Category: NEWS

മുത്തങ്ങ സമര കാലത്തെ കോണ്‍സ്റ്റബിള്‍ വിനോദ് വധക്കേസില്‍ വിധി നാളെ

കൽപ്പറ്റ: കേരളത്തിലെ ആദിവാസി ഭൂസമര ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്നായ മുത്തങ്ങ പൊലീസ് വെടിവയ്പ്പുമായി ബന്ധപ്പെട്ട കോൺസ്റ്റബിൾ കെ.വി. വിനോദ് വധക്കേസിൽ ജൂലൈ 31-ന് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവിക്കും. സിബിഐ അന്വേഷിച്ച കേസിൽ ജഡ്ജി അയൂബ് ഖാനാണ് വിധി പറയുന്നത്. 2003 ഫെബ്രുവരി 19-ന് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നടന്ന പൊലീസ് ഒഴിപ്പിക്കൽ നടപടിക്കിടെയുണ്ടായ സംഘർഷത്തിലാണ് കോൺസ്റ്റബിൾ വിനോദും ആദിവാസി സമരക്കാരനായ ജോഗിയും കൊല്ലപ്പെട്ടത്. നിരവധി പൊലീസുകാർക്കും സമരക്കാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. […]
Read more

ഐ.ഐ.ടി.യുടെ വെബ്സൈറ്റ് ഹാക്കുചെയ്ത് വിദ്യാർഥി; പ്രവേശനത്തിന് പരിഗണിച്ച് ഡയറക്ടർ

മദ്രാസ് : അവസരം നിഷേധിച്ചാൽ എങ്ങനെ കഴിവുതെളിയിക്കും? വെബ്സൈറ്റ് മൊത്തത്തിൽ ഹാക്കുചെയ്യുകയാണ് വഴിയെന്ന് വിചാരിച്ചുകാണും. സൈബർ സുരക്ഷാ ബിരുദകോഴ്സിന് കാൺപുർ ഐ.ഐ.ടി.യിൽ അപേക്ഷിച്ച വിദ്യാർഥിയാണ് തന്റെ അപേക്ഷ നിരസിച്ചതോടെ കാൺപുർ, മദ്രാസ് ഐ.ഐ.ടി.കളുടെ വെബ്സൈറ്റ് ഹാക്കുചെയ്ത് പ്രതികാരം ചെയ്തത്. വിദ്യാർഥിയുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടില്ല. വലിയ കുറ്റകൃത്യമാണെങ്കിലും നിയമനടപടി വേണ്ടെന്ന് ഐ.ഐ.ടി.യും തീരുമാനിച്ചു. അതോടെ, വിദ്യാർഥിയുടെ സാങ്കേതിക കഴിവുകൾ വിലയിരുത്തി അടുത്ത അധ്യയനവർഷം പ്രവേശനത്തിന് പരിഗണിക്കാമെന്ന് ഡയറക്ടർ മനീന്ദ്ര അഗർവാൾ പറഞ്ഞു. സാമൂഹികമാധ്യമത്തിൽ വിദ്യാർഥിതന്നെ വെളിപ്പെടുത്തിയതോടെയാണ് ഹാക്കുചെയ്ത […]
Read more

കേരളത്തിൻ്റെ ഉള്ള് പൊള്ളിച്ച വയനാട് ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്

വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഇന്ന് രണ്ട് വർഷം. 298 പേരാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായ 32 പേരെ കൂടി പിന്നീട് മരിച്ചതായി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു. ബാക്കി വന്ന മനുഷ്യരുടെ ഉള്ളിലെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. ദുരന്തത്തിന് രണ്ടാണ്ട് പിന്നിടുമ്പോൾ ജീവൻ നഷ്ടമായവരുടെ ഓർമ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയിൽ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. മണ്ണും മലവെള്ളവും പാറക്കെട്ടുകളും മൂന്ന് ഗ്രാമങ്ങളെ മുഴുവൻ വിഴുങ്ങിയ ആ കറുത്ത രാത്രിക്ക് ഇന്ന് […]
Read more

പകർച്ചവ്യാധി തടയാൻ തലമൊട്ടയടിച്ചാൽ 15,000 രൂപ, തമിഴ്‌നാട് സർക്കാരിന്റെ പേരിൽ തട്ടിപ്പ്

ചെന്നൈ: മുടിയിലൂടെ പടരുന്ന പകര്‍ച്ചവ്യാധിയില്‍നിന്ന് രക്ഷനേടാന്‍ മൊട്ടയടിക്കുന്ന സ്ത്രീകള്‍ക്ക് 15,000 രൂപ വീതം തമിഴ്നാട് സര്‍ക്കാര്‍ നല്‍കുമെന്ന് വ്യാജ വാഗ്ദാനം. സേലം ജില്ലയിലെ മൂന്ന് സ്ത്രീകൾ തട്ടിപ്പിനിരയായി. ഫോൺ കോൾ വഴിയായിരുന്നു സ്ത്രീകൾക്ക് വാഗ്ദാനം എത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വിളിച്ചയാളാണ് മൊട്ടയടിക്കൽ പദ്ധതിയെക്കുറിച്ച് പറഞ്ഞതെന്നാണ് സ്ത്രീകൾ പറഞ്ഞത്. കുടുംബാംഗങ്ങളുടെ പേരും മറ്റ് വിവരങ്ങളും അയാൾ പറഞ്ഞു. ഇതിൽ വിശ്വസിച്ചാണ് പണം നൽകിയതെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു. കൊവിഡിന് സമാനമായ പകര്‍ച്ചവ്യാധി മുടിയിലൂടെ പടരുന്നെന്നും രോഗം തടയാന്‍ എത്രയും […]
Read more

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഞായറാഴ്ച വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേ‍ർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ […]
Read more

യുഡിഎഫ് നിര്‍ണായക യോഗം ഇന്ന്; ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചര്‍ച്ചകളിലേക്ക് യുഡിഎഫ്

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുളള ആദ്യ യുഡിഎഫ് യോഗം ഇന്ന്. രാവിലെ ക്ലിഫ് ഹൗസിലാണ് യോഗം. ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജനം, വീര്യം കുറഞ്ഞ മദ്യം, പിഎം ശ്രീ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകാനാണ് സാധ്യത. സര്‍ക്കാര്‍- പാര്‍ട്ടി ഏകോപനത്തിന് ഉന്നതാധികാര സമിതി എന്ന ആവശ്യവും മുന്നണിയിലുണ്ട്. പ്രധാന ബോര്‍ഡുകളും കോര്‍പ്പറേഷനുകളുമാണ് ഘടകക്ഷികള്‍ ലക്ഷ്യമിടുന്നത്. ഭരണ പരിഷ്‌കാര കമ്മീഷന് വേണ്ടി മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അവകാശവാദം ഉന്നയിക്കും. കെടിഡിസിയിലും വനിതാ […]
Read more

കാട്ടാക്കട ഡിപ്പോയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ ഇരുന്ന ഭാഗത്തേക്ക് ഇടിച്ചുകയറി അപകടം. സ്റ്റാൻഡിലെ സിമന്റ് ബാരിക്കേഡിൽ ഇടിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തിരുവനന്തപുരത്തുനിന്ന് സർവീസ് നടത്തി കാട്ടാക്കടയിൽ എത്തിയ ശേഷം മായത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് കാട്ടാക്കടയിലെത്തിയ ശേഷമുള്ള സർവീസിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് സ്റ്റാൻഡിലെ സിമന്റ് ബാരിക്കേഡിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ […]
Read more

‘പ്രധാനമന്ത്രിപദം ഒഴിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകൂ’; നരേന്ദ്ര മോദിയെ പരിഹസിച്ച് അഭിജീത് ദീപ്കെ

ന്യൂഡൽഹി: വിദ്യാർഥികളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയയിലൂടെ നടത്തിയ ഇടപെടലുകളെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദിപ്കെ. പ്രധാനമന്ത്രി പദവി ഒഴിഞ്ഞ് നരേന്ദ്ര മോദി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി മാറുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ മഹാരാഷ്ട്രയിലെ സ്വന്തം നാട്ടിലേക്ക് മടങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിപ്കെ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആകുന്നതാണ് പ്രധാനമന്ത്രിക്ക് കൂടുതൽ അനുയോജ്യമെന്നും രാജ്യം മുന്നോട്ട് […]
Read more

ബംഗളൂരുവില്‍ നഴ്സിങ് വിദ്യാർത്ഥിയായ യുവാവിന് ക്രൂര മർദനം, പരാതി നൽകി പിതാവ്

ആലപ്പുഴ: കഞ്ചാവ് കടത്തിയെന്ന സംശയത്തിന്‍റെ പേരിൽ നേഴ്സിങ് വിദ്യാർത്ഥിയെ വീയപുരം പൊലീസ് നടുറോഡിൽ വെച്ച് ക്രൂരമായി മർദിച്ചതായി പരാതി. ബെംഗളൂരിൽ രണ്ടാം വർഷ നേഴ്സിങ് വിദ്യാർത്ഥിയായ മുഹമ്മദ് യാസിനെയാണ് (20) പൊലീസ് തല്ലിച്ചതച്ചത്. മർദനത്തിന് പിന്നാലെ രക്തം ഛർദിച്ച യുവാവ് മൂന്ന് ദിവസത്തോളം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയാവശ്യപ്പെട്ട് യാസിന്‍റെ പിതാവ് മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി. ഈ മാസം […]
Read more

‘PM ശ്രീ: ‘പിന്മാറാൻ ആകുമെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്താൻ’; മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: പിഎം ശ്രീ ഫണ്ട് കിട്ടണമെങ്കിൽ നടപടികളിലേക്ക് കടക്കണമെന്നും നടപടികൾ ആരംഭിച്ചു എന്ന് ആരും പറഞ്ഞിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. എവിടെയെങ്കിലും ഒക്കെ എന്തെങ്കിലും പരാമർശം കിട്ടിയാൽ അതിൽ കയറി പിടിക്കുന്നത് തങ്ങളുടെ ഭാഗം ക്ലിയർ അല്ല എന്ന ബോധ്യത്തിൽ നിന്നാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതി ആരംഭിക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ സർക്കാർ ഏകപക്ഷീയമായ ഒപ്പുവച്ചെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഒപ്പിട്ടത് പിന്മാറാൻ ആകാത്ത ധാരണ പത്രത്തിലാണ്. പിന്മാറാൻ ആകുമെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്താനാണെന്ന് മന്ത്രി എൻ ഷംസുദ്ദീൻ […]
Read more

Recent News