സ്വർണവിലയിൽ വീണ്ടും വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയില്‍ വര്‍ധനയുണ്ടാവുന്നത്. ഗ്രാമിന് 70 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 13,220 രൂപയായി ഉയര്‍ന്നു. പവന്‍ വിലയില്‍ 560 രൂപയുടെ ഉയര്‍ച്ചയുണ്ടായി. പവന്റെ വില 1,05,760 രൂപയായാണ് ഉയര്‍ന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് 0.9 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,042 ഡോളറായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.8 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 4,04 7.40 ഡോളറായാണ് വില ഉയര്‍ന്നത്.

യുഎസും ഇറാനും തമ്മില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ചതോടെ പണപ്പെരുപ്പ ഭീതിയെ തുടര്‍ന്ന് സ്വര്‍ണവില ഇടിഞ്ഞിരുന്നു.എന്നാല്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കിടയില്‍ മധ്യസ്ഥശ്രമം ശക്തമായതിനെ തുടര്‍ന്ന് എണ്ണവിലയില്‍ നേരിയ ഇടിവുണ്ടായി. മിഡില്‍ ഈസ്റ്റിലെ സമാധാനശ്രമങ്ങള്‍ ശക്തമായത് തന്നെയാണ് സ്വര്‍ണത്തേയും സ്വാധീനിക്കുന്നത്.നേരത്തെ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന അഭ്യൂഹങ്ങള്‍ സ്വര്‍ണവിപണിയെ സ്വാധീനിച്ചു. എന്നാല്‍, നിരക്കുകള്‍ ഉയര്‍ത്താതെ ഫെഡ് അതേപ്പടി നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത് സ്വര്‍ണത്തിന് കരുത്താകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *