Category: NEWS

നസ്‍ലെന്റെ മോളിവുഡ് ടൈംസിന്റെ ഓപ്പണിംഗ് കളക്ഷൻ എത്ര?

കൊച്ചി : ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി എത്തിയ ചിത്രമാണ് മോളിവുഡ് ടൈംസ്. ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് നസ്‍ലെൻ ചിത്രത്തിൽ എത്തിയിരിക്കുന്നത്. വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ. മോളിവുഡ് ടൈംസിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. നസ്‍ലെൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. നസ്‍ലെന്റെ മികച്ച പ്രകടനം തന്നെയാണ് […]
Read more

അധികാരത്തിലേറിയ ശേഷം ആദ്യം നൽകിയ വാക്ക് പാലിച്ച് വിജയ്

ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ അനധികൃത മദ്യഷാപ്പുകൾ അടച്ചുപൂട്ടുമെന്ന വാക്ക് പാലിച്ച് വിജയ് സർക്കാർ. തമിഴ്നാട്ടിൽ 717 ടാസ്‌മാക് ഔട്ലറ്റുകൾ പൂട്ടി. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ളവയാണ് അടച്ചുപ്പൂട്ടിയത്. 610 ഔട്ട്‌ലെറ്റുകൾ ബുധനാഴ്ചക്ക് മുൻപ് പൂട്ടിയിരുന്നു. 107 എണ്ണം ഇന്നലെ അടച്ചതായി എക്സൈസ് മന്ത്രി കെ.വിഗ്നേഷ് അറിയിച്ചു. ഏറ്റവും കൂടുതൽ മധുരയിലാണ് പൂട്ടിയത് (290), കോയമ്പത്തൂരിൽ 179 എണ്ണവും പൂട്ടി. പൂട്ടിയവയിൽ 3474 ജീവനക്കാർ ആണ് ഉണ്ടായിരുന്നത്. ഇവരിൽ 2331 പേരെ മറ്റ് […]
Read more

കെപിസിസി യോഗത്തിൽ മന്ത്രി സണ്ണി ജോസഫിന് വിമർശനം

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫ് സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിൽ വിശാല കെപിസിസി യോഗത്തിൽ വിമർശനം. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നു. വിമർശനത്തിനും വിവാദത്തിനും ഇട നൽകരുതായിരുന്നുവെന്ന് മുൻ കെപിസിസി അധ്യക്ഷൻ എം എം ഹസ്സൻ അഭിപ്രായപ്പെട്ടെന്നാണ് വിവരം. വിമർശനം ഉയർന്നെങ്കിലും നിയമനം പുന:പരിശോധിക്കാൻ സാധ്യതയില്ല. പാർട്ടിയും സർക്കാരും ഒരുമിച്ച് പോകണണമെന്ന് മുതിർന്ന നേതാവ് പി ജെ കുര്യൻ യോഗത്തിൽ ആവശ്യപ്പെട്ടു.മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ […]
Read more

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

തിരുവനന്തപുരം: മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതി പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാമകൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് കഴിഞ്ഞ ആഴ്ച ശ്രീധരൻ മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയിരുന്നു. പദ്ധതി സംസ്ഥാന സർക്കാരിന് ഒരുതരത്തിലുള്ള ബാധ്യതയുമുണ്ടാക്കില്ലെന്നും അതിനാവശ്യമായ സാമ്പത്തിക ക്രമീകരണങ്ങൾ ഉൾപ്പെടെ നിർദേശിക്കുന്ന ഇടക്കാല റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ളതെന്നും ശ്രീധരൻ പറഞ്ഞിരുന്നു.
Read more

അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം

ന്യൂ ചണ്ഡിഗഢ്: അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. മുല്ലാൻപൂരിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ലഞ്ചിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുത്തിട്ടുണ്ട്. കെ എൽ രാഹുൽ (37), സായ് സുദർശൻ (32) എന്നിവരാണ് ക്രീസിൽ. യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സലീം സെയ്ഫിക്കാണ് വിക്കറ്റ്. നേരത്തെ, മാനവ് സുതറിന് അരങ്ങേറാനുള്ള അവസരം ഒരുക്കിയാണ് ഇന്ത്യ ഇറങ്ങിയത്. സുതറിനെ കൂടാതെ വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവരാണ് സ്പിന്നർമാർ. […]
Read more

വിദേശത്ത് ക്ലിക്കായോ കറുപ്പ്?,

ചെന്നൈ : സൂര്യ നായകനായി വന്ന പുതിയ ചിത്രമാണ് കറുപ്പ്. ആർ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്‍തത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യൽ എന്റര്ടെയ്‍നര് ആണ്. ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സുകൾ വിറ്റുപോയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിനാണ് കറുപ്പിന്റെ ഒടിടി റൈറ്റ്‍സ്. സീ തമിഴിനാണ് സാറ്റലൈറ്റ് റൈറ്റ്സ്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സമീപകാലത്ത് തിയറ്ററിൽ സിനിമകൾ പരാജയപ്പെട്ടതിനാൽ താരത്തിന് കറുപ്പിന്റെ വിജയം അനിവാര്യമാണ്. കറുപ്പ് സൂര്യക്ക് വലിയ ആശ്വാസം നൽകുന്നുവെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ […]
Read more

മണിക്കൂറിൽ 153 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ച പ്രവാസി ഡ്രൈവറെ നാടുകടത്തും

കുവൈത്ത് : അനുവദനീയമായ വേഗത പരിധി ലംഘിച്ച് അതിവേഗത്തിൽ വാഹനം ഓടിച്ച പ്രവാസി എൻജിനീയറെ കുവൈത്തിൽ നിന്ന് നാടുകടത്താൻ ഉത്തരവ്. മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ വാഹനം ഓടിക്കുന്ന പ്രവാസികളെ രാജ്യത്തുനിന്ന് നാടുകടത്തുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിയമപ്രകാരമുള്ള ആദ്യ നടപടികളിലൊന്നാണിത്.ഒരു ഫോർ വീൽ വാഹനം മണിക്കൂറിൽ 153 കിലോമീറ്റർ വേഗതയിൽ ഓടിച്ചതിനാണ് അറബ് വംശജനായ എൻജിനീയറെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. താൻ വേഗ പരിധി ലംഘിച്ചതായി ട്രാഫിക് റിപ്പോർട്ടിൽ ഇയാൾ സമ്മതിച്ചെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് […]
Read more

കുവൈത്തിൽ 48 കുപ്പി വിദേശമദ്യവുമായി രണ്ട് പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് : കുവൈത്തിലെ മംഗഫ് മേഖലയിൽ നിയമവിരുദ്ധമായി വിദേശമദ്യം വിൽക്കാൻ ശ്രമിച്ച രണ്ട് ആഫ്രിക്കൻ പ്രവാസികളെ സാൽമി പൊലീസ് സ്റ്റേഷനിലെ ഡിറ്റക്ടീവുകൾ പിടികൂടി. വിൽപ്പനയ്ക്കായി സൂക്ഷിച്ച 48 കുപ്പി വിദേശമദ്യവും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മേഖലയിൽ പ്രവാസികൾ വിദേശമദ്യ കള്ളക്കടത്തും വിൽപ്പനയും നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണം ആരംഭിച്ചത്. തുടർന്ന് പൊലീസ് തന്ത്രപരമായി ഇവരെ പിടികൂടുകയായിരുന്നു. ഒരു ഉദ്യോഗസ്ഥൻ ഉപഭോക്താവെന്ന വ്യാജേന പ്രതികളിലൊരാളെ ഫോണിൽ […]
Read more

കുവൈത്ത് എയർപോർട്ടിന് സമീപവും ബഹ്‌റൈനിലും വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്

കുവൈത്ത്: ഇറാനെതിരെയുള്ള അമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ ഗൾഫ് രാജ്യങ്ങളായ കുവൈത്തിലും ബഹ്‌റൈനിലും ശനിയാഴ്ച പുലർച്ചെയോടെ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇതോടെ ഗൾഫ് മേഖലയിലാകെ കനത്ത ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിരിക്കുകയാണ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള വിവിധ പ്രദേശങ്ങളിലാണ് ശക്തമായ സ്ഫോടനങ്ങൾ കേട്ടതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. തങ്ങളുടെ രാജ്യത്തിന് നേരെ വന്ന ശത്രു മിസൈലുകളെയും ഡ്രോൺ ആക്രമണങ്ങളെയും പ്രതിരോധിക്കുകയാണെന്ന് കുവൈത്ത് മിലിട്ടറി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Read more

യുഎഇയിൽ നീണ്ട വാരാന്ത്യ അവധി വരുന്നു

ദുബായ്: യുഎഇയിലെ പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സന്തോഷവാർത്ത. വരാനിരിക്കുന്ന ഹിജ്റ പുതുവർഷം പ്രമാണിച്ച് ജൂൺ 15 തിങ്കളാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ആണ് ബുധനാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തിങ്കളാഴ്ച അവധി വരുന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ വാരാന്ത്യം ആസ്വദിക്കാനാകും. ശനി, ഞായർ ദിവസങ്ങളിലെ സാധാരണ വാരാന്ത്യ അവധിക്ക് തൊട്ടുപിന്നാലെയാണ് തിങ്കളാഴ്ചത്തെ പുതുവത്സര അവധി വരുന്നത്. ഇതിനാൽ ജൂൺ 13 […]
Read more

Recent News