ആറ് വർഷത്തിനിടെ മല്ലികാർജുൻ ഖാർഗെയുടെ സ്വത്ത് ഇരട്ടിയോളം വർധിച്ചു
ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ സ്വത്ത് ആറ് വർഷത്തിനിടെ ഇരട്ടിയോളം വർധിച്ചു. കർണാടകത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാനായി സമർപ്പിച്ച നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ 38.65 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020-ലാണ് ഖാർഗെ ആദ്യമായി കർണാടകത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചത്. അന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 20.12 കോടിയുടെ സ്വത്തായിരുന്നു കാണിച്ചത്. ആറുവർഷം പിന്നിട്ടപ്പോൾ 92 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. 9.58 കോടി രൂപയുടേത് അദ്ദേഹത്തിന്റെ കുടുംബസ്വത്താണ്. സ്വന്തം പേരിലുള്ളത് 14.81 കോടി രൂപയുടെ […]
Read more

