Category: NEWS

യു.എ.ഇ. പ്രസിഡന്റും അജ്മാൻ കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി

അബുദാബി : യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും അജ്മാൻ കിരീടാവകാശി ശൈഖ് അമ്മർ ബിൻ ഹുമൈദ് അൽ നുഐമിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉൾപ്പടെ ദേശീയ താത്പര്യമുള്ള വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് […]
Read more

സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം

ഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്നും രാജ്യത്തിൻ്റെ ഭാവിയാണെന്നും ദീപ്കെ പറഞ്ഞു. പ്രതിഷേധം അവസാനിച്ചിട്ടും വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം നടത്തുകയാണെന്നും ദീപ്കെ പറഞ്ഞു. ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിച്ച ശേഷം ദില്ലിയിൽനിന്ന് ജന്മനാടായ മഹാരാഷ്ട്രയിൽ എത്തിയ ശേഷം വിമാനത്താവളത്തിൽവെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഭിജിത്ത് ദീപ്കെ. “സർക്കാർ ഇപ്പോൾ നന്നായി […]
Read more

അസീറിൽ ഇനി കുളിരു കോരുന്ന പെരുമഴക്കാലം

റിയാദ്: സൗദിയിലെ അസീറിൽ കനത്തമഴയുടെയും വസന്തകാലത്തിന്റെയും വരവറിയിച്ച് സുഹൈൽ നക്ഷത്രം ഉദിച്ചു. വേനൽചൂട് കുറക്കുകയും കാർഷിക മേഖലക്ക് ഉണർവേകുന്നതുമായ പ്രധാന കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. രാജ്യത്ത് ഈ നക്ഷത്രം ആദ്യം ദൃശ്യമാകുന്ന പ്രദേശങ്ങളിലൊന്നാണ് അസീറെന്ന് പ്രമുഖ ​ഗവേഷകൻ അബ്ദുല്ല അലി അൽ മൂസ വ്യക്തമാക്കി. ഇന്ന് മുതൽ ആരംഭിക്കുന്ന ഈ പുതിയ സീസൺ 13 ദിവസത്തോളം നീണ്ടുനിൽക്കും. പ്രാദേശികമായി ശരത്കാലം എന്നറിയപ്പെടുന്ന വേനൽക്കാലത്തിന്റെ മധ്യത്തിലാണ് ഇത് ദൃശ്യമാകുക. കനത്ത മഴ കൂടാതെ ഈ ദിവസങ്ങളിൽ […]
Read more

സൗദിയിലെ ലേബർ ക്യാമ്പുകളിലും ഷെയറിങ് റൂമുകളിലും വ്യാപക പരിശോധന

റിയാദ്: സൗദിയിൽ ലേബർ ക്യാമ്പുകളിലെയും, ശയറിങ് താമസ ഇടങ്ങളിലെയും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി മുനിസിപ്പൽ പാർപ്പിട മന്ത്രാലയം. താമസക്കാരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിൻറെ ഭാഗമായാണ് നടപടി. മുനിസിപ്പൽ ഗ്രാമകാര്യ പാർപ്പിട മന്ത്രാലയമാണ് കെട്ടിട ചട്ടങ്ങൾ കർശനമാക്കിയത്. ആവശ്യമായ സുരക്ഷാ മുൻകരുതലുകളും മന്ത്രാലയം നിർദേശിച്ച സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴിൽ ദാതാക്കളോടും കമ്പനികളോടും മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളിൽ ഒഴിപ്പിക്കുന്നതിനാവശ്യമായ എമർജൻസി വാതിലുകൾ, ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ, വൈദ്യുതി നിലച്ചാൽ സ്വയം പ്രവർത്തിക്കുന്ന ഇൻവർട്ടർ ലൈറ്റുകൾ എന്നിവ […]
Read more

യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിൽ വൈസ് ചെയർമാനായി എം.എ യൂസഫലി

അബൂദബി: യുഎഇയുടെ നിക്ഷേപപദ്ധതികൾക്കും വ്യാപാര വിപുലീകരണത്തിനും വേഗതപകരുന്ന യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം. യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയാണ് പുതിയ അംഗങ്ങളെ നിയമിച്ചത്. യുഎഇ വിദേശ വ്യാപാര മന്ത്രി ചെയർമാനായ കൗൺസിലിന്റെ സെക്രട്ടറി ജനറലായി അബ്ദുല്ല അഹമ്മദ് അൽ സുവൈദിയെയും വൈസ് ചെയർമാനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയെയും നിയമിച്ചു. മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനി ഡെപ്യൂട്ടി ഗ്രൂപ്പ് സി.ഇ.ഒ. ഹുമൈദ് അൽ ഷിമരിയെയും വൈസ് ചെയർമാനായി […]
Read more

സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സെപ്തംബർ 23ന് ദമ്മാമിൽ

ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും. സാഹിത്യോത്സവം ഇത്തവണ ഒരുമാസം നീണ്ടുനിൽക്കും. സെപ്റ്റംബർ 23ന് ആരംഭിച്ച് ഒക്ടോബർ 31നാണ് സമാപിക്കുക. സെപ്റ്റംബർ 23ന് എഴുത്തുകാരനും പ്രഭാഷകനുമായ എം. എൻ കാരശ്ശേരി എസ്.എം.എൽ.എഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരിയും, കവയത്രിയുമായ റോസ്‌മേരി, സംവിധായകനും, ദേശീയ അവാർഡ് ജേതാവുമായ വി.സി അഭിലാഷ്, ഡോക്യുമെന്ററി സംവിധായിക ഷൈനി ബെഞ്ചമിൻ, എഴുത്തുകാരിയും വിവർത്തകയുമായ ഷൈല രവീന്ദ്രൻ എന്നിവരും സമ്മേളനത്തിൽ […]
Read more

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ”

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം “ആകാശംലോ ഒക താര” യിലെ ആദ്യ ഗാനത്തിന് വമ്പൻ വരവേൽപ്പ്. സമൂഹ മാധ്യമങ്ങളിലടക്കം സൂപ്പർ ഹിറ്റായി മാറിയ ഗാനം, ഇതിനോടകം യൂട്യൂബിൽ നിന്ന് മാത്രം 6 മില്യൺ കാഴ്ചക്കാരിലധികമാണ് നേടിയത്. നായകൻ ദുൽഖർ സൽമാന്റെ ജന്മദിനം പ്രമാണിച്ചാണ് ജൂലൈ 28 ന് “ചിട്ടി ചിട്ടി ചീമ” ഗാനം റിലീസ് ചെയ്തത്. അരുൺ ആലാട്ട് വരികൾ രചിച്ച ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് നിത്യ […]
Read more

രോഹിത് ശർമയുടെ ഏകദിന ഭാവിയെ കുറിച്ച് വ്യക്തത വരുത്തേണ്ടത് ശുഭ്മാൻ ഗിൽ

മുംബൈ: 2027 ഏകദിന ലോകകപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ താരം രോഹിത് ശർമയുടെ കരിയറിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. ടി20, ടെസ്റ്റ് ക്രിക്കറ്റുകളിൽ നിന്ന് വിരമിച്ച രോഹിത്, 2027 ലോകകപ്പിൽ കളിക്കാനുള്ള തന്റെ താൽപ്പര്യം വ്യക്തമാക്കിക്കഴിഞ്ഞു. നിലവിൽ 39 വയസ്സുള്ള താരം, ലോകകപ്പ് തുടങ്ങുമ്പോൾ 40-ാം വയസ്സിലേക്ക് കടക്കും. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാന ഏകദിനത്തിന് മുന്നേ രോഹിത് വിരമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഈ അഭ്യൂഹങ്ങൾ തള്ളിക്കളയുകയായിരുന്നു. അതേസമയം, തന്റെ അവസാന […]
Read more

ജസ്പ്രിത് ബുമ്രയുടെ പരിക്കിനെ കുറിച്ച് ഗ്ലെൻ മക്ഗ്രാത്ത്

മുംബൈ: ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ പരിക്കുകൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വീണ്ടും ആശങ്കയാകുന്നു. ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ബുംറയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ബിസിസിഐയുടെ സെന്റർ ഓഫ് എക്‌സലൻസിന്റെ ഫിറ്റ്‌നസ് ക്ലിയറൻസിന് വിധേയമായി മാത്രമായിരിക്കും അദ്ദേഹത്തിന്റെ പങ്കാളിത്തം. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയ്ക്കിടെ കാർഡിഫിൽ വെച്ചാണ് ബുംറയ്ക്ക് കാൽമുട്ടിന് പരിക്കേറ്റത്.പരിക്കിൽ നിന്ന് മുക്തനായി വരുന്ന ബുംറ കരിയർ ദീർഘിപ്പിക്കാനുള്ള വഴികൾ കണ്ടെത്തണമെന്ന് ഓസ്‌ട്രേലിയൻ പേസ് ഇതിഹാസം ഗ്ലെൻ മക്ഗ്രാത്ത് അഭിപ്രായപ്പെട്ടു. ബുംറയുടെ […]
Read more

അതിരപ്പിള്ളിയിൽ‌ കുടുങ്ങിയ പുലിയെ തുറന്നു വിട്ടു

തൃശൂർ: അതിരപ്പിള്ളിയിൽ‌ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ട പുലിയെ തുറന്നു വിട്ടു. വൈദ്യ പരിശോധനയ്ക്ക് ശേഷം പറമ്പിക്കുളം ടൈഗർ റിസർവ് ബഫർ സോണിലാണ് പുലിയെ തുറന്നു വിട്ടത്. ഇന്നലെ അതിരപ്പിള്ളി വെട്ടിക്കുഴി ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. വെട്ടിക്കുഴിയിലെ പണ്ടാരംപാറ പ്രദേശത്തെ ചക്കാലക്കൽ റോയിയുടെ വീട്ടുപറമ്പിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ജോയിയുടെ വീട്ടിലെ അമ്പതോളം കോഴികളെ പുലി ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാഴ്ച മുൻപ് ആണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.
Read more

Recent News