Category: NEWS

ബംഗളൂരു- തിരുവനന്തപുരം റൂട്ടിൽ ചില സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള ഏതാനും പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. സര്‍വീസ് നടത്തുന്നതിലെ പ്രയാസമാണ് റദ്ദാക്കാന്‍ കാരണമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു. ഓഗസ്റ്റ് മൂന്നിനുള്ള എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06523), ഓഗസ്റ്റ് നാലിനുള്ള തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബംഗളൂരു വീക്കിലി സ്‌പെഷ്യല്‍ (065243), ഓഗസ്റ്റ് അഞ്ചിനുള്ള എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷ്യല്‍ (06547), ഓഗസ്റ്റ് ആറിനുള്ള തിരുവനന്തപുരം നോര്‍ത്ത്- എസ്എംവിടി ബംഗളൂരു വീക്കിലി സ്‌പെഷ്യല്‍ (06548), ജൂലൈ 31നുള്ള […]
Read more

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വണ്ടികള്‍ കണ്ടെത്തണം, പൊലീസ് സ്‌ക്വാഡ് രൂപീകരിക്കണം: ഹൈക്കോടതി

കൊച്ചി: ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സ്‌ക്വാഡ് പ്രവര്‍ത്തനം ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നേരിട്ട് വേണം. അപകടമുണ്ടാക്കിയ വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് തുക ഉള്‍പ്പെടെ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ജി ഗിരീഷിന്റെ ഉത്തരവ്. റോഡ് അപകടമുണ്ടാക്കി വാഹനങ്ങള്‍ കടന്നുകളഞ്ഞ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മൂന്ന് ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ജില്ല തോറുമുള്ള സ്‌ക്വാഡുകള്‍ പരസ്പരം ഏകോപനത്തില്‍ പ്രവര്‍ത്തിക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ […]
Read more

ഡല്‍ഹിയില്‍ ജനാധിപത്യം ചവിട്ടിമെതിക്കപ്പെട്ടു : പിണറായി വിജയൻ

കൊച്ചി: ശത്രു സൈന്യത്തെ എന്നവണ്ണം സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ നേരിടുന്നതിലൂടെ ബിജെപിയുടെയും സംഘപരിവാറിന്റെയും അസഹിഷ്ണുതയാണ് പ്രകടമാവുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ദേശീയ പ്രവേശന പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി തുടരുന്ന അഴിമതിയും കെടുകാര്യസ്ഥതയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ വിശ്വാസ്യത തന്നെ തകര്‍ത്തിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന്റെയോ ജനാധിപത്യപരമായ കൂടിയാലോചനകളോ നടത്താതെ സമരങ്ങളെ നിഷ്ഠുരമായി അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അനീതിക്കെതിരെ അതിശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയരണമെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. https://www.facebook.com/share/r/1EJQa9fZpa
Read more

പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കാതെ സിന്ധു നദീജല കരാറിൽ ആലോചനയില്ല

ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ നിലപാട് ശക്തമാക്കി ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാൻ അവസാനിപ്പിച്ചാൽ മാത്രമേ കരാർ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ആലോചിക്കുകയുള്ളൂവെന്നാണ് ഇന്ത്യയുടെ നിലപാട്. മാത്രമല്ല, നിലവിലെ രൂപത്തിൽ കരാർ ഒരിക്കലും തുടരാനാകില്ലെന്നും 65 വർഷം പഴക്കമുള്ള കരാറിന് സമ​ഗ്രമായ മാറ്റം ആവശ്യമാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിന്ധു നദീജല കരാറിൽ ഭേദ​ഗതി വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ, ഇതെല്ലാം ഇന്ത്യക്കെതിരേയുള്ള ഭീകരവാദത്തിന് പാകിസ്ഥാൻ […]
Read more

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം: ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. പുതിയൊരു കോവിഡ് തരംഗത്തിന്റെ സൂചനകളില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ഇതുവരെ മഹാരാഷ്ട്രയില്‍ 48 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ രോഗം സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം പതിനാറായി. ഒരു മാസത്തിനിടെ നാല് പേര്‍ മരിക്കുകയും ചെയ്തു. ഒമിക്രോണ്‍ ആര്‍എഫ് 5ന്റെ സാന്നിധ്യമാണ് രോഗബാധിതരുടെ സാംപിളുകളില്‍ കണ്ടെത്തിയിട്ടുള്ളത്. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ സൃഷ്ടിച്ച ഭീകരമായ കോവിഡ് തരംഗങ്ങള്‍ക്ക് […]
Read more

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചില്‍: മരണം ഏഴ് ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാംചി: സിക്കിം തുരങ്കനിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് മരണം. തുരങ്കത്തില്‍ കുടുങ്ങിയ മറ്റ് തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും, സംസ്ഥാന ദുരന്ത നിവാരണ സേനയും, ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. മീഥെയ്ൻ ചോർച്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ സിക്കിമില്‍ നാംസി ജില്ലയിലെ സമര്‍ദുങ് തുരങ്കത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ മീഥെയ്ന്‍ വാതകചോര്‍ച്ചയും അപകടത്തിന്റെ വ്യാപ്തി കൂട്ടി.സുരക്ഷാ ഉപകരണങ്ങളില്ലാതെ തുരങ്കത്തിനുള്ളില്‍ […]
Read more

സിജെപി സമരത്തിനെതിരെ പൊലീസ് നടപടി; എംപിമാരെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: സിജെപി സമരത്തിന് പിന്തുണയറിയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിനെതിരെ പൊലീസ് നടപടി. മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിഷേധത്തിനെത്തി. എംപിമാരെയും കേരളത്തിലെ മന്ത്രിമാരെയും അറസ്റ്റ് ചെയ്തു. മന്ത്രി പി സി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എംപി എന്നിവർ കസ്റ്റഡിയിലാണ്. അറസ്റ്റിനെ പ്രതിരോധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. നീറ്റ് ക്രമക്കേടിൽ സി ജെ പി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം.വിമർശനങ്ങൾക്കൊടുവിലാണ് പ്രതിഷേധവുമായി രാഹുൽ രംഗത്തെത്തിയത്. […]
Read more

ഹൈക്കോടതിക്ക് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് ദമ്പതികള്‍; ജഡ്ജിക്കും പൊലീസിനുമെതിരെ കത്ത്

കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് ദമ്പതികള്‍. ആംബുലന്‍സ് ഡ്രൈവറായ വിനു ഭാര്യ ബിന്‍സി എന്നിവരാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഹൈക്കോടതിക്ക് മുന്നില്‍ ആംബുലന്‍സിലായിരുന്നു സംഭവം. പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ജഡ്ജിക്കെതിരെയും പൊലീസ് ഉദ്യോഗസ്ഥനെതിരെയും കത്തെഴുതിവെച്ചാണ് വിഷം കഴിച്ചത്. പെണ്‍സുഹൃത്തിന്റെ പരാതിയില്‍ വിനുവിനെതിരെ ആലുവ പൊലീസ് കേസെടുത്തിരുന്നു. പീഡനക്കേസാണ് രജിസ്റ്റര്‍ ചെയ്തത്. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
Read more

‘ടോക്‌സിക്കി’ലെ പുതിയ ഗാനം പുറത്ത്

യഷ് നായകനായെത്തുന്ന ചിത്രം ടോക്‌സിക്കിലെ പുതിയ ഗാനം പുറത്തുവിട്ട് നിര്‍മാതാക്കള്‍. ‘മധുമോഹിനി’ എന്ന ഗാനമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യഷും താര സുതാരിയയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ഗാനം പ്രണയത്തിന്റെ പുതിയ ഭാവമാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്നത്. ഗീതു മോഹന്‍ദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്നത്. വമ്പന്‍ ബജറ്റിലുള്ള ഒരു പക്കാ ആക്ഷന്‍ ചിത്രമാകും ടോക്‌സിക് എന്ന സൂചനയാണ് മുന്‍പ് പുറത്തു വന്ന ടീസര്‍ നല്‍കുന്നത്. ഗീതു മോഹന്‍ദാസിന്റെ മുന്‍ സിനിമകളില്‍ നിന്ന് […]
Read more

വാട്ടർ അതോറിറ്റിയുടെ കാൻ്റിനിനുള്ളിൽ അഴുകി നിലയിൽ മൃതദേഹം

കണ്ണൂർ: കണ്ണൂർ താണയിൽ വാട്ടർ അതോറിറ്റി കാന്റീനിനുള്ളിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇടുക്കി കട്ടപ്പന സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇദ്ദേഹത്തെ കാന്റീൻ പരിസരത്ത് സ്ഥിരമായി കാണാറുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ മൂന്ന് ദിവസമായി കാന്റീൻ പ്രവർത്തിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെ തുറന്നപ്പോഴാണ് വർക്ക് ഏരിയയിൽ മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് […]
Read more

Recent News