Category: NEWS

നേതാക്കളോട് ചിലത് ചോദിക്കാനുണ്ട്?

ഡൽഹി : കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയ നേതാക്കളും ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച സോണിയ ഗാന്ധിയുടെ വസതിയിൽ പുരോഗമിക്കുന്നു. മുൻ കെ പി സി സി അധ്യക്ഷൻ മാരായ കെ സുധാകരൻ, കെ മുരളീധരൻ, എം എം ഹസൻ, മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ പി സി സി വർക്കിംഗ് പ്രസിഡൻറ് എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കളുമായാണ് കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയാണ് ഇവരിൽ നിന്ന് അഭിപ്രായങ്ങൾ തേടുന്നത്. […]
Read more

പി ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ;പുസ്തകമെഴുതാനെന്ന് വിശദീകരണം

തൃശ്ശൂർ: പി ജയരാജൻ്റെ കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനം വിവാദമാക്കി ബിജെപി. കഴിഞ്ഞദിവസമാണ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പി ജയരാജൻ എത്തിയത്. പുസ്തകം എഴുതാൻ വേണ്ടി പല ക്ഷേത്രങ്ങളിലും ക്രിസ്ത്യൻ ആരാധനാലയങ്ങളിലും സന്ദർശിക്കാറുണ്ടെന്ന് ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്. കോടതിയിൽ പോകും വഴി യാദൃശ്ചികമായാണ് കൊടുങ്ങല്ലൂരിൽ ഇറങ്ങിയത്. കൊടുങ്ങല്ലൂർ കാവിനെക്കുറിച്ച് വായനയിലൂടെ അറിഞ്ഞിരുന്നെന്നും അതിനാലാണ് നേരിട്ട് പോയതെന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. അനേകം ആരാധനാലയങ്ങളിൽ താൻ പോയിട്ടുണ്ട്. ഇതൊന്നും ഭക്തിപ്രകടനം അല്ല. കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമല്ല. ചരിത്രത്തെയും സമൂഹത്തെയും […]
Read more

പാകിസ്താനിൽ ചാവേറാക്രമണം; 8 മരണം, 35 പേർക്ക് പരുക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ ചാവേറാക്രമണം. എട്ട് പേർ മരിച്ചു. 35 പേർക്ക് പരുക്ക്. ഖൈബർ പഖ്തുൻഖ്വയിലാണ് സ്ഫോടനം നടന്നത്.തിരക്കേറിയ മാർക്കറ്റിൽ സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോ റിക്ഷ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചതിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ആവർത്തിച്ചുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പ്രദേശമായ ലക്കി മർവാട്ടിൽ സ്ഫോടകവസ്തു നിറച്ച വാഹനം പൊട്ടിത്തെറിച്ചപ്പോഴാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷയിലാണ് അക്രമി സഞ്ചരിച്ചിരുന്നതെന്ന് ജില്ലാ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തിരക്കേറിയ നൗറംഗ് ബസാർ പ്രദേശത്തെ ഫട്ടക് ചൗക്കിലാണ് […]
Read more

മുഖ്യമന്ത്രി പ്രതിസന്ധിയിൽ അടിയന്തര യോഗം വിളിച്ച് മുസ്ലീം ലീ​ഗ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒൻപത് ദിവസമായിട്ടും കേരളത്തിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുസ്ലിം ലീഗ് അടിയന്തര യോഗം വിളിച്ചു. നാളെ 10 മണിക്ക് പാണക്കാട്ടാണ് മുസ്ലിം ലീഗ് നേതൃയോഗം. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസ് നിലപാടിൽ എന്തു സമീപനം സ്വീകരിക്കണമെന്ന് യോഗം ചർച്ച ചെയ്യും. മുസ്ലിം ലീഗിന്‍റെ നിലപാടിന് അനുകൂലമല്ല കോണ്‍ഗ്രസിന്‍റെ തീരുമാനം എങ്കിൽ എന്ത് നിലപാട് സ്വീകരിക്കണം എന്നാണ് ചർച്ച ചെയ്യുക. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരാൾ മുഖ്യമന്ത്രിയാകണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലീഗ്. സമവായ […]
Read more

അവയവകച്ചവടത്തിനായി വ്യാജരേഖ ചമച്ച കേസ്: പ്രതി നജീബിന്റെ സ്വത്തു വിവരങ്ങൾ അന്വേഷിക്കും

കൊച്ചി: അവയവകച്ചവടത്തിനായി വ്യാജരേഖ ചമച്ച കേസിൽ മുഖ്യ പ്രതി നജീബിന്റെ സ്വത്തുക്കളിലേക്ക് അന്വേഷണം. അവയവകച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സ്ഥങ്ങൾ വാങ്ങിക്കൂട്ടിയെന്നാണ് വിവരം. അവയവം നൽകാമെന്നപേരിലും പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്നും കണ്ടെത്തൽ. നജീബിനെ കേന്ദ്രികരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇയാളുടെ, സ്വത്തുകൾ, ബാങ്ക് അക്കൗണ്ട്, വിദേശ ബന്ധം എന്നിവയുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരുകയാണ് . രണ്ട് ദിവസത്തിനുള്ളിൽ നജീബിനെ കസ്റ്റഡിയിൽ വാങ്ങും. റിമാൻഡിലുള്ള മറ്റ് മൂന്ന് പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി […]
Read more

പാണക്കാട് തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും നന്ദി അറിയിച്ച് ജി. സുധാകരൻ

മലപ്പുറം: അമ്പലപ്പുഴ മണ്ഡലത്തിലെ വൻ വിജയത്തിൽ പാണക്കാട് തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും നന്ദി അറിയിച്ച് ജി സുധാകരൻ. പാണക്കാട് തങ്ങളെയും പി. കെ കുഞ്ഞാലിക്കുട്ടിയെയും അദ്ദേഹം സന്ദർശിച്ചു. തങ്ങൾ കുടുംബത്തിന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും പിന്തുണ തന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചുവെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അമ്പലപ്പുഴയിലെ ഏകദേശം എല്ലാ ബൂത്തുകളിലും തനിക്ക് ഭൂരിപക്ഷം ലഭിക്കാനുണ്ടായ പ്രധാന കാരണം പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും നടത്തിയ ഇടപെടലുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, അമ്പലപ്പുഴയിലെ 195 ബൂത്തുകളിൽ 72 […]
Read more

ഹാന്‍റ വൈറസ്; രാജ്യത്ത് ആശങ്ക വേണ്ടെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ഹാന്‍റ വൈറസുമായി ബന്ധപ്പെട്ട് രാജ്യത്ത് ആശങ്ക വേണ്ടെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും നിലവിൽ രാജ്യത്തിനുള്ളിൽ രോഗവ്യാപന സാധ്യത വളരെ കുറവാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് വ്യക്തമാക്കി. കൂടാതെ, കുവൈത്ത് സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ നടത്തിയ പുതിയ സാങ്കേതിക വിലയിരുത്തലിൽ രാജ്യത്ത് വ്യാപക രോഗബാധയുടെ സൂചനകളില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. വൈറസ് കണ്ടെത്തുന്നതിനുള്ള ലാബ് പരിശോധനാ സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ, […]
Read more

വിമാനത്തിന്റെ ചിറകിൽ തീ; അബുദാബിയിലേക്ക് പുറപ്പെട്ട യാത്രാവിമാനം റദ്ധാക്കി

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെടാൻ തയ്യാറെടുത്ത യാത്രാ വിമാനത്തിന്റെ ചിറകിൽ തീ കണ്ടെത്തി. എത്തിഹാദ് എയർവേസ് വിമാനത്തിന്റെ ഇടതുവശത്തെ ചിറകിൽ ചൊവ്വാഴ്ചയാണ് തീപിടുത്തമുണ്ടായത്. വിമാനം പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് പൈലറ്റുമാർ തീ കണ്ടത്. വിമാനത്തിൽ 280 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമികവിവരം. എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഉടൻ തന്നെ യാത്ര റദ്ധാക്കി. കൂടാതെ, അഗ്നിശമന സേനാംഗങ്ങളും അടിയന്തര പ്രതികരണ ടീമുകളും സ്ഥലത്തെത്തി സാഹചര്യം ഉടൻ നിയന്ത്രണത്തിലാക്കി. […]
Read more

വിജയ് മുഖ്യമന്ത്രി ആയതിൽ പ്രതികരിക്കാതെ രജനീകാന്ത്

ചെന്നൈ: വിജയ് മുഖ്യമന്ത്രി ആയതിൽ പ്രതികരിക്കാതെ തമിഴ്‌നടൻ രജനീകാന്ത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാതെ അദ്ദേഹം ചിരിച്ചുകൊണ്ട് നടന്നുപോയി. ഡിഎംകെ -അണ്ണാ ഡിഎംകെ സഖ്യനീക്കങ്ങളിൽ ഇടനിലക്കാരനായി രജനീകാന്ത് പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന്, സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണവുമായി രജനികാന്തിന്റെ ടീം രംഗത്തെത്തുകയും ചെയ്തു. മാത്രമല്ല, ഇരുവരും 42 വർഷമായി സുഹൃത്തുക്കളാണെന്നും കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഇല്ലെന്ന് അറിയിക്കുകയും ചെയ്തു. മാധ്യമങ്ങൾ അനാവശ്യ പ്രചാരണം നടത്തരുതെന്നും അഭ്യർഥിച്ചു. അതേസമയം, ഡിഎംകെ മുൻ മന്ത്രി ഇ.വി വേലുവും രഞനീകാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. […]
Read more

സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകത്തിൽ അന്വേഷണം പുതിയ തലത്തിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സൺ അസിസ്റ്റൻ്റ് ചന്ദ്രനാഥ് രഥിൻ്റെ കൊലപാതകം സിബിഐ അന്വേഷിക്കും. പശ്ചിമ ബംഗാൾ പൊലീസിൽനിന്ന് കേസ് ഏറ്റെടുത്ത സിബിഐ, അന്വേഷണത്തിനായി ഏഴംഗ സംഘത്തിന് രൂപം നൽകി. ഡിഐജി പങ്കജ് സിങ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. പശ്ചിമ ബംഗാൾ പൊലീസിൻ്റെ ശുപാർശ പ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തത്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകമായിരുന്നു 41കാരനായ ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. മെയ് ആറിന് നോർത്ത് 24 പർഗാനാസ് […]
Read more

Recent News