Category: NEWS

കോട്ടയത്ത് വനിത ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം പാലാ മാർ സ്ലീവാ ആശുപത്രിയിൽ വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി ലക്ഷ്മി ആർ പണിക്കർ (33) ആണ് മരിച്ചത്. ഇവർ താമസിച്ച കൊഴുവംകുളത്തെ ഹോസ്റ്റലിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറി അകത്തുനിന്നും അടച്ച നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും. അതോടൊപ്പം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

20000 റിയാല്‍ പിഴയും നാടുകടത്തലും; അനുമതിയില്ലാതെ ഹജ്ജിനെത്തിയാല്‍ കടുത്ത ശിക്ഷ

റിയാദ്: ഔദ്യോഗിക പെര്‍മിറ്റില്ലാതെ ഹജ്ജ് തീര്‍ത്ഥാടനത്തിന്എത്തിയാല്‍ കര്‍ശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. നിയമലംഘകര്‍ക്ക് 20,000 റിയാല്‍ വരെ പിഴയും വിദേശികളാണെങ്കില്‍ നാടുകടത്തലുമാണ് പ്രധാന ശിക്ഷകള്‍. മെയ് 31 വരെ കാലയളവില്‍ വിവിധതരം വിസിറ്റ് വിസകളില്‍ രാജ്യത്തെത്തിയവര്‍ക്ക് മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നതിനും അവിടെ തങ്ങുന്നതിനും വിലക്കുണ്ട്്. ഉംറ വിസയില്‍ എത്തിയവര്‍ക്ക് രാജ്യത്ത് തുടരാവുന്ന അവസാന തീയതി ഏപ്രില്‍ 18 ആയിരുന്നു. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവര്‍ക്കെതിരെയും ശക്തമായ നടപടികളുണ്ടാകും. ഹജ്ജ് പെര്‍മിറ്റില്ലാത്തവരെ […]
Read more

യുഎസ് -ഇറാൻ ചർച്ച: പാകിസ്ഥാനിൽ വൻ സുരക്ഷാസന്നാഹം

ഇസ്ലാമാബാദ്: ഇറാനും യുഎസും പരസ്പരം പോർവിളികൾ ഉയർത്തുന്നത് തുടരുന്നതിനിടെ രണ്ടാംഘട്ട സമാധാന ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് പാക്കിസ്ഥാൻ. ഏത് നിമിഷവും ചർച്ചയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും കനത്ത സുരക്ഷാക്രമീുകരണങ്ങളാണ് നടത്തിയിരിക്കുന്നത്. റാവൽപിണ്ടിയിൽ അതീവജാഗ്രത പാലിക്കുകയും പതിനായിരത്തിലധികം പൊലീസുകാരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ടെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമത്താവളത്തിലാകും അമേരിക്കൻ ഇറാൻ പ്രതിനിധിസംഘം ഇറങ്ങുക. ഇവിടെ നിന്നാണ് ഇവർ ഇസ്ലാമാബാദിലേക്ക് പോകുക. ഈ സാഹചര്യത്തിലാണ് റാവൽപിണ്ടിയിൽ സുരക്ഷ ഉയർത്തിയിരിക്കുന്നത്. പ്രധാന റോഡുകളടക്കം തടഞ്ഞുകൊണ്ടാണ് സുരക്ഷാവിന്യാസം. […]
Read more

മലേഷ്യയിലെ വാട്ടർ വില്ലേജിൽ വൻ തീപിടുത്തം

ക്വലാലംപുർ: മലേഷ്യയിലെ സബായിൽ ഞായറാഴ്ച്ച ഉണ്ടായ തീപിടുത്തത്തിൽ ആയിരകണക്കിന് വീടുകൾ കത്തിനശിച്ചു. ഒരു തീരദേശ ഗ്രാമത്തിലെ താൽക്കാലിക വീടുകൾക്കാണ് നാശം സംഭവിച്ചത്. ഈ വീടുകളിൽ പലതും വെള്ളത്തിന് മുകളിലായി തൂണുകളിൽ ആണ് നിർമ്മിച്ചിരുന്നത്. സംഭവത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു. സബായിലെ വടക്കുകിഴക്കൻ പ്രദേശത്തുള്ള സന്ദക്കാൻ ജില്ലയിലെ വാട്ടർ വില്ലേജിൽ ഞായറാഴ്ച പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. 9007 താമസക്കാരെ ഈ തീപിടുത്തം ബാധിച്ചതായി സന്ദക്കാൻ പോലീസ് മേധാവി ജോർജ് അബ്‌ദുൾ റഹ്മാൻ അറിയിച്ചു. സബാ […]
Read more

മുന്‍ കേന്ദ്രമന്ത്രി ദിനേശ് ത്രിവേദിയെ ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിച്ചു

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേശ് ത്രിവേദിയെ നിയമിച്ചു. നിലവിലെ ഹൈക്കമ്മീഷണര്‍ പ്രണയ് വര്‍മ്മയ്ക്ക് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. പ്രണയ് വര്‍മ്മ യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേല്‍ക്കും. അയല്‍രാജ്യങ്ങളിലേക്ക് ഏറെ കാലത്തിന് ശേഷമാണ് ഒരു രാഷ്ട്രീയ നേതാവിനെ ഇത്തരത്തില്‍ നയതന്ത്ര പ്രതിനിധിയായി അയക്കുന്നത്. ഹൈക്കമ്മീഷണറായി രാഷ്ട്രീയ രംഗത്തുനിന്നുള്ള പ്രമുഖനെ അയക്കുന്നത് അയല്‍രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. യുപിഎ ഭരണകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന […]
Read more

ലഗേജിൽ സാറ്റലൈറ്റ് ഫോൺ കണ്ടെത്തി; രണ്ടു അമേരിക്കൻ പൗരന്മാർ കസ്റ്റഡിയിൽ

ശ്രീനഗർ: ശ്രീനഗർ അന്താരഷ്ട്ര വിമാനത്താവളത്തിൽ രണ്ട് അമേരിക്കൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിമാനം പുറപ്പെടുന്നതിനു മുൻപുള്ള പരിശോധനയിൽ ഇവരുടെ ലഗേജിൽ നിന്നും ഒരു സാറ്റലൈറ്റ് ഫോൺ കണ്ടത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. കശ്മീർ പോലുള്ള അതീവ സുരക്ഷാ മേഖലകളിൽ സാറ്റലൈറ്റ് ഫോണുകൾക്ക് കർശന നിയന്ത്രണമുണ്ട്. അതുകൊണ്ട് തന്നെ ഫോൺ കണ്ടെത്തിയത് സുരക്ഷാ മുന്നറിയിപ്പിനും കാരണമായി. തുടർന്ന് സാറ്റലൈറ്റ് ഫോൺ കൈവശം വെക്കാനുള്ള അനുമതിയുണ്ടോ എന്നറിയാൻ ഇരുവരെയും പ്രാദേശിക പോലീസും രഹസ്യാന്വേഷണ ഏജൻസികളും ചോദ്യം ചെയ്യുകയാണ്. ഇവരിൽ ഒരാൾ […]
Read more

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; മരണസംഖ്യ ഉയരുന്നു

ചെന്നൈ: ചെന്നൈ വിരുദുനഗറിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറി. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഫാക്ടറിയിലെ നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. വനജ ഫയര്‍ വര്‍ക്ക് എന്ന സ്ഥാപനത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് കിലോമീറ്ററുകളോളം ദൂരത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്ത് അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം […]
Read more

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടിൽ രവീന്ദ്രൻ (65) ആണ് മരിച്ചത്. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന രവീന്ദ്രൻ കല്ലുവാതുക്കൽ, പാരിപ്പള്ളി ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള ആളാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഒഴിഞ്ഞ കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നതാണ് പതിവ്. രക്തം വാർന്ന നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം, മരണം വീഴ്ച മൂലമാണോ ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. […]
Read more

ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി ദിനേശ് ത്രിവേദിയെ നിയമിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദിയെ ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിച്ചു. നിലവിലെ ഹൈക്കമ്മീഷണറായ പ്രണയ് വര്‍മ്മ യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ അംബാസഡറായി ബ്രസല്‍സിലേക്ക് മാറുന്ന ഒഴിവിലേക്കാണ് നിയമനം. ഹൈക്കമ്മീഷണറായി രാഷ്ട്രീയരംഗത്തുനിന്നുള്ള പ്രമുഖനെ അയക്കുന്നത് അയല്‍രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കമായി വിലയിരുത്തപ്പെടുന്നു. യുപിഎ ഭരണകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന ദിനേഷ് ത്രിവേദി റെയില്‍വേ മന്ത്രിയായും ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 ഫെബ്രുവരിയില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച അദ്ദേഹം […]
Read more

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; ഭക്ഷ്യസ്ഥാപനം അടച്ചുപൂട്ടി അധികൃതർ

കുവൈത്ത് സിറ്റി: ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച ഹവല്ലി ഗവർണറേറ്റിലെ ഭക്ഷ്യ സ്ഥാപനം ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. അധികൃതർ നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി സ്വീകരിച്ചത്. അംഗീകൃത ആരോഗ്യ നിബന്ധനകൾ ലംഘിച്ചെന്നും പൊതുശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാചയപ്പെട്ടെന്നുമാണ് സ്ഥാപനത്തിനെതിരെയുള്ള പ്രധാന കുറ്റങ്ങൾ. കൂടാതെ ലൈസൻസ് പരിധിക്ക് പുറത്തുള്ള സ്ഥലം അനധികൃതമായി ഉപയോഗിച്ചതായും പരിശോധനയിൽ കണ്ടെത്തി. സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റില്ലാതെ തൊഴിലാളി ആഹാര സാധനങ്ങൾ കൈകാര്യം ചെയ്തതായും ആവശ്യമായ സർട്ടിഫിക്കറ്റുകൾ നേടാതെ […]
Read more

Recent News