കോൺഗ്രസ് ഓഫീസിൽ കള്ളന്മാർ കയറി 72 ടാപ്പുകൾ മോഷ്ടിച്ചു
റായ്പുർ: അംബികാപുരിലെ ഗാന്ധി ചൗക്ക് മേഖലയിലെ കോൺഗ്രസ് ഓഫീസായ രാജീവ് ഭവനിൽനിന്ന് 72 ടാപ്പുകൾ കള്ളന്മാർ മോഷ്ടിച്ചു. ഒരുലക്ഷം രൂപ വിലവരുന്ന ടാപ്പുകളാണ് മോഷണം പോയത്. മാത്രമല്ല, ഇത് മൂന്നാം തവണയാണ് രാജീവ് ഭവനിൽ കള്ളന്മാർ കയറുന്നത്. മോഷ്ടാക്കൾ തറയിൽ ‘ഐ ലവ് യു’ എന്ന് എഴുതിയിട്ടുണ്ട്. രാവിലെ കോൺഗ്രസ് പ്രവർത്തകർ ഓഫീസിലെത്തിയപ്പോഴാണ് ശുചിമുറികളിലെ ടാപ്പുകൾ മോഷണം പോയതായി ശ്രദ്ധയിൽപെട്ടത്. നഗരത്തിലെ വിഐപി മേഖലയായി കണക്കാക്കുന്ന സ്ഥലത്തെ കെട്ടിടത്തിലാണ് മോഷണം. ശുചിമുറിയിൽ ഉണ്ടായിരുന്ന വില കൂടിയ ടാപ്പുകളാണ് […]
Read more

