Category: NEWS

സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഡിജിപി ചന്ദ്രശേഖര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സത്യപ്രതിജ്ഞ ചടങ്ങ് കാണുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ഇഡി സ്‌ക്രീന്‍ ഒരുക്കുമെന്ന് കെപിസിസി അറിയിച്ചു.ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടയിലും സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണി നേതൃത്വം. പന്തല്‍ നിര്‍മാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. തുടക്കത്തില്‍ 12,000 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തിരക്ക് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 50,000 പേരെ […]
Read more

പുതിയ ഗംഗാനദീജല കരാർ ഉടൻ വേണം; ബിഎൻപി

ധാക്ക: ബംഗ്ലാദേശിലെ ജനങ്ങളുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും യോജിക്കുന്ന വിധത്തിലുള്ള പുതിയ ഗംഗാനദീജല കരാർ, ചർച്ചകളിലൂടെ അടിയന്തരമായി നിലവിൽ കൊണ്ടുവരണം, ബിഎൻപി (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി) ജനറൽ സെക്രട്ടറി ജനറൽ മിർസ ഫഖ്‌റുൽ ഇസ്‌ലാം ആലംഗീർ പറഞ്ഞു. ഇന്ത്യയോടുള്ള ബംഗ്ലാദേശിന്റെ ബന്ധത്തിന്റെ ഭാവി പുതിയ ഗംഗാനദീജല കരാറിനെ ആശ്രയിച്ചിരിക്കുമെന്ന് ബംഗ്ലാദേശിലെ ഭരണകക്ഷിയായ ബിഎൻപി വ്യക്തമാക്കി. 1996-ലാണ് നിലവിലെ ഇൻഡോ-ബംഗ്ലാദേശ് ഗംഗാനദീജലം പങ്കുവെക്കൽ കരാർ പ്രാബല്യത്തിൽ വന്നത്. ഈ കരാറിന്റെ കാലാവധി 2026 ഡിസംബറിൽ അവസാനിക്കും. ഇരുരാജ്യങ്ങളും തമ്മിൽ നീതിപൂർവമായ […]
Read more

ശമ്പളത്തിനൊപ്പം അലവന്‍സും കൂട്ടണം

ഡൽഹി : ഫിറ്റ്മെന്റ് ഘടകം, ശമ്പള വര്‍ദ്ധനവ്, ഡിഎ പരിഷ്‌കരണം, പെന്‍ഷനുകള്‍, വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ, എട്ടാം ശമ്പള കമ്മീഷന്‍ ജീവനക്കാരുടെ യൂണിയനുകളുമായി കൂടിയാലോചനകള്‍ ശക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന സ്റ്റേക്ക്ഹോള്‍ഡര്‍ മീറ്റിംഗുകളില്‍ ഒന്നിലധികം ജീവനക്കാരുടെ സംഘടനകള്‍ ഉയര്‍ന്ന ശമ്പള ഘടനകളും ഫിറ്റ്മെന്റ് ഘടകം പരിഷ്‌കരണങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാരുടെ യൂണിയനുകള്‍ പ്രധാന ശമ്പള വര്‍ധനവ്, പെന്‍ഷന്‍ പരിഷ്‌കാരങ്ങള്‍, വാര്‍ഷിക ഇന്‍ക്രിമെന്റ് പരിഷ്‌കരണങ്ങള്‍, അലവന്‍സ് പുനഃസംഘടന എന്നിവയ്ക്കായി സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുകയാണ്. അതേസമയം കമ്മീഷന്‍ ഒന്നിലധികം സംസ്ഥാനങ്ങളിലുടനീളം സ്റ്റേക്ക്ഹോള്‍ഡര്‍ […]
Read more

സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനം; പരാതികൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ഡൽഹി: സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തെ സംബന്ധിച്ച പരാതികൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർഥികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു. മാത്രമല്ല, ഒഎസ്എം പരിശോധന സുതാര്യവും കൃത്യവുമാണെന്നും ഇത് ആദ്യമായല്ല ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 12 -ാം ക്ലാസ് മാർക്ക് കുറയാൻ കാരണം ഓൺ സ്ക്രീൻ മാർക്കിംഗിലെ സാങ്കേതിക പിഴവുകളാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിൽ കുറ്റമറ്റ രീതിയിൽ പുനർമൂല്യനിർണയം പൂർത്തിയാക്കുമെന്ന് സഞ്ജയ് കുമാർ വ്യക്തമാക്കി. മുംബൈ അടക്കമുളള സർവകലാശാലകൾ […]
Read more

ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ഡൽഹി : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതിമാരകമായ എബോള വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അയൽരാജ്യമായ ഉഗാണ്ടയിലേക്കും രോഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നീക്കം. കോംഗോയുടെ വടക്കുകിഴക്കൻ പ്രവിശ്യകളിൽ ‘ബുണ്ടിബുഗ്യോ’ എന്ന എബോള വൈറസ് വകഭേദമാണ് പടരുന്നത്. ഇതുവരെ ഈ മേഖലയിൽ മാത്രം 80 പേർ മരിച്ചു. എട്ട് പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 246 പേർക്ക് രോഗബാധ സംശയിക്കുകയും ചെയ്യുന്നുണ്ട്. ഇതൊരു മഹാമാരി അടിയന്തിരാവസ്ഥയല്ലെന്നും […]
Read more

പിതാവിനെ വെടിവെച്ച് യുവതി

അമൃത്സർ: ജീൻസ് ധരിക്കുന്നത് എതിർത്ത പിതാവിന് നേരെ വെടിയുതിർത്ത് യുവതി. പഞ്ചാബിലെ ഖൽചിയാനിലാണ് സംഭവം. 21കാരിയായ സ്നേഹ്ദീപ് കൗ‍ർ ആണ് പിതാവ് പർമിന്ദർ സിങ്ങിന് നേരെ നിറയൊഴിച്ചത്. വെടിയേറ്റ ഇയാളെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തതായി അമൃത്സ‍ർ റൂറൽ എസ്എസ്പി സുഹൈൽ ഖാസിം മിർ വ്യക്തമാക്കി. വെടിയേറ്റ പർമിന്ദർ സിങ്ങിൻ്റെ നില തൃപ്തികരമാണ്. മെയ് 14ന് രാവിലെ ആണ് സംഭവം. അക്രമത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വെടിയേറ്റ ഒരാളെ ആശുപത്രിയിൽ […]
Read more

മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ; പി കെ ബഷീര്‍ മന്ത്രിയാകും, പാറക്കല്‍ അബ്ദുള്ള പുറത്ത്

മലപ്പുറം: വി ഡി സതീശന്‍ മന്ത്രിസഭയില്‍ മുസ്ലീംലീഗിന് അഞ്ച് മന്ത്രിമാര്‍ തന്നെ. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിമാരാകും. പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി. അന്തിമ പ്രഖ്യാപനം വൈകീട്ട് ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പ്രതികരിച്ചു. കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള അവസാന നിമിഷം പട്ടികയില്‍ നിന്നും ഒഴിവായി. പകരം പി കെ ബഷീര്‍ ഇടംപിടിക്കുകയായിരുന്നു. അബ്ദുള്‍ […]
Read more

40 പേരുടെ അവയവം വിൽപ്പന നടത്തിയതായി കണ്ടെത്തൽ

കൊച്ചി: അവയവ വിൽപ്പന റാക്കറ്റിന്റെ വലയിൽ വീണവരുടെ എണ്ണം നാൾക്കുനാൾ കൂടുന്നു. മുഖ്യപ്രതി നജീബിനെ ചോദ്യം ചെയ്തതിൽനിന്ന് ഇതുവരെ 40-ഓളം പേരെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി തെളിഞ്ഞു. റൂറൽ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. വ്യാജരേഖ ചമച്ച് അവയവവിൽപ്പന നടത്തിയ കേസിൽ പിടിയിലായ മുഖ്യപ്രതി മുഹമ്മദ് നജീബ് നേതൃത്വം നൽകിയ റാക്കറ്റ് കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തിൽ പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തൽ. കോവിഡ് വ്യാപന കാലത്തിനുശേഷം 2021-മുതലാണ് ഇവരുടെ പ്രവർത്തനം ആരംഭിച്ചത്. ഇയാളുടെ പ്രധാന ഇടനിലക്കാരെക്കുറിച്ചുള്ള വിവരങ്ങൾ […]
Read more

പ്ലസ് വൺ: ഇത്തവണ അടിസ്ഥാന സീറ്റുകൾ 3,61,044

ഹരിപ്പാട്: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായി ഇത്തവണ 3,61,044 അടിസ്ഥാന സീറ്റുകൾ. സർക്കാർ സ്കൂളുകളിൽ 2,424 ബാച്ചുകളിലായി 1,41,200 സീറ്റുകളുണ്ട്. എയ്ഡഡ് മേഖലയിൽ 3,302 ബാച്ചുകളിലായി 1,65,150 സീറ്റുകളും. പട്ടികജാതി-പട്ടികവർഗ വികസനവകുപ്പിന്റെ മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിൽ (എം.ആർ.എസ്.) 31 ബാച്ചുകളിലായി 1,429 സീറ്റുകളുണ്ട്. അൺ എയ്ഡഡ് വിഭാഗത്തിലെ 1,070 ബാച്ചുകളിലായി 53,265 സീറ്റുകളുമുണ്ട്. മലപ്പുറം ജില്ലയാണ് സീറ്റെണ്ണത്തിൽ മുൻപിൽ. ഏറ്റവും പിന്നിൽ വയനാടും. മുൻവർഷങ്ങളിൽ പ്രവേശനത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കാറുണ്ടായിരുന്നു. […]
Read more

ഇന്ത്യയുടെ ഒരു കപ്പൽകൂടി ഹോർമുസ് കടന്നു

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് പിന്നിട്ട് ഇന്ത്യയുടെ എൽപിജി കപ്പൽ ഗുജറാത്ത് തീരത്തെത്തി. ഞായറാഴ്ചയാണ് ‘സിമി’ എന്ന എൽപിജി കപ്പൽ ഗുജറാത്തിലെ കാൻഡ്ലയിലുള്ള ദീൻദയാൽ തുറമുഖത്ത് എത്തിയത്. ഏകദേശം 20,000 ടൺ പാചകവാതകമാണ് കപ്പലിൽ ഉള്ളത്. മെയ് 13-നാണ് കപ്പൽ ഹോർമുസ് കടന്നത്. യുക്രൈൻ, ഫിലിപ്പൈൻസ് രാജ്യങ്ങളിൽനിന്നുള്ള 21 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കേന്ദ്ര സർക്കാരിൻൻ്റെയും കപ്പൽ ഗതാഗത വകുപ്പിന്റെയും ഏകോപനത്തിലൂടെയാണ് കപ്പൽ സുരക്ഷിതമായി ഇന്ത്യയിലെത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടങ്ങിയശേഷം ഹോർമുസ് കടക്കുന്ന ഇന്ത്യയുടെ പതിനൊന്നാമത്തെ എൽപിജി […]
Read more

Recent News