Category: NEWS

പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് പലിശരഹിത വായ്പയുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പലിശരഹിത സംരംഭ വായ്പാപദ്ധതി ആരംഭിക്കാൻ സർക്കാർ. ‘പ്രിയദർശിനി’ എന്നാണ് പദ്ധതിയുടെ പേര്. സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്കാണ് വായ്പ ലഭിക്കുക. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനമായ ‘സമഗ്ര 2026’ ജൂലൈ 23-ന് കൊച്ചി പള്ളുരുത്തി എസ്.എൻ. ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി […]
Read more

സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; കെഎം ചന്ദ്രശേഖര്‍ ഉപാധ്യക്ഷൻ

തിരുവനന്തപുരം: കേരള സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു. മുൻ ക്യാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖറാണ് ബോർഡിന്റെ പുതിയ ഉപാധ്യക്ഷൻ. മുഖ്യമന്ത്രി വിഡി സതീശൻ അധ്യക്ഷനായി പുതിയ ഭരണസമിതി രൂപീകരിച്ച് സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി.വിവിധ വകുപ്പ് മന്ത്രിമാരെ ബോർഡിലെ മറ്റ് അംഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.പി.കെ. കുഞ്ഞാലിക്കുട്ടി (വ്യവസായ, വിവരസാങ്കേതിക വിദ്യ വകുപ്പ് മന്ത്രി), സണ്ണി ജോസഫ് (വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി), മോൻസ് ജോസഫ് (ജലവിഭവ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി), ഷിബു ബേബി ജോൺ (വനം, വന്യജീവി, […]
Read more

പാലായിൽ ദിയ പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി

കോട്ടയം: പാലാ നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. പിന്നാലെ അവിശ്വാസ പ്രമേയത്തെ അംഗീകരിക്കുന്നതായി ദിയ പ്രതികരിച്ചു. ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ടെന്നും അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണെന്നും ദിയ പറഞ്ഞു. ‘ജനാധിപത്യവിധിയെ ഞാൻ പൂർണ ബഹുമാനത്തോടെ […]
Read more

ഒമാനിൽ അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും പങ്കുവെച്ചാൽ തടവുശിക്ഷ

മസ്കറ്റ്: ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. അനുമതിയില്ലാത്ത ഫോട്ടോയോ വീഡിയോയോ പങ്കുവെച്ചാൽ മൂന്ന് വർഷം വരെ തടവും 5,000 റിയാൽ വരെ പിഴയും ലഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റ് ഡിജിറ്റൽ സംവിധാനങ്ങളിലൂടെയോ പ്രചരിപ്പിക്കുന്ന ഉള്ളടക്കം പൂർണമായും ശരിയാണെങ്കിൽ പോലും അത് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതാണെങ്കിൽ ശിക്ഷാർഹമായിരിക്കും. മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനോ അവമതിക്കുന്നതിനോ ലക്ഷ്യമിട്ട് വ്യക്തിഗത വിവരങ്ങളോ ദൃശ്യങ്ങളോ പങ്കുവെക്കുന്നത് ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്. നിയമപരമായ […]
Read more

അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിക്കാനൊരുങ്ങി റിയാദ് എയർലൈൻ

റിയാദ്: അന്താരാഷ്ട്ര സർവീസുകൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി 28 ‘ബോയിങ് 787 ഡ്രീംലൈനർ’ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർലൈൻ. യുകെയിൽ നടന്ന പ്രശസ്തമായ ഫാൻബറോ ഇന്റർനാഷണൽ എയർഷോയിലാണ് ഇതുസംബന്ധിച്ച നിർണായക കരാറിൽ ഒപ്പുവെച്ചത്. റിയാദ് എയർലൈൻസ് സിഇഒ ടോണി ഡഗ്ലസും ബോയിങ് കൊമേഴ്‌സ്യൽ എയർപ്ലെയിൻസ് പ്രസിഡന്റും സിഇഒയുമായ സ്റ്റെഫാനി പോപ്പും ചേർന്നാണ് കരാർ ഒപ്പിട്ടത്. പുതിയ കരാറോടെ കമ്പനി ഓർഡർ ചെയ്തിട്ടുള്ള ബോയിങ് ഡ്രീംലൈനർ വിമാനങ്ങളുടെ എണ്ണം 67 ആയി […]
Read more

ആരോഗ്യ മന്ത്രിയോട് ചോദ്യമുന്നയിച്ച് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വെളിച്ചമില്ലാത്തതിനെ തുടർന്ന് മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ രോഗിയുടെ മുറിവ് ഡ്രസ്സ് ചെയ്യേണ്ടി വന്ന സംഭവത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും ആരോഗ്യ വകുപ്പിന്റെ പരാജയവും ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെയായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം “ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ സ്വന്തം കുട്ടിയായിരുന്നെങ്കിൽ, അപ്പോഴും ‘കറന്റ് കട്ട് അര മണിക്കൂർ […]
Read more

സിജെപിയ്ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ ടൊവിനോ തോമസ്

കൊച്ചി: പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിനെതിരായ പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി നടന്‍ ടൊവിനോ തോമസ്. സമാധാനപരമായി നടത്തുന്ന ഒരു പ്രതിഷേധത്തെ ഈ രീതിയിലല്ല കൈകാര്യം ചെയ്യേണ്ടതെന്ന് ടൊവിനോ തോമസ് പറഞ്ഞു. യുവാക്കള്‍ സംസാരിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്നത് വഴി രാജ്യത്തിന്റെ ഭാവിയെ തന്നെയാണ് ചവിട്ടി താഴ്ത്തുന്നതെന്നും ജനാധിപത്യത്തിലുളള വിശ്വാസം തന്നെ ഇല്ലാതാവുമെന്നും ടൊവിനോ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ടൊവിനോയുടെ […]
Read more

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവയ്ക്കണം’പ്രധാനമന്ത്രിയുടെ വസതിയിൽ പ്രതിഷേധം ശക്തമാക്കി കോൺ​ഗ്രസ്സ്

ഡൽഹി: രാജ്യതലസ്ഥാനത്ത് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും നേരെ നടന്ന പൊലീസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലേക്ക് സമരം വ്യാപിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അതിശക്ത പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ ഡൽഹിയിൽ അസാധാരണ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രിയും ഉടനടി രാജിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ യുവജനങ്ങളുടെ ഭാവി നിലവിലെ സർക്കാർ തകർത്തുകൊണ്ടിരിക്കുകയാണെന്ന് വിമർശിച്ച അദ്ദേഹം, ഈ വിഷയം ചർച്ച ചെയ്യാൻ തയ്യാറായില്ലെങ്കിൽ പിന്നെ എന്തിനാണ് പാർലമെന്‍റ് എന്നും ചോദിച്ചു. […]
Read more

3700 ഓളം വസ്ത്രങ്ങൾ കസ്റ്റഡിയിൽ ; ജിദ്ദയിൽ വ്യാജ ബ്രാൻഡ് വസ്ത്രങ്ങളുടെ വൻ ശേഖരം പിടികൂടി

റിയാദ്: ജിദ്ദ ഗവർണറേറ്റിന്റെ തെക്ക്, മധ്യ മേഖലകളിൽ നടത്തിയ പരിശോധനകളിൽ, പ്രമുഖ ക്ലബ്ബുകളുടെ ലോഗോകളും വ്യാജ ബ്രാൻഡ് ചിഹ്നങ്ങളും പതിച്ച 3,700-ഓളം വ്യാജ വസ്ത്രങ്ങൾ ഫീൽഡ് ടീമുകൾ പിടിച്ചെടുത്തു. വ്യാജ വസ്ത്രങ്ങൾ പൂർണമായും നശിപ്പിക്കുകയും തയ്യൽ, എംബ്രോയ്ഡറി, പ്രിന്റിങ്, കട്ടിങ് എന്നിവക്കായി ഉപയോഗിച്ച 19 യന്ത്രങ്ങളും ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തതായി അധികൃ‍തർ അറിയിച്ചു. അൽ-ജാമിയ മേഖലയിൽ റെസിഡൻഷ്യൽ കെട്ടിടത്തിലെ രണ്ട് മുറികൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിൽ നിന്ന് 1,029 വ്യാജ വസ്ത്രങ്ങൾ നശിപ്പിച്ചു. അൽ-അസീസിയ മേഖലയിൽ 2,670 […]
Read more

ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ ഇനി മൂന്നു മാസത്തേക്കും പുതുക്കാം

റിയാദ്: ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാരുടെ ഇഖാമ (താമസരേഖ) മൂന്നു മാസത്തെ ചുരുങ്ങിയ കാലാവധിയിലേക്ക് പുതുക്കാനുള്ള സൗകര്യം നിലവില്‍ വന്നതായി സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) അറിയിച്ചു. പ്രവാസി റിക്രൂട്ട്‌മെൻറ് പ്ലാറ്റ്‌ഫോമായ ‘മുസാനിദ്’ മായി സഹകരിച്ചാണ് ഈ പുതിയ സംവിധാനം നടപ്പാക്കുന്നത്. നിലവില്‍ മറ്റ് പ്രഫഷനുകളിലുള്ള ജീവനക്കാര്‍ക്ക് ഇഖാമ മൂന്ന്, ആറ്, ഒമ്പത് മാസം എന്നിങ്ങനെയും ഒരു വര്‍ഷത്തേക്കും പുതുക്കാന്‍ അനുമതിയുണ്ടായിരുന്നെങ്കിലും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭ്യമായിരുന്നില്ല. പുതിയ പരിഷ്‌കരണത്തോടെ ഈ വിവേചനം ഇല്ലാതാവുകയാണ്. […]
Read more

Recent News