Category: NEWS

ഡൽഹിയിൽ സുരക്ഷ ശക്തമാക്കുന്നു; 20 കമ്പനി സിആർപിഎഫിനെ കൂടി അടിയന്തരമായി വിന്യസിക്കാൻ കേന്ദ്രം

ഡൽഹി : കോക്റോച്ച് ജനത പാർട്ടിയുടെയും വിവിധ പ്രതിപക്ഷ പാർട്ടികളുടെയും പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് കൂടുതൽ സേനാവിന്യാസം നടത്താൻ കേന്ദ്ര സർക്കാർ. ഡൽഹിയിൽ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി സിആർപിഎഫിൻ്റെ 20 കമ്പനികളെ കൂടി വിന്യസിക്കാൻ സർക്കാർ ഉത്തരവിട്ടെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് പശ്ചിമ ബംഗാളിൽനിന്ന് ഡൽഹിയിലേക്ക് വിമാനമാർഗം സിആർപിഎഫ് ഉദ്യോഗസ്ഥരെ എത്തിക്കും. ഡൽഹിയിൽ അടിയന്തരമായി സേനാവിന്യാസം ശക്തമാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ്. ഡൽഹിയിലെ ക്രമസമാധാനം ശക്തിപ്പെടുത്തുന്നതിനായി കൊൽക്കത്തയിൽനിന്ന് ആകെ 20 സിആർപിഎഫ് കമ്പനികളെ വിമാനമാർഗം എത്തിക്കുന്നതായി […]
Read more

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കല്‍ വിദ്യാഭ്യാസ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം’; നിലപാട് കടുപ്പിച്ച് ടിവികെ

ചെന്നൈ: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രമല്ല എതിർക്കുന്നതെന്നും ആ പരീക്ഷ പൂർണമായും റദ്ദാക്കണമെന്നും ടിവികെ. മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും ടിവികെ ആവശ്യപ്പെട്ടു. ദേശീയതലത്തിലുള്ള ഈ പ്രവേശന പരീക്ഷ പൂർണമായും നിർത്തലാക്കണമെന്ന് അഭിപ്രായപ്പെട്ട പാർട്ടി, പ്രശ്നപരിഹാരത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കണ്‍കറന്‍റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു. വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് മാറ്റുന്നതിൽ നിയമപരമോ ഭരണപരമോ ആയ തടസ്സങ്ങളുണ്ടെങ്കിൽ, ആ വിഷയം പരിഹരിക്കണം. മുഖ്യമന്ത്രി സി […]
Read more

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം ഉടനെന്ന് മേയർ വി വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം ഉടനെന്ന് മേയർ വി വി രാജേഷ്. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ സുഗതനുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലുള്ള കാര്യം. വിജയിച്ചു വന്ന എല്ലാ കൗൺസിലേഴ്സും ജനങ്ങൾക്കിടയിൽ നന്നായി പ്രവർത്തിക്കുന്നവരെന്നും മേയർ പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി പറയുന്നതുപോലെ ചെയ്യും. എല്ലാ കൗൺസിലർമാരും അഞ്ച് വർഷം നല്ലപോലെ പ്രവർത്തിക്കുമെന്നും മേയർ പ്രതികരിച്ചു. ഒരു മാസത്തിനിടയിൽ കൗൺസിൽ യോഗം വിളിക്കാൻ കഴിയുമായിരുന്നിട്ടും മാറ്റിവച്ചത് ആർ സുഗതന് വേണ്ടിയാണെന്ന് […]
Read more

രാഹുൽ ഗാന്ധി വിദ്യാർഥികളെ ചൂഷണം ചെയ്യുന്നു; പ്രതികരണവുമായി ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ സന്നദ്ധത അറിയിച്ചിട്ടും രാഹുൽ ​ഗാന്ധി രാഷ്ട്രീയ നാടകം കളിക്കുന്നു. വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന് ധർമേന്ദ്ര പ്രധാൻ വിമർശിച്ചു. പാർലമെന്റിൽ മനഃപൂർവം തടസം സൃഷ്ടിക്കുന്നു. പൊതുജനത്തെ ബുദ്ധിമുട്ടിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധമെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി. വിദ്യാർഥികളുടെ പ്രശ്നത്തിന് പരിഹാരം കാണാനല്ല, തലക്കെട്ടിൽ ഇടംപിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. സഭയിൽ […]
Read more

‘ഇ‍ഞ്ചെക്ഷനെടുക്കുന്നവരെയൊക്കെ കണ്ടിട്ടുണ്ട്, എന്റെ മുഖത്തിന്റെ ഷേപ്പ് മാറുന്നത് ആലോചിക്കാനേ കഴിയില്ല, ; തുറന്നുപറഞ്ഞ് സിമ്രാൻ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സിമ്രാൻ. ബോളിവുഡിലൂടെയാണ് സിമ്രാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലെല്ലാം സിമ്രാൻ സജീവമായിരുന്നു. ഇപ്പോഴിതാ സൗന്ദര്യവർദ്ധക ശസ്ത്രക്രിയയെ കുറിച്ച് സിമ്രാൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സൗന്ദര്യത്തിനായി മെഡിക്കൽ ട്രീറ്റ്മെന്റുകളെടുക്കുന്നവരെ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ തനിക്ക് ഇതെല്ലാം പേടിയാണെന്നും സിമ്രാൻ പറഞ്ഞു. മെഡിറ്റേഷൻ, യോ​ഗ, ജിം, ഡാൻസ് ഇതിൽ ഏതെങ്കിലുമൊക്കെ ചെയ്യൂ എന്നാണ് സിമ്രാൻ പറയുന്നത്. “ഫില്ലേഴ്സ്, ബോട്ടോക്സ് അങ്ങനെ കുറേ കാര്യങ്ങളുണ്ട്. ഇതെല്ലാം മുഖത്തിന്റെ ഷേപ്പ് […]
Read more

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ റെയിൽവേ

കൊച്ചി: രാജ്യത്തെ പൈതൃക റെയിൽപ്പാതകളിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത് റെയിൽവേ പരിഗണിക്കുന്നു. ഊട്ടി, ഡാർജലിങ്, കാൽക്ക-ഷിംല എന്നിവ ഉൾപ്പെടെ 30 ലേറെ ഇടങ്ങൾ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടങ്ങളിൽ ഭൂപ്രകൃതിയുടെ സവിശേഷത മൂലം ട്രാക്ക് വികസനം നടക്കില്ല. വൈദ്യുത പോസ്റ്റുകൾ സ്ഥാപിക്കുന്നതും ലൈനുകൾ വലിക്കുന്നതും പ്രകൃതിഭംഗി നശിപ്പിക്കും. നിരവധി തുരങ്കങ്ങളും കൊടുംവളവുകളും ഉള്ളതിനാൽ നിർമാണവും ദുഷ്‌കരമാണ്. നിലവിൽ ഇവിടെ ഓടുന്ന ട്രെയിനുകൾ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നു. ഇതിന് പരിഹാരമായാണ് നീരാവി മാത്രം പുറന്തള്ളുന്ന ഹൈഡ്രജൻ ട്രെയിനുകൾ […]
Read more

യുവനടി കെയ്‍ലി ഹാട്ട്ല്‍ കാറപകടത്തില്‍ മരിച്ചു

ന്യൂയോര്‍ക്ക്: ഗോഡ്സില്ല വേഴ്സസ് കോംഗിലൂടെത്തന്നെ ലോകമെങ്ങും ആരാധകരെ നേടിയ അമേരിക്കന്‍ യുവനടി കെയ്‍ലി ഹാട്ട്ല്‍ കാറപകടത്തില്‍ മരിച്ചു. 18 വയസ് ആയിരുന്നു. ഫ്രെഡറിക്കിലെ മേരിലാന്‍ഡില്‍ ഇന്നലെ ആയിരുന്നു അപകടം. തന്‍റെ ബധിരതയെ അതിജീവിച്ച് സിനിമകളില്‍ നടത്തിയ മികവുറ്റ പ്രകടനമാണ് കെയ്‍ലി ഹാട്ടിലിനെ സിനിമാപ്രേമികള്‍ക്കിടയില്‍ കൂടുതല്‍ പ്രിയങ്കരി ആക്കിയത്. അച്ഛന്‍ ജോഷ്വ ഹാട്ട്ല്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ് അമേരിക്കന്‍ സൈന്‍ ലാംഗ്വേജിലാണ് മകളുടെ മരണ വിവരം അറിയിച്ചത്. പിന്നീട് ടിഎംസിയോടും അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും മുന്‍പ് തന്നെ […]
Read more

ആക്രമണം തുടർന്ന് അമേരിക്ക; മധ്യസ്ഥരാഷ്ട്രങ്ങളിലൂടെ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ

ടെഹ്‌റാൻ: ഇറാനിലേക്ക് ആക്രമണം തുടർന്ന് അമേരിക്ക. മധ്യസ്ഥരാഷ്ട്രങ്ങളിലൂടെ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ സ്ഥിരീകരിച്ചു. ചർച്ചയ്ക്കായി ഇറാൻ അതിയായി ആഗ്രഹിക്കുന്നുവെന്നും ഇറാനിലെ പുതിയ ആണവ നിലയങ്ങൾക്കെതിരെ ആക്രമണം കടുപ്പിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാൻ യുദ്ധത്തിന് ഇതുവരെ 3750 കോടി ഡോളർ ചെലവായതായി പെന്റഗൺ യു എസ് സെനറ്റിനെ അറിയിച്ചു. യുദ്ധത്തിനായി 7000 കോടി ഡോളർ വേണ്ടി വരുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് സെനറ്റ് സമിതിക്കു മുന്നിൽ വച്ച അഭ്യർത്ഥനയിൽ വ്യക്തമാക്കി. ആക്രമണങ്ങൾക്കിടെ […]
Read more

നിർണ്ണായക ചുവടുവെപ്പുമായി ഫ്രാൻസ്; പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കും

പാരിസ്: കുട്ടികളുടെയും കൗമാരക്കാരുടെയും കടുത്ത സമൂഹമാധ്യമ ഉപയോഗം തടയുന്നതിനായി നിർണ്ണായക ചുവടുവെപ്പുമായി ഫ്രാൻസ്. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്ലിന് ഫ്രഞ്ച് പാർലമെന്റിന്റെ ഇരു സഭകളും അംഗീകാരം നൽകി. വരുന്ന സെപ്റ്റംബർ 1 മുതൽ രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തിൽ വരുത്താനാണ് ഫ്രഞ്ച് സർക്കാരിന്റെ നീക്കം. കുട്ടികളുടെ മാനസികാരോഗ്യത്തെയും പഠനത്തെയും സോഷ്യൽ മീഡിയ ഉപയോഗം ദോഷകരമായി ബാധിക്കുന്നുവെന്ന പഠനങ്ങൾ മുൻനിർത്തിയാണ് ഫ്രാൻസിന്റെ ഈ നീക്കം. നിയമം പ്രാബല്യത്തിൽ വരുന്നതോടെ 15 വയസ്സിൽ […]
Read more

അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും

അബുദാബി : അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കുന്നതോടെ യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവെച്ചു. സേവനങ്ങൾക്ക് അപ്പോയിന്റമെന്റ് എടുക്കാൻ പുതിയ വെബ്സൈറ്റും പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് consularsevainuae.com എന്ന വെബ്സൈറ്റ് വഴിയാണ് ഇനി അപ്പോയന്റ്മെന്റ് എടുക്കേണ്ടത്. രാവിലെ 9 മുതൽ രാത്രി 9 വരെ അപ്പോയിന്റമെന്റ് എടുക്കാൻ സൗകര്യമുണ്ടാകും. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ അൽഹിന്ദ് ഗ്ലോബൽ കേന്ദ്രങ്ങൾ വഴിയാണ് സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി 16 […]
Read more

Recent News