Category: NEWS

സംസ്ഥാനത്ത് ഇന്ന് ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക് എത്താനാണ് സാധ്യത.ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും , കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും , കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും , പത്തനംതിട്ട, ആലപ്പുഴ , തൃശൂർ, എറണാകുളം, മലപ്പുറം,കണ്ണൂർ, […]
Read more

സ്വർണവിലയിൽ നേരിയ ആശ്വാസം : പവന് 360 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,880 രൂപയായി. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ഒരു വര്‍ഷം കൊണ്ട് ഒരു പവന് ഉണ്ടായത് 42,400 രൂപയുടെ വര്‍ധനയാണ്.
Read more

യൂദാസിന്റെ ചുംബനത്തിനു സമാനമാണ് വിജയ്‌യുടെ പ്രാർത്ഥന; വിമർശനവുമായി ഡിഎംകെ

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ്‌ക്കെതിരെ വിമർശനവുമായി ഡിഎംകെ. വിജയ് പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചതിനെതിരെ പി വിൽസൻ എം പി ആണ് വിജയിയെ വിമർശിച്ചു . യൂദാസിന്റെ ചുംബനത്തിന് സമാനമാണ് വിജയുടെ പ്രാർത്ഥനയെന്നു അദ്ദേഹം പറഞ്ഞു. വിജയുടേതും വഞ്ചന ചുംബനമാണെന്ന് അദ്ദേഹം വിമർശിച്ചു. മാത്രമല്ല എഫ്സിആർഎ ചർച്ചയായപ്പോൾ വിജയ് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. പള്ളിക്കുള്ളിൽ ഫോട്ടോ എടുത്താൽ ക്രിസ്ത്യാനികൾ വീഴില്ലെന്നും കൂട്ടിച്ചേർത്തായിരുന്നു അദ്ദേഹം വിജയിയെ വിമർശിച്ചത്.അതേസമയം തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ ദേശീയ നേതാക്കൾ ഇന്ന് […]
Read more

മുസ്ലിം ലീ​ഗ്-സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം; നാല് പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് വടകരയിൽ മുസ്ലിം ലീ​ഗ്-സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷം. തിരുവള്ളൂരിലാണ് സംഭവം.സംഘ‍ർഷത്തിൽ മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഐഎം പ്രവർത്തകനും പരിക്കേറ്റു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ യൂസഫ്, ഇഖ്ബാല്‍ ചാത്തം മണ്ണില്‍, സിപിഐഎം പ്രവര്‍ത്തകനായ കൊടക്കാട്ട് ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. യൂസഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുരണ്ടുപേരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്ത് സിപിഐഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ ‌സംഘർഷം ഉണ്ടായത്. […]
Read more

പൂരാവേശത്തിലേക്ക് തൃശൂർ; ഇന്ന് കൊടിയേറ്റ്

തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും. ഇതോടെ തൃശൂർ പൂരാവേശത്തിലേക്ക് കടക്കും. പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടിലെ കുട്ടൻ ആചാരി ഒരുക്കുന്ന കൊടിമരത്തിലാണ് ചടങ്ങുകൾ നടക്കുക. വലിയപാണിക്ക് ശേഷം തട്ടകക്കാർ ക്ഷേത്രത്തിൽ കൊടിമരം ഉയർത്തും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ഉയർത്തുക. […]
Read more

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രെയ്ലർ റിലീസായി”

തമിഴ് സിനിമയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കരയുടെ ട്രെയിലർ പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവായ ധനുഷ് മുഖ്യവേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ, സംവിധായകൻ വിഗ്നേഷ് രാജ ശക്തമായ പ്രമേയവുമായി വീണ്ടും എത്തുകയാണ്. രഹസ്യസ്വഭാവമുള്ള കള്ളനായി ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രം ട്രെയിലറിലെ പ്രധാന ആകർഷണമാണ്. കുറ്റകൃത്യങ്ങൾ, പിന്തുടർച്ചകൾ, സസ്പെൻസ് എന്നിവ നിറഞ്ഞ ഒരു തീവ്രമായ ക്രൈം ഡ്രാമയായാണ് ചിത്രം പ്രത്യക്ഷപ്പെടുന്നത്. ചെന്നൈയിൽ നടന്ന ഗ്രാൻഡ് ലോഞ്ച് ഇവന്റിൽ പുറത്തിറങ്ങിയ ട്രെയിലർ സിനിമയോടുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്. […]
Read more

ആൽജോയുടെ സംസ്കാരം ഇന്ന്

തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പിന്റെ കടിയേറ്റ് മരിച്ച എട്ടു വയസ്സുകാരൻ ആൽജോയുടെ സംസ്‍കാരം ഇന്ന്. മൂന്നു മണിക്കാണ് ചടങ്ങുകൾ. ആൽജോയുടെ മൂത്ത സഹോദരൻ അനോജിന്റെ ആരോഗ്യനില ഗുരുതരമായിതന്നെ തുടരുകയാണ്. അനോജ് വെന്റിലേറ്ററിലാണ്. ഇന്നലെ ആറ് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കു വിധേയനായി. ഇരുവരും കിടന്ന മുറിയിലെ തലയണക്കടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയാണ് രണ്ടു കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം ഒരു അവോകാഡോ ജൂസ് കുടിച്ചായിരുന്നു ഇരുവരും കിടന്നത്. അതുകൊണ്ട് തന്നെ ഭക്ഷ്യവിഷബാധ […]
Read more

ടാറിങ്ങിന്റെ മൂന്നാം ദിവസം റോഡിൽ തടി കയറ്റി, റോഡ് തകർന്നു; പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചി: കൊച്ചി കൂത്താട്ടുകുളം ശ്രീധരീയം റോഡിൽ ടാറിങ് ചെയ്തതിനു പിന്നാലെ ക്രയിൻ ഉപയോഗിച്ച് തടി കയറ്റിയതിനെ തുടർന്ന് റോഡ് തകർന്നെന്നു പരാതി. സ്ഥലത്തെ ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തടി റോഡിലിറക്കി ലോറിയിൽ കയറ്റുന്നതിനിടെ ആണ് സംഭവം. ക്രയിൻ ഉപയോഗിച്ച് തടി കയറ്റുന്നതിനിടെ ടാർ പൊളിഞ്ഞു. നാട്ടുകാർ പരാതി നൽകിയതോടെ നഗരസഭാ കൗൺസിലർമാർ ഇടപെട്ട് തടി കയറ്റൽ തടഞ്ഞു.നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനായ പി സി ഭാസ്കരനും മായാ വിശ്വനാഥനും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഒപ്പം, മണ്ണ് കയറ്റിയെത്തിയ […]
Read more

കോട്ടയത്ത് വനിത ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം പാലാ മാർ സ്ലീവാ ആശുപത്രിയിൽ വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി ലക്ഷ്മി ആർ പണിക്കർ (33) ആണ് മരിച്ചത്. ഇവർ താമസിച്ച കൊഴുവംകുളത്തെ ഹോസ്റ്റലിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറി അകത്തുനിന്നും അടച്ച നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും. അതോടൊപ്പം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

20000 റിയാല്‍ പിഴയും നാടുകടത്തലും; അനുമതിയില്ലാതെ ഹജ്ജിനെത്തിയാല്‍ കടുത്ത ശിക്ഷ

റിയാദ്: ഔദ്യോഗിക പെര്‍മിറ്റില്ലാതെ ഹജ്ജ് തീര്‍ത്ഥാടനത്തിന്എത്തിയാല്‍ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. നിയമലംഘകര്‍ക്ക് 20,000 റിയാല്‍ വരെ പിഴയും വിദേശികളാണെങ്കില്‍ നാടുകടത്തലുമാണ് പ്രധാന ശിക്ഷകള്‍. മെയ് 31 വരെ കാലയളവില്‍ വിവിധതരം വിസിറ്റ് വിസകളില്‍ രാജ്യത്തെത്തിയവര്‍ക്ക് മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നതിനും അവിടെ തങ്ങുന്നതിനും വിലക്കുണ്ട്്. ഉംറ വിസയില്‍ എത്തിയവര്‍ക്ക് രാജ്യത്ത് തുടരാവുന്ന അവസാന തീയതി ഏപ്രില്‍ 18 ആയിരുന്നു. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവര്‍ക്കെതിരെയും ശക്തമായ നടപടികളുണ്ടാകും. ഹജ്ജ് പെര്‍മിറ്റില്ലാത്തവരെ […]
Read more

Recent News