Category: NEWS

പൊലീസ് ഉദ്യോഗസ്ഥന് നേരെ അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അര്‍ജുന്‍ ആയങ്കിയെ കോതമംഗലം റിസോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് ഭീഷണി. പെന്‍ഷന്‍ വാങ്ങി ജീവിക്കാന്‍ അനുവദിക്കില്ലെന്നും ജീവിതം താറുമാറാക്കിയ നിന്നോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നും കുറിപ്പിലുണ്ട്. ‘ഞങ്ങളനുഭവിച്ച ഈ നിയമവിരുദ്ധ അധികാര ദുര്‍വിനിയോഗ പ്രതികാര നടപടി ഇനിയൊരാള്‍ക്കും നേരിടേണ്ടി വരരുത്. നിന്നെപ്പോലുള്ള കാക്കിയിട്ട ചെന്നായ്ക്കളെ നിയമപരമായും, പോലീസ് ബുദ്ധിയില്‍ നിയമത്തിന്റെ കണ്ണിപൊട്ടിച്ച് രക്ഷപ്പെട്ടാല്‍ കായികപരമായും നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍. […]
Read more

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് പെട്ടെന്നുണ്ടായ പ്രകോപനത്താല്‍, ; പ്രതികളുടെമൊഴി പുറത്ത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ നല്‍കിയ മൊഴി പുറത്ത്. പെട്ടെന്നുണ്ടായ പ്രകോപനത്താലാണ് ആക്രമണമെന്നായിരുന്നു കസ്റ്റഡിയിലുള്ള അഞ്ച് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഏരിയാ കമ്മിറ്റിയില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് സ്ഥലത്തെത്തിയത്. ആക്രമണത്തിന് ആസൂത്രണം ഉണ്ടായിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു. ഇ ഡി ഉദ്യോഗസ്ഥര്‍ പ്രതികളെ തിരിച്ചറിഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് തിരിച്ചറിഞ്ഞത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥയും ബാങ്ക് ജീവനക്കാരിയുമാണ് ഇവരെ തിരിച്ചറിഞ്ഞത്. 30 ദിവസത്തിനകം […]
Read more

പി എം ശ്രീ പദ്ധതി; വിദ്യാഭ്യാസനയം മാറ്റേണ്ടിവരില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. കേന്ദ്ര നിബന്ധനകളിലെ എസ്എസ്കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമർശമുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. പി എം ശ്രീയുമായി മുന്നോട്ടുപോകാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും മുന്നണിയില്‍ നിന്ന് ഉള്‍പ്പെടെ വന്ന എതിര്‍പ്പുകളെ തുടർന്ന് പിന്നോട്ടുപോകുകയായിരുന്നു. വിദ്യാഭ്യാസനയം […]
Read more

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയം; സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും

ന്യൂഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനര്‍ മൂല്യനിര്‍ണയത്തില്‍ സ്വകാര്യ ഏജന്‍സിയായ കോഎംപ്റ്റ് തുടരും. കോഎംപ്റ്റ് സെര്‍വറുകളില്‍ നിന്ന് ഉത്തരക്കടലാസിന്റെ വിവരങ്ങളും രേഖകളും സിബിഎസ്ഇ സെര്‍വറുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മൂല്യനിര്‍ണയത്തിനായി ഒഎസ്എം പ്ലാറ്റ്ഫോം ഉപയോഗിക്കും. പുനര്‍ മൂല്യനിര്‍ണയ പോര്‍ട്ടലിലെ സൈബര്‍ ആക്രമണത്തില്‍ സിബിഎസ്ഇ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ യൂണിറ്റായ ഇന്റലിജന്‍സ് ഫ്യൂഷന്‍ & സ്ട്രാറ്റജിക് ഓപ്പറേഷന്‍സില്‍ (ഐഎഫ്എസ്ഒ) ആണ് പരാതി നല്‍കിയത്. പോര്‍ട്ടലില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഇന്ത്യയിലും പുറത്തും […]
Read more

ജെ.ഇ.ഇ അഡ്വാൻസ്ഡ്; ചരിത്ര നേട്ടം കൈവരിച്ച് പെൺകുട്ടികൾ

ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐ.ഐ.ടി) പ്രവേശനത്തിനായുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ചരിത്ര നേട്ടം നേടി പെൺകുട്ടികൾ. പതിനായിരത്തിലധികം പെൺകുട്ടികളാണ് ഇത്തവണ ഐ.ഐ.ടി കട്ട് ഓഫ് മാർക്ക് മറിടകന്ന് പ്രവേശനത്തിന് അർഹത നേടിയത്. പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഐ.ഐ.ടി റൂർക്കിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇത്തവണ പരീക്ഷ എഴുതിയവരിൽ ആകെ 56,880 വിദ്യാർത്ഥികളാണ് ഐ.ഐ.ടി പ്രവേശനത്തിന് യോഗ്യത നേടിയത്. ഇതിൽ 10,107 പേർ പെൺകുട്ടികളാണ്. ശാസ്ത്ര-സാങ്കേതിക- എഞ്ചിനീയറിങ് (STEM) മേഖലകളിലേക്ക് കൂടുതൽ യുവതികൾ കടന്നുവരുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് […]
Read more

ജൂൺ എട്ടിന് സംസ്ഥാന വ്യാപക ധർണ; പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമെന്ന് കെ കെ തോമസ്

തിരുവനന്തപുരം: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഈ മാസം എട്ടിന് സംസ്ഥാന വ്യാപക ധർണ നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യം ആണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി ഇളവ് നൽകണമെന്നും ഇന്ധന സബ്സിഡി നൽകാൻ സർക്കാർ തയാറാകണമെന്നും അസ്സോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ കെ തോമസ് ആവശ്യപ്പെട്ടു. വനിതകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര അനുവദിച്ചത് സ്വകാര്യ ബസ് മേഖലയ്ക്ക് വൻ തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയെ തുറന്ന് എതിർക്കുന്നില്ല. […]
Read more

മലപ്പുറത്ത് തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് വാഹനാപകടത്തിൽ രണ്ട് മരണം. ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രാവലർ ഡ്രൈവർ രാജേഷ്, ട്രാവലറിലെ യാത്രക്കാരിയായ രമണി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. പത്ത് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ട്രാവലർ പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റ എല്ലാവരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരിൽ നിന്നും കൊട്ടിയൂർക്ക് പോകുന്ന സംഘം സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽ പെട്ടത്. 28 പേർ ട്രാവലറിൽ […]
Read more

ഷോൺ ജോർജ് ഹൈക്കോടതിയിൽ

തിരുവനന്തപുരം: കേരള വഖഫ് ബോർഡിൽ അമുസ്ലീങ്ങളായ രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരേ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകി. മുസ്ലീങ്ങൾ അല്ലാത്ത രണ്ട് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ ഉത്തരവിടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. കഴിഞ്ഞവർഷം കൊണ്ടുവന്ന വഖഫ് നിയമഭേദഗതിയിൽ മുസ്ലീങ്ങൾ അല്ലാത്ത രണ്ട് അംഗങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നുണ്ട്. ഇത് പാലിക്കാതെ രണ്ട് അംഗങ്ങളുടെ ഒഴിവ് നികത്താതെയാണ് സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്. ഇതിനാൽ വഖഫ് ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിച്ചു. […]
Read more

കോൺഗ്രസിന് നേട്ടം

ബംഗാൾ: പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലുള്ള മെഖ്‌ലിഗഞ്ച് മുനിസിപ്പാലിറ്റിയുടെ ഭരണം തൃണമൂൽ കോൺഗ്രസിന് നഷ്ടമാകുന്നു. ഇപ്പോഴത്തെ മുനിസിപ്പാലിറ്റി ചെയർമാനും തൃണമൂൽ നേതാവുമായ പ്രഭാത് പട്നി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. കൊൽക്കത്തയിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് സംസ്ഥാന അധ്യക്ഷൻ ശുഭങ്കർ സർക്കാരിന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. മെഖ്‌ലിഗഞ്ച് മുനിസിപ്പാലിറ്റിയിൽ ആകെ 9 വാർഡുകളാണുള്ളത്. 2022-ൽ നടന്ന തിരഞ്ഞെടുപ്പിൽ 7 സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസാണ് ഇവിടെ […]
Read more

എബോള ഭീതി: ഛത്തീസ്ഗഡിൽ മൂന്ന് ആഫ്രിക്കൻ പൗരന്മാർ നിരീക്ഷണത്തിൽ

ഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് സംശയത്തെ തുടർന്ന് മൂന്നു വിദേശ പൗരന്മാരെ ഛത്തീസ്​ഗഡിൽ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചു. ആഫ്രിക്കൻ പൗരന്മാരെ ആണ് മുൻകരുതൽ നടപടികളുമായി ഭാ​ഗമായി 21 ദിവസത്തേക്ക് ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചത്. രോ​ഗം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് കൈകാര്യം ചെയ്യാനായി സംസ്ഥാനം പൂർണമായും സജ്ജമാണെന്ന് ഛത്തീസ്​ഗഡ് ആരോ​ഗ്യമന്ത്രി ശ്യാം ബിഹാരി ജയ്സ്വാൾ അറിയിച്ചു. ആശുപത്രികളും ക്വാറന്റൈൻ സൗകര്യങ്ങളും ജാ​ഗ്രതയിലാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള മൂന്നുപേരെയാണ് നിരീക്ഷണത്തിൽ […]
Read more

Recent News