ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും. സാഹിത്യോത്സവം ഇത്തവണ ഒരുമാസം നീണ്ടുനിൽക്കും. സെപ്റ്റംബർ 23ന് ആരംഭിച്ച് ഒക്ടോബർ 31നാണ് സമാപിക്കുക. സെപ്റ്റംബർ 23ന് എഴുത്തുകാരനും പ്രഭാഷകനുമായ എം. എൻ കാരശ്ശേരി എസ്.എം.എൽ.എഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരിയും, കവയത്രിയുമായ റോസ്‌മേരി, സംവിധായകനും, ദേശീയ അവാർഡ് ജേതാവുമായ വി.സി അഭിലാഷ്, ഡോക്യുമെന്ററി സംവിധായിക ഷൈനി ബെഞ്ചമിൻ, എഴുത്തുകാരിയും വിവർത്തകയുമായ ഷൈല രവീന്ദ്രൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്ര ശിൽപശാല, സാംസ്‌കാരിക പ്രഭാഷണം, പുസ്തക പ്രകാശനങ്ങൾ, ഡോക്യുമെന്ററി പ്രദർശനം, ഗസൽ സന്ധ്യ തുടങ്ങിയ പരിപാടികൾ അരങ്ങേറും.
സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സെപ്തംബർ 23ന് ദമ്മാമിൽ
