Category: NEWS

സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി അനുവാദം നൽകി

ന്യൂഡൽഹി: ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കഴിയുന്ന സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡല്‍ഹി ഹൈക്കോടതി അനുവാദം നല്‍കി. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് സ്ഥലം മാറ്റാന്‍ അനുവദിക്കാത്ത ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ പുതിയ തീരുമാനം. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് ഉടന്‍ മാറ്റാനാണ് ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടത്. സഫ്ദര്‍ജംഗ് ആശുപത്രിയിലെ എല്ലാ ചികിത്സാ വിശദാംശങ്ങളും ഉടന്‍ മേദാന്ത ആശുപത്രിക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ട്. സോനം വാങ്ചുകിനെ […]
Read more

ദേശാഭിമാനി ലേഖന വിവാദം: വാരാന്തപ്പതിപ്പ് എഡിറ്റർ കെ. ആർ അജയനെ മാറ്റി

തിരുവനന്തപുരം: ദേശാഭിമാനിയിലെ ലേഖന വിവാദത്തിൽ നടപടി. വാരാന്തപ്പതിപ്പ് എഡിറ്റർ കെ. ആർ അജയനെ ചുമതലയിൽ നിന്ന് മാറ്റി. ടി ചന്ദ്രമോഹനാണ് ചുമതല. വാരാന്തപ്പതിപ്പ് ഞായറാഴ്ച വിതരണം ചെയ്യാൻ കഴിയാതിരുന്നതിലും കളളൻ വിജയൻ എന്ന തലക്കെട്ടിൽ ലേഖനം തയാറാക്കാനിടയായതിലും കെ.ആർഅജയനോട് ദേശാഭിമാനി വിശദീകരണം തേടിയിരുന്നു. പിന്നാലെ ഇന്ന് വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനായ ന്യൂസ് എഡിറ്റർ കെ.ആർ അജയന്റെ ഓഫീസ് മുറി പൂട്ടിയിരുന്നു. വിശദീകരണത്തിന് പിന്നാലെ അന്വേഷണം നടത്താനായിരുന്നു തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായി വാരാന്തപ്പതിപ്പ് ന്യൂസ് എഡിറ്റർ ഉപയോഗിച്ച കംപ്യൂട്ടർ പരിശോധിക്കേണ്ടതുണ്ട്. […]
Read more

ഫിഫ പുരുഷ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്പെയിൻ

ഫിഫയുടെ ഏറ്റവും പുതിയ പുരുഷ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്‌പെയിന്‍. ഫൈനലില്‍ അര്‍ജന്റീനയെ അധികസമയത്ത് 1-0 ന് തോല്‍പ്പിച്ചാണ് ‘ലാ റോജ’ ലോക ഫുട്‌ബോളിന്റെ ഉന്നതിയിലെത്തിയത്. ലോകകപ്പ് കിരീട നേടത്തിന് പിന്നാലെ ഒന്നാം സ്ഥാനത്തെത്തിയത് ടീമിന് ഇരട്ടി മധുരമായി. ഈ തോല്‍വിയോടെയാണ് ലോകകപ്പ് വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 1995.88 പോയിന്റോടെയാണ് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ സ്‌പെയിന്‍ സംഘം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഫെറാന്‍ ടോറസിന്റെ വിജയഗോളാണ് […]
Read more

ബാനര്‍ പ്രദര്‍ശിപ്പിച്ച സംഭവം; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ

2026 ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ അര്‍ജന്റീന രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരുന്നത്. മത്സരശേഷം വിവാദ ബാനര്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ അര്‍ജന്റീന താരങ്ങള്‍ക്കും ഫുട്‌ബോള്‍ അസോസിയേഷനുമെതിരെ ഫിഫ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ഇംഗ്ലണ്ടിനെതിരായ ആവേശകരമായ വിജയത്തിന് ശേഷമാണ് സംഭവം. ഫോക്ക്ലാന്‍ഡ് ദ്വീപുകളുടെ പരമാധികാരം അര്‍ജന്റീനയ്ക്കാണെന്ന് അവകാശപ്പെടുന്ന ‘ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്’ എന്ന ബാനര്‍ അര്‍ജന്റീന താരങ്ങള്‍ മൈതാനത്ത് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളില്‍ കളിക്കുന്ന പ്രമുഖ താരങ്ങളായ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, […]
Read more

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് മമത ബാനർജി

‌‌‌‌കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിക്കെതിരെ പടയൊരുക്കവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. ബംഗാളിലെ പ്രതിപക്ഷ പാർട്ടികൾ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് വിട്ടവരെ വഞ്ചകരെന്ന് വിശേഷിപ്പിച്ച മമത, പാർട്ടി വിട്ടവരെ ഒരിക്കലും തിരിച്ചെടുക്കില്ലെന്നും വ്യക്തമാക്കി. കൊൽക്കത്തയിൽ നടന്ന രക്തസാക്ഷിദിന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനർജി. ബിജെപിക്കെതിരെ പോരാടാൻ ബംഗാളിൽ എല്ലാവരും ഇന്ത്യ സഖ്യത്തിന് കീഴിൽ ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നു. തനിക്ക് […]
Read more

വി.എസിന്റെ അനുസ്മരണ പരിപാടിയിൽ ഒളിയമ്പുമായി തോമസ് ഐസക്

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ അനുസ്മരണ പരിപാടിയിൽ ഒളിയമ്പുമായി സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം തോമസ് ഐസക്. വർഗീയമായി ഭിന്നിപ്പിക്കാനുള്ള സാമുദായിക ശക്തികളുടെ ശ്രമം വി. എസിൻ്റെ കാലത്ത് ഉണ്ടായിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. വി എസിൻ്റെ കാലത്ത് സമുദായ നേതാക്കളുടെ വീടിനു മുന്നിൽ മൈക്കു കെട്ടി വെല്ലുവിളിച്ചിട്ടുണ്ടല്ലോ. അന്ന് ഭൂമി കുലുക്കമൊന്നും ഉണ്ടായിട്ടില്ലല്ലോ എന്നും വി.എസ് അനുസ്‌മരണത്തിൽ ഐസക് പറഞ്ഞു. ബിജെപി വെല്ലുവിളി ഉയർത്തുന്നുണ്ട്. സർക്കാരിനെതിരായ വോട്ടുകൾ നമുക്കനുകൂലമാക്കി മാറ്റണം എന്നും […]
Read more

‘അവഞ്ചേഴ്‌സ് ഡൂംസ്‌ ഡേ’ ട്രെയ്‌ലർ പുറത്ത്

മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന ‘അവഞ്ചേഴ്‌സ് ഡൂംസ്‌ ഡേ’. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലർ ഇതാ പുറത്തുവന്നിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ ആരാധകരെ അമ്പരപ്പെടുത്തുന്ന ട്രെയ്‌ലർ ആണ് പുറത്തുവന്നിരിക്കുന്നത്. മാർവെൽ യൂണിവേഴ്സിലെ സൂപ്പർതാരങ്ങൾ എല്ലാം ഒരുമിച്ച് ചേർന്ന് ഡോക്ടർ ഡൂം എന്ന വില്ലനെ തടയാനുള്ള ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. പ്രിയപ്പെട്ട മാർവെൽ കഥാപാത്രങ്ങളായ തോറും ക്യാപ്റ്റൻ അമേരിക്കയും […]
Read more

വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ തുറങ്കലില്‍ അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മോദി പറഞ്ഞു. ശക്തമായ നടപടി വേണമെന്ന് മോദി എന്‍ഡിഎ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കായി ആവശ്യം ഉയരുന്നതിൽ മോദി പ്രതികരിച്ചില്ലെന്നാണ് വിവരം. അതേസമയം, ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ ഉറച്ച് മുന്നോട്ടുപോകാനാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ തീരുമാനം. ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് […]
Read more

മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റൻ കെവിന്‍ കീഗന്‍ അന്തരിച്ചു

മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ഇംഗ്ലണ്ട് ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസ താരവുമായിരുന്ന കെവിന്‍ കീഗന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫോര്‍വേഡുമാരില്‍ ഒരാളായിരുന്നു കെവിന്‍ കീഗന്‍. ‘ബാലന്‍ ദ്യോർ’ പുരസ്‌കാരം തുടര്‍ച്ചയായി രണ്ട് തവണ (1978, 1979) സ്വന്തമാക്കിയ അപൂര്‍വ്വം കളിക്കാരില്‍ ഒരാളാണ്. ലിവര്‍പൂള്‍, ഹാംബര്‍ഗ്, ന്യൂകാസില്‍ യുണൈറ്റഡ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അദ്ദേഹം ലിവര്‍പൂളിനൊപ്പം നിരവധി ആഭ്യന്തര, യൂറോപ്യന്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. […]
Read more

എംവിഐ പിവി ബിജു അമിതാവേശം കാട്ടി; പൊലീസ് ജീപ്പിന് പിഴയിട്ട എംവിഐയെ കൈവിട്ട് ഗതാഗത മന്ത്രി സിപി ജോൺ

തൃശൂർ: പൊലീസ് ജീപ്പിന് പിഴയിട്ട എംവിഐയെ കൈവിട്ട് ഗതാഗത മന്ത്രി സിപി ജോൺ. എംവിഐ പിവി ബിജു അമിതാവേശം കാട്ടിയെന്നും ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തെന്നും മന്ത്രി സിപി ജോൺ പറഞ്ഞു. പിവി ബിജു അമിതാവേശം കാണിക്കുകയായിരുന്നു. വിഷയത്തിൽ നടപടി സ്വീകരിച്ചു. എന്നാൽ എന്ത് നടപടിയാണ് എടുത്തതെന്ന് പറയാനാകില്ലെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ പ്രതീക്ഷിച്ചതിലും വേഗത്തിൽ കമ്മറ്റി സ്ഥാപിച്ചു. വളരെ വേഗത്തിൽ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ […]
Read more

Recent News