Category: NEWS

റാന്നിയിൽ മൂന്ന് വയസ്സുകാരി വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: ഷോക്കേറ്റ് മൂന്നു വയസ്സുകാരി മരിച്ചു. റാന്നി വയലത്തലയിൽ സ്വദേശിനി അവന്തികയാണ് മരിച്ചത്. ബിനോയി – സാന്ദ്ര ദമ്പതികളുടെ മകളാണ്. സാന്ദ്രയുടെ വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. അബോധാവസ്ഥയിൽ കിടന്ന കുഞ്ഞിനെ വളരെ വേഗം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അമ്മ കുളിക്കാൻ കയറിയപ്പോൾ അവന്തിക വീട്ടിൽ കളിക്കുകയായിരുന്നു. അതിനിടെയാണ് അവന്തികയ്ക്ക് ഷോക്കേറ്റത്. അമ്മ കുളിച്ചു വന്നപ്പോൾ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. കുട്ടിയെ തൊട്ടപ്പോൾ അമ്മയ്ക്കും ഷോക്കേറ്റു. എങ്ങനെയാണ് ഷോക്കേറ്റതെന്ന് അന്വേഷിക്കാൻ റാന്നി പൊലീസ് […]
Read more

‘എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. ചില ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവ മാറ്റിസ്ഥാപിക്കണോ എന്ന കാര്യം അടിയന്തരമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വിശ്വസിച്ച് ആരും ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂർണമായി നിരോധിച്ച് […]
Read more

കുട്ടികളെ പൂളിൽ തനിച്ചാക്കരുത്: നിർദേശം നൽകി ആരോ​ഗ്യവിദ​ഗ്ധർ

റിയാദ്: വേനൽക്കാല അവധിക്കാലത്ത് സ്വിമ്മിങ് പൂളുകളിലും വിശ്രമകേന്ദ്രങ്ങളിലും ജനത്തിരക്കേറുമ്പോൾ കുട്ടികൾ മുങ്ങിമരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധർ. കുട്ടികൾ മുങ്ങിപ്പോകാനുള്ള പ്രധാന കാരണം മുതിർന്നവരുടെ ശ്രദ്ധക്കുറവാണ്. ശ്വാസകോശത്തിലും വായിലും വെള്ളം കയറുന്നതോടെ കുട്ടികൾക്ക് ശബ്ദമുണ്ടാക്കാൻ കഴിയില്ല. തല വെള്ളത്തിന് മുകളിലേക്ക് കൊണ്ടുവരാനുള്ള ചെറിയ കൈയനക്കങ്ങൾ മാത്രമേ പലപ്പോഴും കാണാനാകൂ. കൃത്യമായ നിരീക്ഷണവും ബോധവൽക്കരണവും ഉണ്ടെങ്കിൽ ഇത്തരം ദുരന്തങ്ങളിൽ ഭൂരിഭാഗവും ഒഴിവാക്കാവുന്നതാണെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു. കുളങ്ങൾക്ക് ചുറ്റും സുരക്ഷാ വേലികൾ ഇല്ലാത്തതും വാതിലുകൾ തുറന്നിടുന്നതും അപകട സാധ്യത […]
Read more

സൗദിയിൽ താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചവർക്കെതിരെ നടപടിയെടുത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്

റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച സ്വദേശികൾക്കും വിദേശികൾക്കുമെതിരെ കടുത്ത നടപടികളുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്. ഈ വർഷം മുഹറം മാസത്തിൽ മാത്രം നിയമലംഘകർക്കെതിരെ 25,000-ത്തിലധികം ഭരണപരമായ ഉത്തരവുകൾ പുറപ്പെടുവിച്ചതായി പാസ്പോർട്ട് അതോറിറ്റി അറിയിച്ചു. വിവിധ പ്രവിശ്യകളിലെ ജവാസത്ത് കമ്മിറ്റികൾ പുറപ്പെടുവിച്ച ഉത്തരവുകളിൽ തടവുശിക്ഷ, പിഴ, നാടുകടത്തൽ എന്നിവ ഉൾപ്പെടുന്നു. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവർക്ക് ജോലി നൽകാനോ, താമസമോ യാത്രാസൗകര്യമോ ഒരുക്കാനോ പാടില്ലെന്ന് ജവാസത്ത് കമ്പനികൾക്കും വ്യക്തികൾക്കും കർശന നിർദേശം നൽകി. […]
Read more

രാജകുടുംബത്തെ അപമാനിക്കുന്ന വിധം തെറ്റായ പ്രചരണം നടത്തി; പരാതിയുമായി ഗൗരിപാർവ്വതി ഭായ്

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റ് വഴി അപകീർത്തിപ്പെടുത്തിയെന്ന് പരാതിയുമായി തിരുവിതാംകൂർ മുന്‍ രാജകുടുംബം. സിറ്റി പൊലീസ് കമ്മീഷണർക്ക് തിരുവിതാംകൂർ മുന്‍ രാജകുടുംബാംഗം പരാതി നൽകിയത്. വീരപത്‌മനാഭ ഗൗതം എന്ന വ്യക്തിക്കെതിരെയാണ് പരാതി. മുന്‍ രാജകുടുംബത്തെ അപമാനിക്കുന്ന വിധം തെറ്റായ പ്രചരണം നടത്തുന്നുവെന്നാണ് പരാതി. തിരുവിതാംകൂർ മുന്‍ രാജകുടുംബത്തിലെ അംഗമായ ഗൗരിപാർവ്വതി ഭായാണ് പരാതി നൽകിയത്.
Read more

രജനീകാന്തിൻ്റെ ഫാൻ ​ഗേളാണ് താനെന്ന് നടി സിമ്രാൻ

രജനികാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ധര്‍മ്മന്‍’. ചിത്രത്തില്‍ സിമ്രാന്‍ ആണ് നായികയായെത്തുന്നത്. ‘പേട്ട’ എന്ന ചിത്രത്തിന് ശേഷം സിമ്രാനും രജനികാന്തും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ സ്റ്റാറിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് സിമ്രാൻ പറഞ്ഞത്. ‘അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. എന്റെ റോള്‍ മോഡലുകളില്‍ ഒരാളാണ് അദ്ദേഹം. എനിക്ക് ഇങ്ങനെയൊരു അവസരം വന്നുവെന്ന കാര്യം വിശ്വസിക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. ഈ സിനിമ ചെയ്യുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. കാരണം ‘പേട്ട’ വളരെ […]
Read more

`പിണറായി ജീവിതം തകർത്തു’; വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയെ കാണുമെന്ന് സ്വപ്ന സുരേഷ്

പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തെത്തി. ജീവിതം തകർത്തത് പിണറായി ആണെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വിഡി സതീശനെ കാണുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പിണറായി വിജയൻ തനിക്കെതിരെ എടുത്തത് വ്യാജ കേസുകൾ ആണ്. ഫോൺ പിടിച്ചു വെച്ച് രേഖകൾ വളച്ചൊടിച്ചു. പിണറായി വിജയനെതിരെ നിയമപോരാട്ടം തുടരുമെന്നും ഒരു തരം വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. സത്യം വിളിച്ചു പറഞ്ഞതിൻ്റെ പേരിലാണ് സംസ്ഥാനത്തുടനീളം കോടതികളിൽ ഓടി നടക്കുന്നത്. […]
Read more

സ്വർണവിലയിൽ വീണ്ടും വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയില്‍ വര്‍ധനയുണ്ടാവുന്നത്. ഗ്രാമിന് 70 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 13,220 രൂപയായി ഉയര്‍ന്നു. പവന്‍ വിലയില്‍ 560 രൂപയുടെ ഉയര്‍ച്ചയുണ്ടായി. പവന്റെ വില 1,05,760 രൂപയായാണ് ഉയര്‍ന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.9 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,042 ഡോളറായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.8 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 4,04 7.40 ഡോളറായാണ് വില […]
Read more

വീണ്ടും ഷിഗെല്ല; വയനാട്ടിൽ കോളേജ് വിദ്യാർത്ഥിക്ക് രോഗം

വയനാട്: വയനാട്ടില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. വയനാട് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് വിദ്യാര്‍ഥികള്‍ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുകയാണ്. വിദ്യാര്‍ഥികളെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു ഷിഗെല്ല ബാധയെ തുടർന്ന് ജില്ല പൂർണമായും നിയന്ത്രണവിധേയമായതിന് പിന്നാലെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും.
Read more

‘എനിക്ക് വളരെ പ്രിയപ്പെട്ട സിനിമ’; ഉന്മാദം സിനിമയെക്കുറിച്ച് ഷാഹി കബീർ

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഉന്മാദം. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ജൂലൈ 31-നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമാണ് ചിത്രം. തീർത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇപ്പോഴിതാ സിനിമയുടെ തിരക്കഥയൊരുക്കിയ ഷാഹി കബീർ ചിത്രത്തെ […]
Read more

Recent News