Category: NEWS

കിരൺ റിജിജുവിനെ തള്ളി KC

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് എതിരായ പൊലീസ് നടപടി അടക്കമുള്ള വിഷയങ്ങളിൽ അമിത് ഷാ സഭയിൽ മറുപടി പറയുമെന്ന കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവന തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ചർച്ച വലിച്ചു നീട്ടി മറുപടി പറയുകയല്ല വേണ്ടതെന്നും അമിത് ഷാ നേരിട്ട് സഭയിലെത്തി പ്രസ്താവന നടത്തണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഇത്രയും ദിവസം മൗനം പാലിച്ച് അവസാന മണിക്കൂറിലാണ് കിരൺ റിജിജു പ്രതികരിച്ചത്. പ്രതിപക്ഷത്തിന്റെ ആവശ്യമല്ല കേന്ദ്രം അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. […]
Read more

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; മത്സ്യത്തൊഴിലാളി വള്ളത്തില്‍ നിന്ന് വീണു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. വള്ളത്തില്‍ നിന്ന് വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി പ്രവീണി(42)നെയാണ് കാണാതായത്. പ്രവീണിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വൈകീട്ട് 5.30-ഓടെയായിരുന്നു അപകടം. വല കായലില്‍ വിരിച്ചാണ് തെരച്ചില്‍ തുടരുന്നത്. താഴമ്പള്ളി ലേലപുരയിലെ കായലിലാണ് അപകടം നടന്നത്.
Read more

ഓഫ് റോഡ് വാഹനത്തിന് 37,500 രൂപ പിഴ ചുമത്തി

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ഓഫ് റോഡ് വാഹനത്തിന് 37,500 രൂപ പിഴ ചുമത്തി പത്തനംതിട്ട ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ്. നിയമവിരുദ്ധമായി വലിയ ടയറുകളും അധിക ലൈറ്റുകള്‍ ഘടിപ്പിച്ചതിനും രജിസ്‌ട്രേഷന്‍ നമ്പര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരമല്ലാതെ ഘടിപ്പിച്ചതിനുമാണ് പിഴയിട്ടത്. അടൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. അധിക ലൈറ്റുകള്‍ ഒഴിവാക്കി ഓഫ് റോഡ് വാഹനം പരിശോധനയ്ക്ക് എത്തിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. KL 30 M 1010 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനത്തിനാണ് പിഴ ചുമത്തിയത്. അതേസമയം, അടൂരിലെ വിവാദ വാഹന പിഴയില്‍ […]
Read more

ശബരിമല നെയ്യ് ക്രമക്കേട്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വിജിലൻസ് പരിശോധന

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വിജിലൻസ് പരിശോധന. ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ബോർഡ് പ്രസിഡൻറിന്റെ ഓഫീസിൽ പരിശോധന നടത്തുന്നത്. പി എസ് പ്രശാന്ത് അധ്യക്ഷനായിരുന്ന കാലത്തെ ഫയലുകളാണ് പരിശോധിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ബോർഡ് പ്രസിഡൻറ് ഓഫീസിലേക്ക് പരിശോധന നടത്താനായി വിജിലൻസ് ഉദ്യോഗസ്ഥർ എത്തുന്നത്. ചില ഫയലുകൾ ശേഖരിച്ച് പരിശോധന പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങി. നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റ്‌റ് പി എസ് പ്രശാന്തിനെയും മെമ്പർ അജികുമാർ എന്നിവരെ പ്രതിചേർക്കാനുള്ള നീക്കമാണ് വിജിലൻസ് […]
Read more

വാഹനാപകടത്തില്‍ എ.ആര്‍ റഹ്മാന്റെ മകന് പരിക്ക്

ചെന്നൈ: ചെന്നൈയിലുണ്ടായ വാഹനാപകടത്തില്‍ എ. ആര്‍ റഹ്മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് പരിക്ക്. ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്‌ളൈ ഓവറിന് സമീപം അമീന്‍ സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോയമ്പേട്ടില്‍ നിന്ന് ചെന്നൈയിലേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടന്‍ തന്നെ അമീനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. അമീന്റെ പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. അമീനും സുഹൃത്തും സഞ്ചരിച്ച പോര്‍ഷെ […]
Read more

സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലെ ചടങ്ങുകളിൽ വന്ദേമാതരം ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ

‌ന്യൂഡൽഹി: ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലെ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം ദേശീയഗാനത്തിന് തൊട്ടുമുമ്പായിട്ടായിരിക്കും ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കുക. ചെങ്കോട്ടയിലെ ഔദ്യോഗിക ചടങ്ങുകളുടെ പട്ടികയിൽ വന്ദേമാതരം ഒരു പ്രധാന ഇനമായി ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്. ദേശീയഗാനത്തിന് നൽകിവരുന്ന അതേ നിയമപരിരക്ഷ ദേശീയ ഗീതമായ വന്ദേമാതരത്തിനും ഉറപ്പാക്കുന്ന ‘ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്നതിനുള്ള (ഭേദഗതി) ബിൽ 2026’ പാർലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് ഈ തീരുമാനം. പുതിയ […]
Read more

തായ്കൊണ്ടോ മത്സരത്തിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് തലയ്ക്ക് ഗുരുതര പരിക്ക്

കൊച്ചി: മഹാരാഷ്ട്രയില്‍ വെച്ച് നടന്ന സിബിഎസ്ഇ തായ്കൊണ്ടോ സൗത്ത് സോണ്‍ മത്സരത്തില്‍ പങ്കെടുത്ത പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് തലയ്ക്ക് ഗുരുതര പരിക്ക്. തൃശൂര്‍ പെരുമ്പിലാവ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയുടെ തലയ്ക്കാണ് പരിക്കേറ്റത്. എയര്‍ ലിഫ്റ്റ് ചെയ്താണ് വിദ്യാര്‍ത്ഥിയെ കൊച്ചിയില്‍ എത്തിച്ചത്. വിദ്യാര്‍ത്ഥി നിലവില്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ഫൗള്‍ ഉണ്ടായിട്ടും റഫറി ഇടപെട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഎസ്ഇ ചെയര്‍മാന് വിദ്യാര്‍ത്ഥിയുടെ കുടുംബം പരാതി നല്‍കി.
Read more

ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പെറ്റി അടിച്ച സംഭവം; ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത വാഹനത്തിന് പെറ്റി അടിച്ച ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് മോട്ടോർ വാഹനവകുപ്പ്. ഉദ്യോഗസ്ഥ സംഘടനകൾ സംസ്ഥാനവ്യാപക പ്രതിഷേധം തുടങ്ങിയതോടെയാണ് നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയത്. അതേസമയം, ദുരിതാശ്വാസപ്രവർത്തനത്തിന് ഇറങ്ങിയതാണെന്ന് പറഞ്ഞപ്പോൾ ആരും നിർബന്ധിച്ചില്ലല്ലോ എന്ന് എംവിഡി ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോ വാഹന ഉടമയും പുറത്തുവിട്ടു. മന്ത്രി കടുപ്പിച്ചു പറഞ്ഞു, പക്ഷെ മണിക്കൂറുകൾക്കിപ്പുറം നടപടി ലൈറ്റായി. പ്രതിഷേധ ബാ‍‍ഡ്ജ് അണിഞ്ഞ് പെറ്റി പിരിക്കാതെ ഉദ്യോഗസ്ഥർ. എഐ ക്യാമറകളിലെ ചെല്ലാനുകളും അയച്ചില്ല. സംസ്ഥാനവ്യാപക പ്രതിഷേധം […]
Read more

സിനിമാ ചിത്രീകരണത്തിനിടെ മൂക്കുത്തി വിഴുങ്ങി നടി ഷെഹ്നാസ് ഗിൽ

‌സിനിമാ ചിത്രീകരണത്തിനിടെ മൂക്കുത്തി വിഴുങ്ങി നടി ഷെഹ്നാസ് ഗിൽ. അരവിന്ദ് ഖൈര സംവിധാനം ചെയ്യുന്ന ‘ഇഷ്ഖ്നാമ’ എന്ന പഞ്ചാബി ചിത്രത്തിന്റെ സെറ്റിലാണ് അപകടം ഉണ്ടായത്. ഷൂട്ടിംഗ് സെറ്റിലൂടെ ഓടുന്നതിനിടയിലാണ് മൂക്കുത്തി അബദ്ധത്തിൽ ഷെഹ്നാസിന്റെ വായിലേക്ക് വീഴുന്നത്. തുടർന്ന് താരം അത് വിഴുങ്ങിയതായി തോന്നുകയും കഠിനമായി ചുമയ്ക്കാൻ തുടങ്ങുകയും ചെയ്തു. ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന സഹനടൻ സൗരഭ് സച്ച്ദേവ ഷെഹ്നാസിന്റെ പുറത്തുതട്ടി സഹായിക്കുന്നത് അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ബിഹൈൻഡ് ദി സീൻ വീഡിയോയിൽ കാണാം. നിരവധി ആരാധകർ ഈ […]
Read more

ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ എച്ച് ഐ ദീപ ലേഖ(51) ആണ് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത്. കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശിയാണ് ദീപ. കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീപയെ പിണറായിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നതിനു പിന്നാലെയാണ് സംഭവം. സ്ഥലംമാറ്റത്തില്‍ മനോവിഷമം ഉണ്ടായിരുന്നുവെന്ന് ദീപ ലേഖ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തി. യുഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് […]
Read more

Recent News