തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം ഉടനെന്ന് മേയർ വി വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം ഉടനെന്ന് മേയർ വി വി രാജേഷ്. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ സുഗതനുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലുള്ള കാര്യം. വിജയിച്ചു വന്ന എല്ലാ കൗൺസിലേഴ്സും ജനങ്ങൾക്കിടയിൽ നന്നായി പ്രവർത്തിക്കുന്നവരെന്നും മേയർ പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി പറയുന്നതുപോലെ ചെയ്യും. എല്ലാ കൗൺസിലർമാരും അഞ്ച് വർഷം നല്ലപോലെ പ്രവർത്തിക്കുമെന്നും മേയർ പ്രതികരിച്ചു.

ഒരു മാസത്തിനിടയിൽ കൗൺസിൽ യോഗം വിളിക്കാൻ കഴിയുമായിരുന്നിട്ടും മാറ്റിവച്ചത് ആർ സുഗതന് വേണ്ടിയാണെന്ന് കോർപ്പറേഷനിലെ സിപിഐഎം കക്ഷിനേതാവ് എസ്പി ദീപക് പറഞ്ഞു. അവിശ്വാസ പ്രമേയം ക്ലോസ്ഡ് ചാപ്റ്ററല്ല. ജനകീയ ചർച്ച ചെയ്യാനുണ്ടായിരുന്നു. നിയമവിരുദ്ധമായ പ്രവർത്തനവുമായിട്ടാണ് ബിജെപി മുന്നോട്ടുപോകുന്നതെങ്കിൽ കർക്കശമായ നിലപാടെടുക്കാൻ സിപിഐഎം ബാധ്യസ്ഥരാണെന്നും എസ്പി ദീപക് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *