Category: national

അഞ്ചുദിവസ ബാങ്കിങ് ആവശ്യപ്പെട്ട് യൂണിയനുകൾ; സെപ്റ്റംബർ 11ന് ബാങ്ക് പണിമുടക്ക്

ന്യൂഡൽഹി: രാജ്യത്തെ ബാങ്കിങ് സേവനങ്ങളെ ബാധിച്ചേക്കാവുന്ന രാജ്യവ്യാപക പണിമുടക്കിന് ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്തു. സെപ്റ്റംബർ 11നാണ് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുദിവസ ബാങ്കിങ് സംവിധാനം നടപ്പാക്കുന്നതിലെ കാലതാമസം, പ്രകടനാധിഷ്ഠിത പ്രോത്സാഹന പദ്ധതിയുമായി ബന്ധപ്പെട്ട തർക്കം, പെൻഷൻ പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ പരിഹരിക്കാത്തത് എന്നിവയാണ് സമരത്തിന് പ്രധാന കാരണങ്ങളെന്ന് യൂണിയനുകൾ വ്യക്തമാക്കി. സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ് പണിമുടക്ക്. ഇതിന് പിന്നാലെ ശനി, ഞായർ ദിവസങ്ങളിൽ […]
Read more

തിരുപ്പതിയും തിരുച്ചിറപ്പള്ളിയും പട്ടികയിൽ; 11 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രാനുമതി

ന്യൂഡൽഹി: രാജ്യത്തെ 11 വിമാനത്താവളങ്ങൾ സ്വകാര്യ മേഖലയിലേക്ക് കൈമാറാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് തത്വത്തിൽ അനുമതി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI ) ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പും വികസനവും 50 വർഷത്തേക്ക് സ്വകാര്യ കമ്പനികൾക്ക് നൽകാനാണ് പദ്ധതി. പബ്ലിക്ക്–പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി (PPPAC ) പദ്ധതിക്ക് അനുമതി നൽകിയതോടെ സ്വകാര്യവൽക്കരണ നടപടികൾക്ക് തുടക്കമാകും.ആന്ധ്രപ്രദേശിലെ തിരുപ്പതി വിമാനത്താവളവും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളവും ഉൾപ്പെടെ 11 വിമാനത്താവളങ്ങളെ അഞ്ച് ബണ്ടിലുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക. ആന്ധ്രപ്രദേശിലെ തിരുപ്പതി വിമാനത്താവളവും […]
Read more

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ഡൽഹി: ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ […]
Read more

ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൻ്റെ അനിവാര്യമായ ആചാരമായി കാണാനാവില്ല: യു പിയിൽ വിദ്യാർത്ഥിയുടെ ഹർജി തള്ളി

ലഖ്നൌ: ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമായി കാണാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മുസ്ലീം വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണം. പ്രയാഗ്രാജിലെ ഒരു സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹര്‍ജി തള്ളി കളഞ്ഞു കൊണ്ടാണ് കോടതിയുടെ നീരിക്ഷണം ഉണ്ടായത്. ജസ്റ്റിസ് ജെ ജ മുനീര്‍, ജസ്റ്റിസ് ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 […]
Read more

ലോകബാങ്ക് സര്‍വേ വിവാദം: സൗദി പ്രവാസികളെക്കുറിച്ചുള്ള കണ്ടെത്തലുകളില്‍ ആശങ്കയറിയിച്ച് തരൂരും രംഗത്ത്

കൊച്ചി: കേരളത്തിലെ ലിംഗസമത്വത്തെയും സാമൂഹിക മനോഭാവങ്ങളെയും കുറിച്ചുള്ള 2022ലെ ലോകബാങ്ക് പഠന റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നു. സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസികളുടെ മനോഭാവങ്ങളെക്കുറിച്ചുള്ള പഠനത്തിലെ ചില കണ്ടെത്തലുകള്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് വിദഗ്ധര്‍ വിശദീകരണവുമായി രംഗത്തെത്തി. സൗദി പ്രവാസികളാണ് കേരളത്തിലെ സ്ത്രീകള്‍ക്കെതിരെ കൂടുതല്‍ അതിക്രമം നടത്തുന്നതെന്ന നിലയില്‍ ഈ പഠനത്തെ വ്യാഖ്യാനിക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് 2013ല്‍ നടത്തിയ കേരള മൈഗ്രേഷന്‍ സര്‍വേയെ അടിസ്ഥാനമാക്കി 2022 മാര്‍ച്ചിലാണ് ലോകബാങ്ക് പോളിസി റിസര്‍ച്ച് […]
Read more

ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രതിഷേധം: ഡൽഹി പൊലീസിന് ഇൻ്റലിജൻസ് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഇന്റലിജന്‍സ് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തില്‍ സമഗ്ര പരിഷ്‌കരണത്തിന് നിര്‍ദേശം. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അനുരാഗ് കുമാര്‍ പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി. ഇനി മുതല്‍ ഓരോ പ്രതിഷേധത്തിന് മുന്നോടിയായും 10 നിര്‍ണായക വിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കണമെന്നാണ് നിര്‍ദേശം. ജൂലൈ 20ന് നടന്ന പ്രതിഷേധത്തില്‍ 50,000ത്തോളം വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത് പൊലീസ് മുന്‍കൂട്ടി അറിഞ്ഞില്ലെന്നാണ് വിമര്‍ശനം. പാര്‍ലമെന്റ് മാര്‍ച്ച് തടയുന്നതില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നാണ് ആഭ്യന്തര വിലയിരുത്തല്‍. ജെന്‍സി പ്രതിഷേധത്തിൻ്റെ […]
Read more

ഹാക്കിങ് നടത്താൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്‌ഡ്‌ നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ […]
Read more

ഡൽഹിയിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്കാണ് സാധ്യത. കനത്ത മഴ വിമാന സർവീസുകളെയും സാരമായി ബാധിച്ചു. 357 വിമാന സർവീസുകളെ ബാധിച്ചു. ഇന്നലെ 26 വിമാനങ്ങൾ റദ്ദാക്കി. 15 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തതോടെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തെക്കൻ ഡൽഹിയിലെ ഛത്തർപൂരിലാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്. […]
Read more

സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു: മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു. സര്‍ക്കാര്‍ ജോലികളിലെ ഒഴിവുകള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംവരണം ഒഴിവാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ടതില്ല, സംവരണമുള്ള തസ്തികകള്‍ ഇല്ലാതാക്കിയാല്‍ മാത്രം മതിയാകും എന്നായിരുന്ന അദ്ദേഹം പറഞ്ഞത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവു വരാന്‍ പോകുന്ന തസ്തികകളുടെ വിശദാംശങ്ങളും അദ്ദേഹം തന്റെ പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. 2015ല്‍ […]
Read more

ഇടിമിന്നലോട് കൂടിയ കനത്ത മഴ; ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട്

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ കനത്ത മഴയാണ് നിലവില്‍ രാജ്യ തലസ്ഥാനത്ത് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും ഇതിനോടകം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. റോഡ് ഗതാഗതവും വലിയ പ്രതിസന്ധി നേരിടുകയാണ്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 15 വിമാനങ്ങള്‍ റദ്ദാക്കുകയും 90-ലധികം വിമാനങ്ങള്‍ വൈകുകയും ചെയ്തതായി വിമാന നിരീക്ഷണ പ്ലാറ്റ്ഫോമായ ‘ഫ്‌ലൈറ്റ് റഡാര്‍ 24’ വിവരം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ […]
Read more

Recent News