Category: NEWS

യുവനടി കെയ്‍ലി ഹാട്ട്ല്‍ കാറപകടത്തില്‍ മരിച്ചു

ന്യൂയോര്‍ക്ക്: ഗോഡ്സില്ല വേഴ്സസ് കോംഗിലൂടെത്തന്നെ ലോകമെങ്ങും ആരാധകരെ നേടിയ അമേരിക്കന്‍ യുവനടി കെയ്‍ലി ഹാട്ട്ല്‍ കാറപകടത്തില്‍ മരിച്ചു. 18 വയസ് ആയിരുന്നു. ഫ്രെഡറിക്കിലെ മേരിലാന്‍ഡില്‍ ഇന്നലെ ആയിരുന്നു അപകടം. തന്‍റെ ബധിരതയെ അതിജീവിച്ച് സിനിമകളില്‍ നടത്തിയ മികവുറ്റ പ്രകടനമാണ് കെയ്‍ലി ഹാട്ടിലിനെ സിനിമാപ്രേമികള്‍ക്കിടയില്‍ കൂടുതല്‍ പ്രിയങ്കരി ആക്കിയത്. അച്ഛന്‍ ജോഷ്വ ഹാട്ട്ല്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ് അമേരിക്കന്‍ സൈന്‍ ലാംഗ്വേജിലാണ് മകളുടെ മരണ വിവരം അറിയിച്ചത്. പിന്നീട് ടിഎംസിയോടും അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും മുന്‍പ് തന്നെ […]
Read more

ആക്രമണം തുടർന്ന് അമേരിക്ക; മധ്യസ്ഥരാഷ്ട്രങ്ങളിലൂടെ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ

ടെഹ്‌റാൻ: ഇറാനിലേക്ക് ആക്രമണം തുടർന്ന് അമേരിക്ക. മധ്യസ്ഥരാഷ്ട്രങ്ങളിലൂടെ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ സ്ഥിരീകരിച്ചു. ചർച്ചയ്ക്കായി ഇറാൻ അതിയായി ആഗ്രഹിക്കുന്നുവെന്നും ഇറാനിലെ പുതിയ ആണവ നിലയങ്ങൾക്കെതിരെ ആക്രമണം കടുപ്പിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ യുദ്ധത്തിന് ഇതുവരെ 3750 കോടി ഡോളർ ചെലവായതായി പെന്റഗൺ യു എസ് സെനറ്റിനെ അറിയിച്ചു. യുദ്ധത്തിനായി 7000 കോടി ഡോളർ വേണ്ടി വരുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് സെനറ്റ് സമിതിക്കു മുന്നിൽ വച്ച അഭ്യർത്ഥനയിൽ വ്യക്തമാക്കി. ആക്രമണങ്ങൾക്കിടെ […]
Read more

നിർണ്ണായക ചുവടുവെപ്പുമായി ഫ്രാൻസ്; പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കും

പാരിസ്: കുട്ടികളുടെയും കൗമാരക്കാരുടെയും കടുത്ത സമൂഹമാധ്യമ ഉപയോഗം തടയുന്നതിനായി നിർണ്ണായക ചുവടുവെപ്പുമായി ഫ്രാൻസ്. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്ലിന് ഫ്രഞ്ച് പാർലമെന്റിന്റെ ഇരു സഭകളും അംഗീകാരം നൽകി. വരുന്ന സെപ്റ്റംബർ 1 മുതൽ രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തിൽ വരുത്താനാണ് ഫ്രഞ്ച് സർക്കാരിന്റെ നീക്കം. കുട്ടികളുടെ മാനസികാരോഗ്യത്തെയും പഠനത്തെയും സോഷ്യൽ മീഡിയ ഉപയോഗം ദോഷകരമായി ബാധിക്കുന്നുവെന്ന പഠനങ്ങൾ മുൻനിർത്തിയാണ് ഫ്രാൻസിന്റെ ഈ നീക്കം. നിയമം പ്രാബല്യത്തിൽ വരുന്നതോടെ 15 വയസ്സിൽ […]
Read more

അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും

അബുദാബി : അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കുന്നതോടെ യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവെച്ചു. സേവനങ്ങൾക്ക് അപ്പോയിന്റമെന്റ് എടുക്കാൻ പുതിയ വെബ്സൈറ്റും പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് consularsevainuae.com എന്ന വെബ്സൈറ്റ് വഴിയാണ് ഇനി അപ്പോയന്റ്മെന്റ് എടുക്കേണ്ടത്. രാവിലെ 9 മുതൽ രാത്രി 9 വരെ അപ്പോയിന്റമെന്റ് എടുക്കാൻ സൗകര്യമുണ്ടാകും. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ അൽഹിന്ദ് ഗ്ലോബൽ കേന്ദ്രങ്ങൾ വഴിയാണ് സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി 16 […]
Read more

സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശനത്തിന് കൊണ്ടുവരുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച് ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ്

ദുബൈ: ദുബൈയിലേക്ക് സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശനത്തിന് കൊണ്ടുവരുന്നവർക്ക് സമ്മാനം. ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. 3000 ദിർഹമിന്റെ ഹോട്ടൽ താമസം ഉൾപ്പെടെ സമ്മാനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ലഭിക്കുക.’എ ദുബൈ ഇൻവൈറ്റ്’ എന്ന പേരിലാണ് ഈ സമ്മാനപദ്ധതി. ഈമാസം 20 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ദുബൈയിലേക്ക് സന്ദർശകവിസയിൽ കൊണ്ടുവരുന്നവർക്കാണ് സമ്മാനം. യുഎഇയിൽ റെസിഡന്റ് വിസയുള്ള പ്രവാസികൾക്കും യുഎഇ സ്വദേശികൾക്കും ഈ പദ്ധതിയുടെ ഭാഗമായി ബന്ധുക്കളെയും സുഹൃത്തുക്കളേയും ദുബൈയിലേക്ക് കൊണ്ടുവരാം. ഇവർ […]
Read more

അറസ്റ്റിന്റെ കാരണം വ്യക്തമാക്കുന്ന രേഖയില്‍ അവ്യക്തത; എം കെ റാമിനെതിരായ നടപടിയില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ എം കെ റാമിന്റെ അറസ്റ്റില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച. അറസ്റ്റിന്റെ കാരണം വ്യക്തമാക്കി കോടതിയില്‍ നല്‍കിയ രേഖയില്‍ മുഴുവന്‍ അവ്യക്തത. കേസില്‍ എന്തിനാണ് റാമിനെ അറസ്റ്റ് ചെയ്തതെന്ന് തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. ഇന്നലെ കുടകില്‍വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം എം കെ റാമിനെ പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയെങ്കിലും മാനദണ്ഡങ്ങളും നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി റാമിനെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ കോടതി വളപ്പില്‍ നിന്ന് […]
Read more

സംസ്ഥാനത്ത് ഓൺലൈൻ ടാക്‌സികളുടെ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്‌സി അവസാനിപ്പിക്കല്‍ അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇതോടെ ഊബര്‍, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ടാക്‌സികള്‍ ഓഫ്‌ലൈന്‍ ആയി. 11 ഇന ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവെയ്ക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖാമൂലം ഉറപ്പുനല്‍കണമെന്നാണ് ആവശ്യം. തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണം, മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഡ്രൈവര്‍മാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഇന്ധനവില വര്‍ധനവിനിടയിലും […]
Read more

പാളയത്തെ കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍, ബിജുവിന്റെ ബന്ധുവെന്ന് സൂചന

കോഴിക്കോട്: പാളയം കൊലപാതകക്കേസില്‍ 22കാരന്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. പ്രതിയെ കസബ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ മുമ്പ് ബിജുവും സംഘവും ചേർന്ന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചിരുന്നു. ഇതേതുടർന്നുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പാളയത്തെ ഒറ്റമുറി വീട്ടില്‍ ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. അമ്മയാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശവാസികളെയും ബന്ധുക്കളെയും […]
Read more

കപ്പൽ ഗതാഗതം സംരക്ഷിക്കും; ഹൂതികളുടെ ആരോപണങ്ങൾ തള്ളി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയ്ക്കെതിരെ യെമനിലെ ഹൂതി വിമതർ സമുദ്ര ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ, ഹൂതികളുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളി സൗദി അറേബ്യ. യെമൻ ജനതയെ സൗദി ഉപരോധിക്കുകയാണെന്ന വാദം കള്ളമാണെന്ന് സൗദി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കരാറും അനുസരിച്ച് തങ്ങളുടെ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യെമൻ ജനതയുടെ ദുരിതം കുറയ്ക്കാൻ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരുമായി ചേർന്ന് അടിസ്ഥാനസൗകര്യ വികസനം, സാമ്പത്തിക […]
Read more

ഖലീൽ അൽ-ഹയ്യ ഹമാസിൻ്റെ പുതിയ തലവൻ

ഖത്തർ: ഹമാസിൻ്റെ തലവനായി ഖലീൽ അൽ-ഹയ്യയെ തെരഞ്ഞെടുത്തു. ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ തലവനായാണ് ഖലീൽ അൽ-ഹയ്യ തെരഞ്ഞെടുക്കപ്പെട്ടത്. 2024-ൽ ഗാസയിൽ ഇസ്രായേൽ സൈന്യം വധിച്ച യഹിയ സിൻവാറിന്റെ പിൻഗാമിയായാണ് അൽ-ഹയ്യയുടെ നിയമനം. ഇസ്മായിൽ ഹനിയ്യയെ ഇസ്രയേൽ വധിച്ചതിനെ തുടർന്നായിരുന്നു യഹിയ സിൻവാർ ഹമാസ് മേധാവിയായി നിയമിതനായത്. കഴിഞ്ഞ വർഷം ഖത്തറിൽ വെച്ച് നടന്ന ഇസ്രായേലിന്റെ വധശ്രമത്തിൽ നിന്ന് ഖലീൽ അൽ-ഹയ്യ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. തിങ്കളാഴ്ച നടന്ന ജനറൽ ഷൂറ കൗൺസിൽ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിലാണ് അൽ-ഹയ്യ വിജയിച്ചത്. […]
Read more

Recent News