ലക്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം നേരിടേണ്ടി വരുമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഗോരഖ്പൂര്‍ ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പതും സമാജ്വാദി പാര്‍ട്ടി സ്വന്തമാക്കുമെന്നും യോഗി ആദിത്യനാഥിന് ‘ഡബിള്‍ സീറോ’ തോല്‍വി സമ്മാനിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂര്‍വാഞ്ചല്‍ മേഖലയില്‍ പാര്‍ട്ടി സംഘടന ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഗോരഖ്പൂര്‍ വിമാനത്താവളം മുതല്‍ ചൗരിചൗരയിലെ ദേവ്കഹി ഗ്രാമം വരെ 20 കിലോമീറ്റര്‍ […]
Tag: Uttar Pradesh
യോഗിയുടെ ആരോപണത്തെ പരിഹസിച്ച് അഖിലേഷ് യാദവ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ എസ്ഐആര്‍ നടപടികളുടെ ഭാഗമായി 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ ‘ബുള്‍ഡോസര്‍’ എന്നത് ഒരു ബ്രാന്‍ഡ് ആയി മാറിയിട്ടുണ്ടെന്ന യോഗിയുടെ പ്രസ്താവനയെ പരാമര്‍ശിച്ചായിരുന്നു പരിഹാസം. ഉത്തര്‍പ്രദേശിലെ ഏറ്റവും ശക്തനായ വ്യക്തിയും ബുള്ഡോസറുകളോട് പ്രത്യേക താത്പര്യവുമുള്ള ആളുമാണ് മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാടുകളോട് യോഗിക്ക് വിയോജിപ്പുണ്ടെങ്കില്‍ ബുള്‍ഡോസറിന്റെ സ്റ്റിയറിങ് കമീഷന് നേരെ തിരിക്കണമെന്നും അഖിലേഷ് […]
ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കി കോണ്‍ഗ്രസ്
ലക്നൗ: 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്. സമാജ്വാദി പാർട്ടിയുമായി സീറ്റ് വിഭജന ചർച്ചകൾ പ്രിയങ്ക ഗാന്ധി നടത്തും. എത്രയും വേഗം ചർച്ചകൾ പൂർത്തിയാക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സമാജ്വാദി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജനവും ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് ചേർന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം. ഡിസംബര്‍ ഒന്നിന് മുന്‍പ് സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ ആദ്യവാരം കോണ്‍ഗ്രസ് പ്രചരണത്തിലേക്ക് കടക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലും […]
വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഹിന്ദു വോട്ടര്‍മാരെ തിരിച്ചെത്തിക്കാനൊരുങ്ങി BJP
ലക്നൗ: ഉത്തര്‍പ്രദേശില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 1.27 കോടി ഹിന്ദു വോട്ടര്‍മാരെ തിരിച്ചെത്തിക്കാനൊരുങ്ങി BJP. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ‘സ്പെഷ്യല്‍ സമ്മറി റിവിഷനിലൂടെ ഹിന്ദു വോട്ടര്‍മാരെ തിരിച്ചെത്തിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് യോഗി അദിത്യനാഥ് നിര്‍ദ്ദേശം നൽകി. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ നടന്ന എസ്ഐആറില്‍ 1.27 കോടി ഹിന്ദുക്കളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും, അതേസമയം മുസ്ലീം വോട്ടര്‍മാരുടെ എണ്ണത്തില്‍ 1.65 ശതമാനം വര്‍ധനയുണ്ടായെന്നും യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലായി 1.27 കോടി വോട്ടര്‍മാര്‍ […]
ബുള്‍ഡോസര്‍ നിർമാണം പ്രോത്സാഹിപ്പിക്കണമെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസര്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇപ്പോള്‍ ബുള്‍ഡോസര്‍ ഉത്തര്‍പ്രദേശിന്റെ ബ്രാന്‍ഡായി മാറിയെന്നും സംസ്ഥാനത്ത് തന്നെ ഇവ നിര്‍മിക്കാന്‍ കമ്പനികള്‍ മുന്നോട്ടുവന്നാല്‍ ആവശ്യക്കാര്‍ സ്വാഭാവികമായി വര്‍ധിക്കുമെന്നുമാണ് യോഗിയുടെ വാദം. കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും ബുള്‍ഡോസര്‍ നടപടികളും ഉത്തര്‍പ്രദേശിനെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റിയെന്നും യോഗി അവകാശപ്പെട്ടു. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ പൊലീസിന്റെ ആധുനികവല്‍ക്കരണവും പുതിയ നിയമനങ്ങളും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഖ്നൗവില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ യമുന എക്സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ […]
അയോധ്യയെ ‘സനാതന തീർഥാടനത്തിന്റെ ആഗോള തലസ്ഥാന’മാക്കി മാറ്റും; അഖിലേഷ് യാദവ്
ലക്നൗ: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി വീണ്ടും അധികാരത്തിൽ എത്തിയാൽ അയോധ്യയെ ‘സനാതന തീർഥാടനത്തിന്റെ ആഗോള തലസ്ഥാന’മാക്കി മാറ്റുമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിലെ ക്രമക്കേടുകൾ അന്വേഷിക്കുമെന്നും ക്ഷേത്ര ഭരണത്തിൽ സുതാര്യത കൊണ്ടുവരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള അഖിലേഷിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ. രാമക്ഷേത്രത്തവുമായി ബന്ധപ്പെട്ട കൊള്ള അയോധ്യ സന്ദർശിക്കുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടാവാൻ കാരണാമായെന്നും അദ്ദേഹം […]
ഉത്തർ പ്രദേശിൽ ബിജെപി എംഎൽഎമാർ ഭരണവിരുദ്ധ വികാരം നേരിടുന്നു
ലക്നൗ: 2027 ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഉത്തർ പ്രദേശിൽ നൂറിലധികം ബിജെപി എംഎൽഎമാർ ഭരണവിരുദ്ധ വികാരം നേരിടുന്നതായി റിപ്പോർട്ട്. ബിജെപി താഴേത്തട്ടിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. ഭരണവിരുദ്ധ വികാരം നേരിടുന്ന വലിയൊരു വിഭാഗം എംഎൽഎമാർക്കും തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചേക്കും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച പകുതിയിലധികം സിറ്റിങ് എംപിമാരും തോറ്റ സാഹചര്യം ഉൾപ്പെടെ ബിജെപി മുന്നിൽക്കണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പ് നടത്തുന്നത്. ഉത്തർ പ്രദേശിൽ പാർട്ടി പ്രതിനിധീകരിക്കുന്ന 255 സീറ്റുകളിൽ നടത്തിയ സർവേയിലാണ് ബിജെപിയുടെ കണ്ടെത്തൽ. […]
സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് വനിതാ പൊലീസുകാരിക്ക് ദാരുണാന്ത്യം
ലക്നൗ: പൊലീസ് സ്റ്റേഷനിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് വനിതാ പൊലീസുകാരിക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ കൗശാംബി ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. പ്രിയങ്ക യാദവ് എന്ന 25കാരിയായ വനിതാ കോൺസ്റ്റബിളാണ് കൊല്ലപ്പെട്ടത്. മാൻജാൻപൂരിലെ പൊലീസ് സ്റ്റേഷനിലായിരുന്നു പ്രിയങ്ക ഡ്യൂട്ടി ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്നവർ പ്രിയങ്കയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2025 ബാച്ച് വനിതാ കോൺസ്റ്റബിളാണ് പ്രിയങ്ക യാദവ്. സർക്കാർ അനുവദിച്ച ഇൻസാസ് റൈഫിളായിരുന്നു സംഭവ സമയത്ത് പ്രിയങ്കയുടെ അടുത്തുണ്ടായിരുന്നത്. ഗാസിപൂരിലെ പ്രിയങ്കയുടെ കുടുംബത്തെ വിവരം അറിയിച്ചതായി […]
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്ന് സംസ്ഥാനങ്ങളിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും
ലക്നൗ: ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം. തുടർച്ചയായ തോൽവികളിൽ പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകരാതിരിക്കാനാണ് തീരുമാനമെന്ന് മായാവതി പറഞ്ഞു. എഎപിയുടെയും കോൺഗ്രസിൻ്റെയും ബിജെപിയുടെയും ജനവിരുദ്ധ നിലപാടുകളിൽ അസംതൃപ്തരും ദുരിതബാധിതരുമായ പഞ്ചാബിലെ ജനങ്ങൾക്ക് പ്രത്യാശ നൽകാൻ ബിഎസ്പിക്ക് കഴിയുമെന്ന് മായാവതി പറഞ്ഞു. ചൊവ്വാഴ്ച ലക്നൗവിലെ വസതിയിൽ ചേർന്ന അവലോകന യോഗത്തിൽ മൂന്ന് സംസ്ഥാനങ്ങളിലെയും ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് മായാവതി പ്രഖ്യാപനം […]
ഉത്തർപ്രദേശിൽ യോഗിക്കും അഖിലേഷിനും മായാവതിക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ – പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകുമെന്ന് റിപ്പോർട്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവരടക്കം 52 നേതാക്കൾക്കാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നൽകുക. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ലഭിച്ചവരിൽ സംസ്ഥാനത്തെ […]
