Category: national

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വാട്ടര്‍ പ്ലാന്റില്‍ ക്ലോറിന്‍ ചോര്‍ച്ച; 40 പേര്‍ പേര്‍ ആശുപത്രിയില്‍

നാഗ്പൂര്‍: മഹാരാഷ്ട്രയിൽ വാട്ടര്‍ പ്ലാന്റില്‍ ക്ലോറിന്‍ ചോര്‍ച്ച. 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നാഗ്പൂരിലെ ഗോധിനി നഗര്‍ പഞ്ചായത്തിന്റെ നിയന്ത്രത്തിലുള്ള വാട്ടര്‍ പ്ലാന്റിലാണ് സംഭവം. ക്ലോറിന്‍ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പരിഭ്രാന്തിയിലാണ് നാട്ടുകാര്‍. പലര്‍ക്കും അതികഠിനമായ ശ്വാസതടസമുണ്ടായതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലുള്ള അഞ്ച് പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവര്‍ വിദഗ്ധരുടെ നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പത്തോളം പേര്‍ വാട്ടര്‍ പ്ലാന്റിലെ ജീവനക്കാരും ബാക്കിയുള്ളവര്‍ പ്രദേശവാസികളുമാണ്.സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് […]
Read more

രാജ്യത്തെ മയക്കുമരുന്നുകടത്ത് ശൃംഖലകളെ തകർക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം

ന്യൂഡൽഹി: മയക്കുമരുന്നുകടത്ത് ശൃംഖലകളെ തകർക്കാൻ ലക്ഷ്യമിട്ട് രാജ്യമൊട്ടാകെ ഒരുവർഷം നീളുന്ന കർശനപരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും നടത്താനൊരുങ്ങി കേന്ദ്രം. സെപ്റ്റംബറിൽ ഇത് തുടങ്ങുമെന്നാണ് വിവരം. ഒളിവിൽ കഴിയുന്ന ലഹരിക്കടത്ത് പ്രതികളെ പിടികൂടുക, മെഡിക്കൽ ഷോപ്പുകളിലൂടെയുള്ള ഔഷധ ലഹരിമരുന്നുകളുടെ വഴിതിരിച്ചുവിടൽ തടയുക, ജയിലുകളിൽ സംയുക്തപരിശോധന നടത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം. നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ തയ്യാറാക്കിയ കർമപദ്ധതിയനുസരിച്ച് ഓരോ 15 ദിവസത്തിലും പ്രത്യേക വിഷയങ്ങൾ കേന്ദ്രീകരിച്ച് 24 വ്യത്യസ്ത നീക്കങ്ങളാണ് 2027 ഓഗസ്റ്റുവരെ നടപ്പാക്കുക. ലഹരി ഇടപാടുകളിൽ ഏർപ്പെടുന്ന വിദേശികളെ […]
Read more

കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കാൻ ചെലവിട്ടത് കോടികൾ; കണക്കുകൾ പുറത്തുവിട്ട് സിജെപി

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 92 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ലഭിച്ചതെന്ന് അവകാശപ്പെടുന്ന രേഖകൾ ഉദ്ധരിച്ച് സിജെപിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്ത് സാധാരണക്കാർ തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം വലയുമ്പോൾ നടക്കുന്ന ഈ ധൂർത്ത് അവസാനിപ്പിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ 12 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ മന്ത്രിമന്ദിരങ്ങളുടെ പരിപാലനത്തിനായി ചെലവഴിച്ച ആകെ തുക 547.68 കോടി രൂപയാണെന്നും സിജെപി ചൂണ്ടിക്കാട്ടുന്നു. വസതികളിലെ […]
Read more

ഇന്ത്യ തകർത്ത ജയ്ഷെ മുഹമ്മദ് ആസ്ഥാനം പുനർനിർമ്മിച്ചു

ന്യൂഡൽ​ഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സേന തകർത്ത ജയ്ഷെ മുഹമ്മദിന്റെ ബഹാവൽപൂരിലെ ആസ്ഥാനം പുനർനിർമ്മിച്ചു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന കേന്ദ്രമായ ‘മർകസ് സുബാൻ അല്ലാ’യാണ് പുനർനിർമ്മിച്ചത്. പാക് സർക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെയാണ് ബഹാവൽപൂരിലെ ഈ കെട്ടിടസമുച്ചയം വീണ്ടും പടുത്തുയർത്തിയതെന്നാണ് റിപ്പോർട്ട്. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി പാകിസ്ഥാൻ സർക്കാർ 25 കോടി പാക്കിസ്ഥാനി രൂപ അനുവദിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ തകർത്ത ഭീകരവാദ ആസ്ഥാനം പാക് സർക്കാരിന്റെ […]
Read more

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലേക്ക്

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചര്‍ച്ചയുടെ ഭാഗമായാണ് അജിത് ഡോവല്‍ ചൈനാസന്ദര്‍ശനം നടത്തുന്നത്. സമാധാന ചര്‍ച്ചകള്‍ ചൊവ്വാഴ്ച്ച നടക്കും. അതിര്‍ത്തിയിലെ സമാധാനം അനിവാര്യമാണെന്ന് ഇരുപക്ഷവും ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായകമായ കൂടിക്കാഴ്ച. സെപ്റ്റംബര്‍ 12,13 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് തൊട്ടുമുന്‍പാണ് ചര്‍ച്ച നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഇതിന്റെ […]
Read more

ജെന്‍സികളെ ഒപ്പം നിര്‍ത്താന്‍ ബിജെപി; പ്രത്യേക സമിതി രൂപീകരിച്ചു

ഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ക്ക് പുറമെ ജെന്‍സികളെ ഒപ്പം നിര്‍ത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കളും കളത്തിലിറങ്ങുന്നു. നിതിന്‍ നബിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു.ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ അധ്യക്ഷതയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ യോഗത്തിലാണ് ജെന്‍സികളെ കൂടെ നിര്‍ത്താനുള്ള നിര്‍ണായ തീരുമാനം പാര്‍ട്ടി കൈക്കൊണ്ടത്. ജെന്‍സികളെ കയ്യിലെടുക്കാന്‍ നിതിന്‍ നബിനിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ച പാര്‍ട്ടി യുവതയുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും സോഷ്യല്‍ മീഡിയ […]
Read more

ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഡോക്ടറും യുവാവും അറസ്റ്റിൽ

ലക്നൗ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവും കൂട്ടാളിയായ ഡോക്ടറും അറസ്റ്റിലായി. മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് നഗര കോട്‌വാലി പോലീസ് പ്രതികളെ പിടികൂടിയത്. കേസിൽ നാസിം, ഡോ. മുഹമ്മദ് ആദിൽ എന്നിവരാണ് പിടിയിലായത്. നാസിമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഡോക്ടർ ആദിൽ ഇതിന് സഹായം നൽകിയെന്നുമാണ് പോലീസ് റിപ്പോർട്ട്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് പോലീസ് പ്രദേശത്തെ 600-ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ ഊർജ്ജിത തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ചയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച […]
Read more

കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

ന്യൂഡൽഹി: വാ​ഗ്ദാനങ്ങൾ ലംഘിച്ചതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സിജെപി സമരത്തിന് ആഹ്വാനം ചെയ്തത്. കേന്ദ്രത്തിനെതിരെ അണിനിക്കാന്‍ രാജ്യത്തെ യുവാക്കളോട് ആഹ്വാനം ചെയ്താണ് സിജെപി രംഗത്ത് വന്നത്. അടുത്ത ഘട്ട സമരപരിപാടികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് സിജെപി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്‌ഐആറുകള്‍ പിന്‍വലിക്കുന്നതിലും റദ്ദാക്കുന്നതിലും കേന്ദ്രത്തിന് ഒളിച്ചുകളിയെന്ന് സിജെപി ചൂണ്ടിക്കാട്ടിയാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. നേരത്തെ സിജെപിക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്ന് സിജെപി […]
Read more

മധ്യപ്രദേശിൽ എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലാ ആശുപത്രിയിൽ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലെ (NICU) വാമർ മെഷീന് തീപിടിച്ച് ഒരു നവജാതശിശു മരിച്ചു. രണ്ട് കുട്ടികൾക്ക് പൊള്ളലേൽക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ 1:50 ഓടെ ബേബി വാമറിന്‍റെ ഹീറ്റിംഗ് യൂണിറ്റിലെ ഫിലമെന്‍റിൽ നിന്നുണ്ടായ സ്പാർക്കാണ് അപകടത്തിന് കാരണമായത്. ഈ സമയത്ത് മൂന്ന് നവജാതശിശുക്കളാണ് വാമറിനുള്ളിൽ ഉണ്ടായിരുന്നത്. പുകയും തീയും ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആശുപത്രി ജീവനക്കാർ കുഞ്ഞുങ്ങളെ വാമറിൽ നിന്ന് പുറത്തെടുക്കുകയും തീ അണയ്ക്കുകയും ചെയ്തു. അപകടസമയത്ത് എൻ.ഐ.സി.യു വാർഡിൽ […]
Read more

മുംബൈയില്‍ ഗണേശ വിഗ്രഹം മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയില്‍ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റന്‍ ഗണേശ വിഗ്രഹം മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ ഭുലേശ്വറില്‍ ‘ഭുലേശ്വരാച രാജ’ ഗണേശ വിഗ്രഹത്തെ എഴുന്നെള്ളിക്കുന്ന ചടങ്ങനിടെയാണ് അപകടമുണ്ടായത്. 33കാരനായ സങ്കേത് നേവ്‌ഷേ, 30കാരനായ ബ്രിജേഷ് ഹേമന്ത് ജോഷി എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഭുലേശ്വറിലെ ജയ് അംബേ ചൗക്കിലുള്ള കബൂത്തര്‍ ഖാനയ്ക്ക് സമീപം ശനിയാഴ്ച രാത്രി 9.51നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവം […]
Read more

Recent News