Category: NEWS

സലിം കുമാറിൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ​ഗാന്ധിയും

കൊച്ചി: സലിം കുമാറിൻ്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും. സലിം കുമാറിൻ്റെ വിയോ​ഗത്തിൽ അ​ഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പ് പങ്കുവെച്ചു. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിം കുമാർ എന്നും കുടുംബത്തിൻ്റെയും ആരാധകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മോദി കുറിപ്പിൽ പറഞ്ഞു. സലിം കുമാറിൻ്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി അനുശോചിച്ചു. […]
Read more

ഖത്തറിൽ എൻട്രി വിസകൾക്കുള്ള ഇളവ് നിർത്തലാക്കിയ നടപടി

ഖത്തർ : ഖത്തറിൽ എൻട്രി വിസകൾക്കുള്ള ഇളവ് നിർത്തലാക്കിയ നടപടി നാളെ മുതൽ പ്രാബല്യത്തിൽ. വിസകൾക്ക് താൽക്കാലികമായി കാലാവധി നീട്ടി നൽകിയിരുന്ന നടപടിയാണ് അവസാനിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് മൂന്ന് മുതലാണ് എൻട്രി വിസകൾക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി കാലാവധി നീട്ടി നൽകിയിരുന്നത്. ഇളവ് അവസാനിപ്പിച്ചതോടെ നാളെ മുതൽ രാജ്യത്തെ എല്ലാ സന്ദർശക വിസകൾക്കും നേരത്തെയുള്ള നിയമങ്ങൾ ബാധകമായിരിക്കും. വിസാ കാലാവധി, പുതുക്കുന്നതിനുള്ള ഫീസുകൾ എന്നിവ പഴയതു പോലെ തുടരും. […]
Read more

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തു; പരിശോധന കർശനമാക്കുമെന്ന് മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. കോഴിക്കോട് 3 കുട്ടികൾക്ക് രോ​ഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ രണ്ടു കുട്ടികളെ ഡിസ്ചാർജ് ചെയ്തു. ബത്തേരിയിലെ പ്രാഥമിക പരിശോധനയിൽ ഷി​ഗെല്ല സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ പരിശോധന നടത്താൻ നിർദേശിച്ചുവെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. അതേസമയം, ഭക്ഷ്യ സുരക്ഷയിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളമേ ഹോട്ടലുകളിൽ അടക്കം കൊടുക്കാവൂ. ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും. വയറിളക്കം കണ്ട സ്കൂളിലെ കുഴൽക്കിണറിലെ വെള്ളത്തിനു […]
Read more

സൗദിയിൽ വിദേശ കമ്പനികൾക്ക് പുതിയ മാനദണ്ഡങ്ങൾ

റിയാദ്: സൗദിയിൽ കെട്ടിടവും ഭൂമിയും അടക്കം വിവിധ പ്രോപ്പർട്ടികളുടെ ഉടമസ്ഥാവകാശം നേടാനാഗ്രഹിക്കുന്ന വിദേശ കമ്പനികൾക്ക് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചു. ഇൻവെസ്റ്റർ ഗൈഡിലെ മാനദണ്ഡങ്ങളാണ് പരിഷ്കരിച്ചത്. സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താതെ രാജ്യത്ത് സ്വത്ത് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിദേശ കമ്പനികൾക്കാണ് മാനദണ്ഡങ്ങൾ ബാധകമാവുക. ഇത്തരം കമ്പനികൾ മാതൃരാജ്യത്തെ വാണിജ്യ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് ഇൻകോർപ്പറേഷൻ തുടങ്ങിയവ സമർപ്പിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. അംഗീകൃത ട്രാൻസ്‌ലേഷൻ ഓഫീസ് വിവർത്തനം ചെയ്തതും സൗദി എംബസി അംഗീകരിച്ചതുമാകണം ഇവ. കമ്പനി പ്രതിനിധിയെ നിയമിക്കുന്ന […]
Read more

യുഎഇയിൽ യാത്രാ നിയന്ത്രണം കർശനമാക്കി

ദുബായ്: എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതലുകളുടെ ഭാഗമായി യുഎഇ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ യാത്രക്കാർക്കായി പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈദുബായും അടിയന്തര യാത്രാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പല രാജ്യങ്ങളും പ്രവേശന വിലക്കും കർശന ആരോഗ്യപരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും, യാത്ര പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക സർക്കാർ ചാനലുകൾ വഴി മാനദണ്ഡങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും എമിറേറ്റ്സ് വ്യക്തമാക്കി .
Read more

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: അജിത് കുമാറിനെതിരെ കോടതിയിലും റിപ്പോര്‍ട്ട്

ആലപ്പുഴ: നവകേരള യാത്രക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കുരുക്ക് മുറുക്കി അന്വേഷണ സംഘം. അജിത് കുമാറിനെതിരെ കോടതിയിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് എസ്‌ഐടി. വ്യാജ രേഖ ചമച്ചത് എഡിജിപിയുടെ ഓഫീസാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടിമറി വ്യക്തമാക്കി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ആലപ്പുഴ സെഷന്‍സ് കോടതിയിലാണ് അഡീഷണല്‍ റിപ്പോര്‍ട്ട് നല്‍കിയത്. വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതികളെ രക്ഷിക്കാന്‍ […]
Read more

ഭർത്താവുമായി സാമ്പത്തിക തർക്കം, വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം അറസ്റ്റിൽ

കൊച്ചി: ഭർത്താവുമായി സാമ്പത്തിക തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പോർച്ചിൽ കിടന്ന കാർ മോഷ്ടിച്ച അഞ്ച് പേർ പിടിയിൽ. വേങ്ങൂർ അരുവപ്പാറ ഈട്ടുങ്കൽ പടി വീട്ടിൽ വിജയൻ (68), പ്ലാച്ചേരി വീട്ടിൽ അലൻ (26), മഞ്ഞാക്കൽ വീട്ടിൽ രാജൻ (61),മേക്കപ്പാല മാലിക്കുടി വീട്ടിൽ ബേസിൽ ജോർജ് (30), കോട്ടപ്പടി പ്ലാമുട്ടി മാലിയിൽ വീട്ടിൽ ആഷിൽ (25), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ […]
Read more

കരുവന്നൂർ കേസ്: പാർട്ടിയെ തകർത്തു കളയാമെന്നത് വ്യാമോഹം’; സിപിഐഎം

തൃശ്ശൂർ: കരുവന്നൂർ ഇഡി കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടാൻ സിപിഐഎം. സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ പാർട്ടിയെയും ജില്ലാ സെക്രട്ടറിമാരെയും പ്രതിചേർക്കുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവം. നേതാക്കളെ വേട്ടയാടി പാർട്ടിയെ തകർത്തു കളയാമെന്നത് ബിജെപിയുടെയും ഇഡി അടക്കമുള്ള ഏജൻസികളുടെയും വ്യാമോഹം മാത്രമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കെ.രാധാകൃഷ്ണനും എ.സി മൊയ്തീനും എം എം വർഗീസും അടക്കമുള്ള നേതാക്കളെ ജനങ്ങൾക്ക് നന്നായി അറിയാം. അവർ അഴിമതി നടത്തിയന്നോ കൊള്ളയടിച്ചു എന്നോ പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ […]
Read more

അടുത്ത കാലത്തൊന്നും CPIM നന്നാകാന്‍ പോകുന്നില്ല; ജി.സുധാകരൻ

ആലപ്പുഴ: പിണറായി വിജയന്‍ സഭയില്‍ നനഞ്ഞ കോഴിയെന്ന് ജി. സുധാകരന്‍ എംഎല്‍എ. വെള്ളത്തില്‍ വീണ നനഞ്ഞ കോഴിയുടെ അവസ്ഥയിലാണ് അദ്ദേഹമെന്നും സുധാകരന്‍ പറഞ്ഞു. നിയമസഭയിലെ മറ്റ് സിപിഐഎം നേതാക്കളെയും അദ്ദേഹം പരിഹസിച്ചു. കെ. എന്‍ ബാലഗോപാലിന് സഭയില്‍ മിണ്ടാട്ടമില്ലെന്നും വി. ഡി സതീശനെതിരെ പറയാന്‍ ഒരു നേതാക്കള്‍ക്കും കഴിയുന്നില്ലെന്നും എഴുന്നേറ്റ് നിന്ന് പറയാന്‍ സഭയില്‍ ആരെങ്കിലും വേണ്ടേയെന്നും അദ്ദേഹം പരിഹസിച്ചു. തോമസ് ഐസക്ക് ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ പറയുമായിരുന്നു. ഇടത്തോട്ട് മുണ്ടുടുത്താല്‍ മാത്രം ഇടതുപക്ഷം ആകില്ല. വലത്തോട്ട് മുണ്ടുടുത്താല്‍ […]
Read more

ടിവികെ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ പ്രതിജ്ഞയെടുക്കണമെന്ന് സ്റ്റാലിൻ

ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുളള ടിവികെ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ പ്രതിജ്ഞയെടുക്കണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിൻ. ഡിഎംകെ നേതൃത്വം നൽകിയ സഖ്യത്തിലൂടെ നിയമസഭാ സീറ്റുകൾ നേടിയ പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. അതുകൊണ്ടുതന്നെ സർക്കാരിനെ താഴെയിറക്കാൻ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഡിഎംകെയുടെ സഖ്യകക്ഷികളുടെ പിന്തുണകൊണ്ടാണ് ടി.വി.കെ. സർക്കാർ നിലനിൽക്കുന്നതു തന്നെ. ഡി.എം.കെ. അധികാരത്തിലെത്തണമെന്ന് ആഗ്രഹിച്ച പാർട്ടികളാണ് അവ. തമിഴ്നാട്ടിൽ ഗവർണർ ഭരണം തടയുക എന്നതായിരുന്നു തന്റെ […]
Read more

Recent News