Category: NEWS

വിദ്യാഭ്യാസരംഗം പ്രതിസന്ധിയിൽ; മുന്നറിയിപ്പ് നൽകി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ നിലവിൽ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മന്ത്രിതലത്തിലുള്ള ഇടപെടലുകൾ അനിവാര്യമായ സമയമാണിതെന്നും വി ശിവൻകുട്ടി പറഞ്ഞു. അധ്യയന വർഷം ആരംഭിക്കാൻ ഇരിക്കെ സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണെന്നും, പാഠപുസ്തകങ്ങളുടെ അച്ചടി കൃത്യസമയത്ത് പൂർത്തിയാക്കി വിതരണം ചെയ്യുന്നതിന് മന്ത്രിതലത്തിൽ […]
Read more

തമിഴ്നാട്ടിൽ 21 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മദ്യം നല്കരുത്

ചെന്നൈ: തമിഴ്നാട്ടിൽ 21 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മദ്യം നല്കരുതെന്ന ടാസ്മാക് സർക്കുലർ 2003 ലെ ചട്ടം കർശനമായി പാലിക്കണമെന്ന് നിർദേശം. ആരുടെയെങ്കിലും പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടണം. വീഴ്ച്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കും. 717 മദ്യശാലകൾ അടയ്ക്കാൻ മുഖ്യമന്ത്രി വിജയ് നിർദേശം നൽകിയതിന് പിന്നാലെയാണ് പുതിയ സർക്കുലർ. സർക്കാർ മദ്യ വിതരണ സ്ഥാപനമായ ടാസ്മാക്കിന്റെ 4765 ഔട്ട്‌ലറ്റുകളിൽ 717 എണ്ണം രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ വിജയ് ഉത്തരവിട്ട നടപടി കൈയ്യടി നൽകി സ്വീകരിക്കുകയാണ് […]
Read more

ചർച്ചകൾക്ക് വിരാമം; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: പത്ത് ദിവസം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ കേരളത്തിലെ മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. ഘടകകക്ഷി എം എൽഎമാരോടും തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകി. UDF നേതൃയോഗം ഉച്ച തിരിഞ്ഞ് രണ്ട് മണിക്കും നിശ്ചയിച്ചിട്ടുണ്ട്. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മുഖ്യമന്ത്രി ഗവർണർക്ക് ഇന്ന് വൈകുന്നേരം തന്നെ കത്ത് നൽകും. അതേസമയം, എംഎൽഎ മാരുടെ പിന്തുണ അനുസരിച്ച് കെ സി വേണുഗോപാലിനാണ് ഭൂരിപക്ഷം. […]
Read more

കെ സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുൽ ​ഗാന്ധി

ഡൽഹി: മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെ കെ സി വേണു​ഗോപാലിനെ വിളിപ്പിച്ച് രാഹുൽ ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ വസതിയിൽ വെച്ചാണ് നിർണായക കൂടിക്കാഴ്ച നടക്കുന്നത്. എന്തിനാവും രാഹുൽ ഗാന്ധി കെ സി വേണുഗോപാലിനെ വിളിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ദീപ ദാസ് മുൻഷിയും മുകുൾ വാസ്നിക്കും ഡൽഹിയിൽ നിന്ന് തിരിച്ചിട്ടില്ല. അവര്‍ ഡൽഹിയിൽ തന്നെ തുടരുകയാണ്. ചാര്‍ട്ടേഡ് ഫ്ലൈറ്റിലാകുമോ ഇരുവരുടെയും യാത്രയെന്നോ യാത്രയിൽ കെസിയും കേരളത്തിലേക്ക് വരുമോ എന്നുള്ള കാര്യങ്ങൾക്ക് വ്യക്തതയില്ല . എന്നാൽ, കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം […]
Read more

മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അകമലവാരം സ്വദേശി ചന്ദ്രനാണ് (55) മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. ചൂട് കാരണം വീടിന് സമീപത്തുള്ള പുളിമര ചുവട്ടിൽ കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ കാട്ടാനയാക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read more

നടൻ സിദ്ദിഖിന് വിദേശത്ത് നടക്കുന്ന ‘ദൃശ്യം 3’ പ്രമോഷൻ ഷോയിൽ പങ്കെടുക്കാൻ അനുമതി

തിരുവനന്തപുരം: ലൈംഗികാതിക്രമകേസില്‍ നടന്‍ സിദ്ദീഖിന് വിദേശത്ത് വെച്ച് നടക്കുന്ന ദൃശ്യം 3 സിനിമയുടെ പ്രമോഷൻ ഷോയിൽ പങ്കെടുക്കാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുമതി. പ്രമോഷൻ ഷോയ്ക്ക് 2 ആഴ്ചയ്ക്ക് ശേഷം പാസ്പോർട്ട് തിരികെ കോടതിയിൽ നൽകാനും ഉത്തരവിൽ പറയുന്നു. ഈ മാസം 21 ന് റിലീസ് ചെയ്യുന്ന സിനിയയുടെ പൊമോഷൻ ഷോ മെയ് 19 നും 23 നു ഇടയക്കാലി ഖത്തിൽ വച്ച് നടത്തുന്നതിൽ സിനിമയിലെ അഭിനേതാവ് എന്ന നിലയിൽ പങ്കെടുക്കാൻ പോകാൻ […]
Read more

‘ചിലവ് ചുരുക്കണം, ഇറക്കുമതി സാധനങ്ങളുടെ ഉപയോഗം കുറയ്ക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: മന്ത്രിമാരോട് ചെലവ് കുറയ്ക്കാനും, ഇറക്കുമതി സാധനങ്ങളുടെ ഉപയോഗം കുറയ്ക്കാനും കേന്ദ്ര മന്ത്രിസഭായോഗത്തിൽ  നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന ഉപയോഗം നിയന്ത്രിക്കാൻ പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങളും വെട്ടിക്കുറച്ചിരുന്നു. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനത്തിന് പുറമേ ഒരു വാഹനം കൂടിയാണ് അകമ്പടി സേവിക്കുന്നത്. സുരക്ഷയിൽ വിട്ടുവീഴ്ചയും വരുത്താതെ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് തീരുമാനം പ്രധാനമന്ത്രിയ്ക്ക് പുറമെ പ്രതിരോധ മന്ത്രി രാജനാഥ് സിംഗിന്റെ അകമ്പടി വാഹനങ്ങളും പതിനാലിന് നിന്ന് നാലാക്കി കുറച്ചിട്ടുണ്ട്. വാഹനവ്യൂഹത്തിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി […]
Read more

ആർത്തവ വേദന നിസ്സാരമാക്കരുത്

ഡൽഹി : പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. ആഹാരരീതിയും ഹോർമോൺ അസന്തുലിതാവസ്ഥയും വ്യായാമക്കുറവുമൊക്കെ പിസിഒഎസിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. എന്നാൽ പലപ്പോഴും ഭാരം കൂടുന്നതും ആർത്തവ തകരാറുകളും മുഖക്കുരുവുമൊക്കെ മാത്രമാണ് പിസിഒഎസിന്റെ പ്രശ്നങ്ങളെന്ന് കരുതി നിസ്സാരമാക്കുന്നവരുണ്ട്. ഇപ്പോഴിതാ പിസിഒഎസ് സംബന്ധിച്ച അവബോധം കൂടുതൽ ഗൗരവമുള്ളതാക്കാൻ പിഎംഒസ് അഥവാ പോളിഎൻഡോക്രൈൻ മെറ്റബോളിക് ഒവേറിയൻ സിൻഡ്രോം എന്ന് ഈ അവസ്ഥ അറിയപ്പെടണമെന്ന് പറയുകയാണ് ഗവേഷകർ. ഇതുസംബന്ധിച്ച് മോണാഷ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനറിപ്പോർട്ട് ദി […]
Read more

വിസികെ-AIADMK സർക്കാരിന് DMK പദ്ധതിയിട്ടിരുന്നു

ചെന്നൈ: എഐഎഡിഎംകെ അധ്യക്ഷൻ എടപ്പാടി പളനിസ്വാമിക്കെതിരേ വൻ വെളിപ്പെടുത്തലുമായി പാർട്ടിയിലെ വിമതപക്ഷ നേതാവ് സി.വി. ഷൺമുഖം. തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാർ രൂപവത്കരിക്കാനാവശ്യമായ പിന്തുണയില്ലാതിരുന്ന സാഹചര്യത്തിൽ ഡിഎംകെ ഒരു പദ്ധതി മുന്നോട്ടുവെച്ചിരുന്നെന്ന് അദ്ദേഹം വാർത്താസമ്മേളത്തിൽ അവകാശപ്പെട്ടു. വിസികെയുടെ അധ്യക്ഷൻ തോൽ തിരുമാളവനെ മുഖ്യമന്ത്രിയാക്കിക്കൊണ്ടും എഐഡിഎംകെ അംഗങ്ങൾ ഉൾപ്പെട്ട കാബിനറ്റും ചേർന്ന സർക്കാരിനെ ഡിഎംകെ പുറമേനിന്ന് പിന്തുണയ്ക്കാൻ തയ്യാറായിരുന്നു. എന്നാൽ, അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഡിഎംകെയുടെ പദ്ധതിയെ എടപ്പാടി തള്ളിക്കളയുകയായിരുന്നെന്ന് ഷൺമുഖം ആരോപിക്കുകയുണ്ടായി. […]
Read more

കെഎസ്‍ആര്‍ടിസിയില്‍ എനിക്ക് സൗജന്യം വേണ്ട, പകുതി നിരക്ക് മതി’

കൊച്ചി : യുഡിഎഫിന്‍റെ പ്രകടന പത്രികയില്‍ ചര്‍ച്ചയായ കാര്യങ്ങളില്‍ ഒന്നായിരുന്നു സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ നല്‍കുന്ന സൗജന്യയാത്ര. ഇത് സംബന്ധിച്ച കണക്കെടുപ്പ് ബസുകളില്‍ ഇതിനകം ആരംഭിച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സീരിയസ് ആയും തമാശയ്ക്കുമൊപ്പം ഈ വിഷയത്തില്‍ നിരവധി പോസ്റ്റുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ട്രാൻസ്‍വുമണും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരവുമായ ജാസി. തമാശരൂപേണയായിരുന്നു ജാസിയുടെ പ്രതികരണം. ”സർജറി ചെയ്ത വ്യക്തിയാണ് ഞാൻ. അപ്പോ ആളുകൾ ചോദിക്കും, നീ ഫുൾ സർജറി ചെയ്തോ എന്ന്. എന്നാൽ എനിക്ക് […]
Read more

Recent News