Category: NEWS

കപ്പൽ ഗതാഗതം സംരക്ഷിക്കും; ഹൂതികളുടെ ആരോപണങ്ങൾ തള്ളി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയ്ക്കെതിരെ യെമനിലെ ഹൂതി വിമതർ സമുദ്ര ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ, ഹൂതികളുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി സൗദി അറേബ്യ. യെമൻ ജനതയെ സൗദി ഉപരോധിക്കുകയാണെന്ന വാദം കള്ളമാണെന്ന് സൗദി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കരാറും അനുസരിച്ച് തങ്ങളുടെ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യെമൻ ജനതയുടെ ദുരിതം കുറയ്ക്കാൻ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരുമായി ചേർന്ന് അടിസ്ഥാനസൗകര്യ വികസനം, സാമ്പത്തിക […]
Read more

ഖലീൽ അൽ-ഹയ്യ ഹമാസിൻ്റെ പുതിയ തലവൻ

ഖത്തർ: ഹമാസിൻ്റെ തലവനായി ഖലീൽ അൽ-ഹയ്യയെ തെരഞ്ഞെടുത്തു. ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ തലവനായാണ് ഖലീൽ അൽ-ഹയ്യ തെരഞ്ഞെടുക്കപ്പെട്ടത്. 2024-ൽ ഗാസയിൽ ഇസ്രായേൽ സൈന്യം വധിച്ച യഹിയ സിൻവാറിന്റെ പിൻഗാമിയായാണ് അൽ-ഹയ്യയുടെ നിയമനം. ഇസ്മായിൽ ഹനിയ്യയെ ഇസ്രയേൽ വധിച്ചതിനെ തുടർന്നായിരുന്നു യഹിയ സിൻവാർ ഹമാസ് മേധാവിയായി നിയമിതനായത്. കഴിഞ്ഞ വർഷം ഖത്തറിൽ വെച്ച് നടന്ന ഇസ്രായേലിന്റെ വധശ്രമത്തിൽ നിന്ന് ഖലീൽ അൽ-ഹയ്യ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. തിങ്കളാഴ്ച നടന്ന ജനറൽ ഷൂറ കൗൺസിൽ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിലാണ് അൽ-ഹയ്യ വിജയിച്ചത്. […]
Read more

ഒന്നര മണിക്കൂർ കാത്തിട്ടും 108 ആംബുലൻസ് വന്നില്ല, ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിന് ദുരിതം

പത്തനംതിട്ട: 108 ആംബുലൻസ് എത്താത്തതിനാൽ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന് ഒന്നരമണിക്കൂർ ആശുപത്രിയിൽ കിടക്കേണ്ടി വന്നെന്ന് പരാതി. കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിയാണ് ഒന്നരമണിക്കൂർ അടൂർ ജനറൽ ആശുപത്രിയിൽ തുടർന്നത്. പിന്നീട് സ്വകാര്യ ആംബുലൻസിലാണ് യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. പുതുമല രണ്ടാംകുറ്റി സ്വദേശി സജിത്തിനാണ് ബൈക്ക് അപകടത്തിൽ പരിക്കുപറ്റിയത്. ആംബുലൻസ് എത്തുമെന്ന് ആശുപത്രി അധികൃതർ ഉറപ്പു നൽകിയതുകൊണ്ടാണ് കാത്തു നിന്നതെന്ന് യുവാവിന്റെ പിതാവ് സജയൻ പറഞ്ഞു. എന്നാല്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് […]
Read more

തിരുവനന്തപുരത്ത് 17കാരനെ മരിച്ചനിലയിൽ കണ്ടെത്തി; പ്രണയനൈരാശ്യമെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് 17കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തിൽ അഖിൽ (17) ആണ് ആത്മഹത്യ ചെയ്തത്. കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ സ്റ്റെയർകെയ്സ് ജനൽ കമ്പിയിലാണ് അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30യോടെ അഖിൽ വീട്ടിൽ നിന്നും പുറത്തേക്ക് പോയിരുന്നു. ഏറെ സമയമായിട്ടും തിരികെ കാണാത്തതിനാൽ സഹോദരൻ അക്ഷയ് സുഹൃത്തുക്കളോട് അന്വേഷിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് എംജിഎം ടവറിൽ നിന്നും അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ […]
Read more

സൗദി അറേബ്യയിൽ താമസസ്ഥലത്ത് പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ഉത്തർപ്രദേശ് സ്വദേശിയായ അഷ്‌റഫ് അൻസാരിയെ (53) താമസസ്ഥലത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 15 വർഷമായി ഹഫർ അൽ ബാത്തിനിൽ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അധികൃതരെത്തി പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹസീനയാണ് ഭാര്യ. ഇമ്രാൻ അൻസാരി, സുബീന, റുബീന എന്നിവരാണ് മക്കൾ. […]
Read more

രക്ഷാപ്രവർത്തന കേസിൽ അജിത് കുമാറിന്‍റെ വിശദീകരണം ഇന്ന്

തിരുവനന്തപുരം: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ​ഗൺമാന്മാർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസ് അട്ടിമറിച്ചതിൽ തനിക്ക് എതിരായ കണ്ടെത്തലുകളിൽ എഡിജിപി എം ആർ അജിത് കുമാർ ഇന്ന് ഡിജിപിക്ക് വിശദീകരണം നൽകും. ഇന്ന് വൈകുന്നേരത്തിനുള്ളിൽ വിശദീകരണം നൽകുമെന്നാണ് എം ആർ അജിത് കുമാർ അറിയിച്ചത്. അജിത് കുമാറിന്റെ മറുപടി ലഭിച്ചാൽ സ്വന്തം ശുപാർശ കൂടി ഉൾപ്പെടുത്തി ഡിജിപി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. അജിത്കുമാറിന്‍റെ സ്ഥാന കയറ്റത്തിനുള്ള സ്ക്രീനിങ് കമ്മറ്റിക്ക് മുൻപ് സർക്കാരിന് ഡിജിപി റിപ്പോർട്ട് നൽകുമോ എന്നതിലാണ് […]
Read more

സംസ്ഥാനത്ത് ഇന്നും ഭാ​ഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം 300 മെഗാവാട്ട് വരെ കൂടാമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നും ഭാ​ഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണത്തിന് സാധ്യതയുണ്ട്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ […]
Read more

ബംഗളൂരു- തിരുവനന്തപുരം റൂട്ടിൽ ചില സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള ഏതാനും പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. സര്‍വീസ് നടത്തുന്നതിലെ പ്രയാസമാണ് റദ്ദാക്കാന്‍ കാരണമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു. ഓഗസ്റ്റ് മൂന്നിനുള്ള എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06523), ഓഗസ്റ്റ് നാലിനുള്ള തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബംഗളൂരു വീക്കിലി സ്‌പെഷ്യല്‍ (065243), ഓഗസ്റ്റ് അഞ്ചിനുള്ള എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06547), ഓഗസ്റ്റ് ആറിനുള്ള തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബംഗളൂരു വീക്കിലി സ്‌പെഷ്യല്‍ (06548), ജൂലൈ 31നുള്ള […]
Read more

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വണ്ടികള്‍ കണ്ടെത്തണം, പൊലീസ് സ്‌ക്വാഡ് രൂപീകരിക്കണം: ഹൈക്കോടതി

കൊച്ചി: ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സ്‌ക്വാഡ് പ്രവര്‍ത്തനം ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നേരിട്ട് വേണം. അപകടമുണ്ടാക്കിയ വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് തുക ഉള്‍പ്പെടെ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ജി ഗിരീഷിന്റെ ഉത്തരവ്. റോഡ് അപകടമുണ്ടാക്കി വാഹനങ്ങള്‍ കടന്നുകളഞ്ഞ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മൂന്ന് ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ജില്ല തോറുമുള്ള സ്‌ക്വാഡുകള്‍ പരസ്പരം ഏകോപനത്തില്‍ പ്രവര്‍ത്തിക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ […]
Read more

ഡല്‍ഹിയില്‍ ജനാധിപത്യം ചവിട്ടിമെതിക്കപ്പെട്ടു : പിണറായി വിജയൻ

കൊച്ചി: ശത്രു സൈന്യത്തെ എന്നവണ്ണം സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ നേരിടുന്നതിലൂടെ ബിജെപിയുടെയും സംഘപരിവാറിന്റെയും അസഹിഷ്ണുതയാണ് പ്രകടമാവുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ദേശീയ പ്രവേശന പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തുടരുന്ന അഴിമതിയും കെടുകാര്യസ്ഥതയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ വിശ്വാസ്യത തന്നെ തകര്‍ത്തിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന്റെയോ ജനാധിപത്യപരമായ കൂടിയാലോചനകളോ നടത്താതെ സമരങ്ങളെ നിഷ്ഠുരമായി അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അനീതിക്കെതിരെ അതിശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയരണമെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. https://www.facebook.com/share/r/1EJQa9fZpa
Read more

Recent News