Category: NEWS

അൻസിബ ഹസൻ അമ്മയിൽനിന്ന് രാജിവെച്ചു

കൊച്ചി : മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽനിന്ന് രാജിവെച്ച് നടി അൻസിബ ഹസൻ. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അവർ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലും തൊഴിൽപരമായ തിരക്കുകളാലുമാണ് താരം പിന്മാറിയതെന്നും അവർ പ്രതികരിച്ചു. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് അൻസിബയുടെ രാജി സംബന്ധിച്ച് ശ്വേതാ മേനോൻ ഔദ്യോഗിക വിശദീകരണം നൽകിയത്. ഫെബ്രുവരി 21-ഓടെ തന്നെ അൻസിബ രാജിക്കത്ത് നൽകിയിരുന്നതായി അവർ വ്യക്തമാക്കി. തൊഴിൽപരമായ തിരക്കുകൾ […]
Read more

നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

ബം​ഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് വിയോഗം. നടന്റെ പെട്ടെന്നുള്ള വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കന്നഡ സിനിമാ ലോകം. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് നടന് അനുശോച്ചനം അറിയിക്കുന്നത്. പുനീത് രാജ്കുമാർ പ്രധാന വേഷത്തിലെത്തി 2007 ൽ പുറത്തിറങ്ങിയ ‘മിലാന’ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധേയനാകുന്നത്. അഭിനയത്തിനും നിർമാണത്തിനും പുറമേ, ദിലീപ് നാടകരംഗത്തും ഡബ്ബിങ് മേഖലയിലും സജീവമായിരുന്നു. യു-ടേൺ, ബോയ്ഫ്രണ്ട് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങളിലെത്തി. 24 […]
Read more

പാലക്കാട്ടെ ക്ഷേത്രോത്സവത്തിന്‌ കെനിഷയുടെ മലയാളം പാട്ട്

പാലക്കാട് : പാലക്കാട് പല്ലശന മീൻകുളത്തി ഭഗവതി ക്ഷേത്രത്തിൽ കെനിഷ ഫ്രാൻസിന്റെ പാട്ടിനൊപ്പം ഡാൻസ് ചെയ്ത് നടൻ രവി മോഹൻ. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിയതായിരുന്നു രവി മോഹനും കെനിഷയും. ക്ഷേത്രം നൽകുന്ന ദേവിരത്‌ന പുരസ്‌കാരം ഇത്തവണ രവി മോഹനാണ് സമ്മാനിച്ചത്. പാട്ട് പാടിയും ഡാൻസ് ചെയ്തും ഉത്സവത്തിന്റെ ഭാഗമായ ഇരുവരുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കെനിഷയും രവി മോഹനും ചേർന്ന്’കൺമണി അൻപോട് കാതലൻ’ എന്ന ഗാനമാണ് ആലപിച്ചത്. വാഴ സിനിമയിലെ ‘ഹേയ് ബനാന’ എന്ന […]
Read more

റൺവേട്ടയിൽ സഞ്ജുവിനെ തൊടാനാവാതെ കിഷൻ

അഹമ്മദാബാദ്: ഐപിഎല്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന് മണിക്കൂറുകള്‍ക്കകം അത് നഷ്ടമായി. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 62 റണ്‍സുമായി ഗുജറാത്തിന്‍റെ ടോപ് സ്കോററായതോടെയാണ് സീസണില്‍ ആദ്യമായി 500 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്ററായി സായ് സുദര്‍ശന്‍ ഓറഞ്ച് ക്യാപ് തലയിലണിഞ്ഞത്. ഹെന്‍റിച്ച് ക്ലാസനെ പിന്നിലാക്കിയായിരുന്നു 501 റണ്‍സുമായി സുദര്‍ശന്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. എന്നാല്‍ ഗുജറാത്ത് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് അടിതെറ്റി വീണെങ്കിലും 16 […]
Read more

നിർണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്ന തീരുമാനം വൈകുന്നതോടെ സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ എ ജയതിലകിന്‍റെ അധ്യക്ഷതയിൽ ഉന്നത തല യോഗം സെക്രട്ടറിയേറ്റിൽ ചേർന്നു. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം, സ്‌കൂൾ തുറക്കലിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മൺസൂൺ മുന്നൊരുക്കങ്ങൾ, ദേശീയ പാത വികസന പ്രവൃത്തികൾ എന്നിവ […]
Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ മെയ് 16 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോഡ് കണ്ണൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതൽ വടക്കൻ കേരളത്തിൽ മഴ ശക്തമാകും. ബംഗാൾ ഉൾക്കടലിനു മുകളിലായി നിലനിന്നിരുന്ന ന്യുനമർദം ശക്തി പ്രാപിച്ചതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മാത്രമല്ല, മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read more

രാഹുൽ-ഖർഗെ നിർണായക കൂടിക്കാഴ്ച വൈകിട്ട് 5.30ന്

ഡൽഹി: ദിവസങ്ങൾ നീണ്ട ചര്‍ച്ചകള്‍ക്ക് വിരാമം കുറിച്ച് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനവട്ട ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നാണ് വിവരം. കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ ആയിട്ടും അനാഥമായി കേരളം. മുഖ്യമന്ത്രിയെ […]
Read more

ഒമാനിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുറസ്സായ സ്ഥലങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും കാഴ്ചപരിധി കുറയാൻ കാരണമാവുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ, വടക്കൻ ഗവർണറേറ്റുകളിലും അൽ വുസ്ത ഗവർണറേറ്റിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യാൻ കടൽ തീരങ്ങളിൽ തെക്കുപടിഞ്ഞാറൻ കാറ്റും അനുഭവപ്പെടാം. അതേസമയം, മുസന്ദം ഗവർണറേറ്റിലെ പടിഞ്ഞാറൻ തീരങ്ങളിലും അറേബ്യാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാനും […]
Read more

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീ പ്ലെയിൻ സര്‍വീസിന്റെ പരീക്ഷണപ്പറക്കൽ വിജയം

കൊച്ചി: കൊച്ചിയേയും ലക്ഷദ്വീപിനെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ സര്‍വീസിന്റെ പരീക്ഷണപ്പറക്കൽ വിജയം. രാവിലെ 10.30ന് കൊച്ചിയിൽ നിന്നും പുറപ്പെട്ട വിമാനം 12:05 ന് അഗത്തിയിൽ ലാൻഡ് ചെയ്തു. എട്ടു യാത്രക്കാരെയും വഹിച്ച് കൊണ്ടായിരുന്നു പരീക്ഷണ പറക്കൽ. ലക്ഷദ്വീപിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് സീ പ്ലെയിൻ സർവീസ് ക്രമീകരിച്ചത്. സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ ട്വിൻ ഓട്ടർ സീപ്ലെയിൻ വിമാനമാണ് പരീക്ഷണ പറക്കലിനായി ഉപയോഗിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ആകെ 12 പരീക്ഷണ സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ലക്ഷദ്വീപിലെ […]
Read more

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മിക്സഡ് ആക്കാൻ അനുമതി

കൊച്ചി: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിനുള്ള അനുമതി ഉത്തരവ് തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിനെതിരായ അപ്പീൽ, ജസ്റ്റിസ് എ ബദറുദ്ദീനും ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവരുള്ള ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിൽ വന്നെങ്കിലും സ്റ്റേ അനുവദിക്കാൻ കോടതി വിസമ്മതിച്ചു. സ്കൂൾ മിക്സഡ് ആക്കുന്നതിന് വേണ്ടിയുള്ള നടപടികൾ അപ്പീലിന്‍റെ തീർച്ചയാണെന്നും കോടതി വ്യക്തമാക്കി. ജൂണിൽ അധ്യയന വർഷം തുടങ്ങുമ്പോൾ മുതൽ ആൺകുട്ടികൾക്കുള്ള പ്രവേശനത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ടായിരുന്നെങ്കിലും, […]
Read more

Recent News