നദിയിൽ മുങ്ങിയത്. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹമാണ് കണ്ടത്തിയത്. മൂന്ന് കുട്ടികളെയാണ് ഇനി കണ്ടെത്താനുള്ളത്.

ഇവർക്കായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ തെരച്ചിൽ തുടരുകയാണ്. ബുധനാഴ്ച്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഘടംപൂരിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ വെള്ളം കയറി താഴ്ന്നുപോയതാണ് അപകടകാരണം.

Leave a Reply

Your email address will not be published. Required fields are marked *