Category: NEWS

പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായെ അന്തരിച്ചു

പാരീസ് : പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായെ അന്തരിച്ചു. മസ്തിഷ്ക്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലമാണ് മരണം. മികച്ച നടിക്കുള്ള സീസർ ബഹുമതി നാലു തവണ നേടിയിട്ടുണ്ട്. എൺപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1948 ൽ നോർമൻഡിയിലാണ് ജനനം. അഭിനയരംഗത്തു എത്തുന്നതിനു മുൻപ് നർത്തകിയായും ശ്രദ്ധനേടി. 1973 ൽ പുറത്തിറങ്ങിയ പ്രണയഹാസ്യചിത്രം ‘ലവ്യു അമേരിക്കൈൻ’ ആണ് നതാലി ബായെക്ക് ശ്രദ്ധ നേടികൊടുത്തത്. പ്രശസ്ത നടി ലോറാ സ്മിത് മകളാണ്.
Read more

മദ്യനയ അഴിമതിക്കേസ്: കേസിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ പിന്മാറില്ല

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ പിന്മാറില്ല. അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയെ മാറ്റണമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം. എന്നാൽ ആവശ്യം അതേ ജഡ്ജി തന്നെ തള്ളുകയായിരുന്നു. ഹർജി പരിഗണിക്കുന്നതിനിടെ അരവിന്ദ് കെജ്‌രിവാളിനെതിരെ സ്വർണ്ണ കാന്ത ശർമ്മ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. അരവിന്ദ് കെജ്‌രിവാള്‍ നീതിന്യായ വ്യവസ്ഥയെ വിചാരണയ്ക്ക് വിധേയമാക്കിയെന്നാണ് ജഡ്ജി […]
Read more

സംസ്ഥാനത്ത് താപനില 45 ഡി​ഗ്രി വരെ ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ 40°C വരെയും, കൊല്ലത്ത് 39 °C വരെയും, കോട്ടയത്ത് 38 °C , ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ 37°സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില ഉയരും. […]
Read more

വിജയ്‌ക്ക് ഹൈക്കോടതി നോട്ടീസ്

ചെന്നൈ: തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ സ്വത്തുവിവരത്തിലെ പൊരുത്തക്കേടിനെപ്പറ്റി ആദായനികുതിവകുപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച നോട്ടീസയച്ചു. തിരഞ്ഞെടുപ്പു നാമനിർദേശപത്രികകൾക്കൊപ്പം നൽകിയ സത്യവാങ്മൂലങ്ങളിലെ സ്വത്തുവിവരത്തിൽ 100 കോടി രൂപയുടെ വ്യത്യാസമാണുള്ളതെന്നും ഇത് ക്രമക്കേടാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരിയും ജസ്റ്റിസ് ജി. അരുൾ മുരുകനുമടങ്ങുന്ന ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂരിൽനിന്നും തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന വിജയ് രണ്ടിടത്തുമായി നൽകിയ സ്വത്തുവിവരങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്നു കാണിച്ച് വി. വിഗ്നേഷ് എന്നയാളാണ് ഹൈക്കോടതിയിൽ ഹർജി […]
Read more

മണിപ്പൂരിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.2 തീവ്രത

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ശക്തമായ ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പ്രകാരം, 5.2 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ മണിപ്പൂരിലെ കാംജോങ്ങിലാണ് ഭൂചലനമുണ്ടായത്. രാവിലെ 5:59 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഉറങ്ങിക്കിടക്കുന്ന പ്രദേശവാസികൾ ഭയന്ന് വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. ഉപരിതലത്തിൽ നിന്ന് 62 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്നാൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. കഴിഞ്ഞ ദിവസം ജപ്പാനിൽ വൻ ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 7.4 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് […]
Read more

രാഹുലിനെതിരായ പൗരത്വ ഹർജിയിൽനിന്ന് ജഡ്ജി പിന്മാറി

ലഖ്നൗ: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കുന്നതിൽനിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാർഥി പിന്മാറി. ഹർജിക്കാരനായ ബി.ജെ.പി. നേതാവ് വിഘ്‌നേഷ് ശിശിർ രാഷ്‌ട്രീയനേട്ടത്തിനായി കോടതിയെ ഉപയോഗിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ജസ്റ്റിസിന്റെ പിൻമാറ്റം. സാമൂഹികമാധ്യമത്തിലൂടെയുള്ള പരാമർശങ്ങളാണ് കാരണം. ഹർജി പുതിയബഞ്ചിന് കൈമാറും. രാഹുൽഗാന്ധിക്ക് പറയാനുള്ളത് കേട്ടതിനുശേഷമായിരിക്കും തുടർനടപടി. രാഹുൽഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള സ്വന്തം ഉത്തരവ് കഴിഞ്ഞദിവസം അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് താത്കാലികമായി തടഞ്ഞിരുന്നു. കോടതിയെ ശരിയായ നിയമവശങ്ങൾ […]
Read more

കേരളതീരത്ത് ആശങ്കയായി സമുദ്ര താപതരംഗം

കൊച്ചി: കേരളതീരത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ആശങ്കാജനകമാകുംവിധം ചൂടുകൂടുന്ന പ്രതിഭാസം കണ്ടെത്തി. കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള സമുദ്രതാപതരംഗം ശക്തമാകുന്നുവെന്ന് ഭൗമശാസ്ത്രമന്ത്രാലയത്തിൻ കീഴിൽ സമുദ്രപഠനങ്ങൾ നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് ഡയറക്ടർ ഡോ. ടി.എം. ബാലകൃഷ്ണൻ നായർ ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. ഉഷ്ണതരംഗങ്ങളെ കുറിച്ച് പഠിക്കാനായി ഇൻകോയ്സ് വികസിപ്പിച്ചെടുത്ത പ്രത്യേകസേവനമായ മറൈൻ ഹീറ്റ് വേവ് അഡ്വൈസറി സർവീസസ് ഇതു സംബന്ധിച്ച വിവരങ്ങൾ നൽകുന്നുണ്ട്. താപതരംഗം സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും മത്സ്യ ബന്ധനമേഖലയ്ക്കും പ്രതിസന്ധി […]
Read more

‘വാഴ 2’ തെലുങ്കിലേക്ക്; ട്രെയ്ലര്‍ പുറത്ത്

നവാ​ഗതരുമായി എത്തി വിസ്മയ വിജയം നേടി മുന്നേറുന്ന വാഴ 2 തെലുങ്കിൽ എത്തുന്നു. ഉടന്‍ തിയറ്ററുകളിലെത്തുന്ന തെലുങ്ക് മൊഴിമാറ്റ പതിപ്പിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. തിങ്ക് മ്യൂസിക് തെലുങ്ക്, ഷൈന്‍ സ്ക്രീന്‍സ് എന്നിവരുടെ യുട്യൂബ് ചാനലുകളിലൂടെയാണ് ട്രെയ്‍ലര്‍ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ട്രെയ്‍ലറിന് ലഭിക്കുന്നത്. അതേസമയം വാഴ 2 ചിത്രം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടിയും മറികടന്ന് കുതിപ്പ് തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ ​ഗ്രോസും ചിത്രം ഇതിനകം നേടി. മലയാളത്തിലെ […]
Read more

ശബരിമല സ്വർണക്കൊള്ള; പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനേയും മുൻ ബോർഡ് അംഗം അജികുമാറിനേയും എസ്ഐടി ചോദ്യം ചെയ്തു. മൂന്നാം തവണയാണ് പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്യുന്നത്. 2025-ൽ സ്വർണപ്പാളി കൊണ്ടുപോയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യൽ. കുറ്റപത്രം നൽകുന്ന നടപടികൾ വേഗത്തിലാക്കാനും എസ്ഐടി നീക്കം നടത്തുന്നുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്തതെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് എസ്ഐടി ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്. ശേഷം ഇരുവരേയും വിട്ടയച്ചു. സ്വർണപ്പാളിക്കേസിലും […]
Read more

സിനിമയിൽ 26 വർഷങ്ങൾ പൂർത്തിയാക്കി പുരി ജഗനാഥ്; വിജയ് സേതുപതി ചിത്രം “സ്ലം ഡോഗ്” പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ്” ചിത്രീകരണം പൂർത്തിയാക്കി, എല്ലാ ഭാഷകളിലുമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. “33 ടെംപിൾ റോഡ്” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നതിനിടയിൽ, സിനിമാ ഇൻഡസ്ട്രിയിൽ 26 വർഷങ്ങൾ പൂർത്തിയാക്കിയ സംവിധായകൻ പുരി ജഗനാഥിന് പ്രശംസയുമായി വിജയ് സേതുപതി. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് […]
Read more

Recent News