Category: NEWS

ഒന്നിനും വഴങ്ങാതെ വി ഡി സതീശൻ

ഡൽഹി : കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിന് ഒന്നിലധികം ഫോർമുലകൾ മുന്നോട്ട് വെച്ച് ഹൈക്കമാൻഡ്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മറ്റ് പദവികളൊന്നും വേണ്ട എന്ന ഉറച്ച നിലപാടിൽ വിഡി സതീശൻ തുടരുന്നത് ഹൈക്കമാൻഡിന് വെല്ലുവിളിയാകുകയാണ്. എം എൽ എമാരുടെ പിന്തുണ കണക്കിലെടുത്ത് കെ സി വേണുഗോപാലിനെ ഹൈക്കമാന്റ് മുഖ്യമന്ത്രിയാക്കിയേക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ. എന്നാൽ വി ഡി സതീശൻ ഒരു നിലയ്ക്കും വഴങ്ങാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മുഖ്യമന്ത്രി സ്ഥാനം അല്ലാതെ മറ്റൊരു […]
Read more

മുഖ്യമന്ത്രിയെ ഇന്നെങ്കിലും തീരുമാനിക്കുമോ?

ഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ ഡൽഹിയിൽ അന്തിമഘട്ടത്തിലേക്ക്. രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ചർച്ചകൾക്ക് ശേഷം ഇന്ന് രാത്രിയോ നാളെ രാവിലെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. മുൻ കെപിസിസി അധ്യക്ഷന്മാരായ കെ. മുരളീധരൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കെ. സുധാകരൻ എന്നിവർ ചർച്ചകൾക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്. […]
Read more

സൈബർ ലീഗുകാർക്കെതിരെ വനിതാ ലീഗ് അധ്യക്ഷ സുഹറ മമ്പാട്

കോഴിക്കോട് : പേരാമ്പ്രയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയുടെ വിജയത്തിൽ അഭിനന്ദിച്ചില്ലെന്ന പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ സൈബർ ലീഗുകാർക്കെതിരെ വനിതാ ലീഗ് അധ്യക്ഷ സുഹറ മമ്പാട്. ‘സൈബർ ലീഗിന്റേത് മാന്യത ഇല്ലാത്ത പ്രതികരണമാണ്. പാർട്ടിക്ക് എതിരെ ഇന്നുവരെ പറഞ്ഞിട്ടില്ല. മറുപടി പറയാത്തത് പാർട്ടിയെ ബാധിക്കും എന്നതിനാലാണ്. തള്ള, അമ്മായി, കിളവി തുടങ്ങി തെറി വരേ വിളിച്ചു. സൈബർ ലീഗുകാർ ആരെയാണ് പേടിപ്പിക്കുന്നത് എന്ന് സുഹറ മമ്പാട് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപംനിങ്ങൾ ആരെയാണ്‌ […]
Read more

മന്ത്രി ആകുമെന്ന് ഉറപ്പിച്ച് നിയുക്ത എംഎൽഎ മാണി സി. കാപ്പൻ

കോട്ടയം: മന്ത്രി ആകുമെന്ന് ഉറപ്പിച്ച് പാലാ നിയുക്ത എംഎൽഎ മാണി സി. കാപ്പൻ. രണ്ട് തവണ എംഎൽഎ ആയതുകൊണ്ട് തന്നെ മന്ത്രി ആകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മാണി സി കാപ്പൻ പറഞ്ഞു. ടേം വ്യവസ്ഥയെ കുറിച്ച് ചർച്ച ഒന്നും തന്നെ നടന്നിട്ടില്ല. ഘടക കക്ഷി എന്ന നിലയ്ക്ക് തന്നെയും മന്ത്രി സഭയിൽ പരിഗണിക്കും മാണി സി കാപ്പൻ പറഞ്ഞു. എഐസിസി നിരീക്ഷകർ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ചോദിച്ചു. എന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി സ്ഥാനം സംബന്ധിച്ച് ചർച്ചയുണ്ടായിട്ടില്ലെന്ന് മാണി […]
Read more

ഹോട്ടൽ ഭക്ഷണങ്ങളുടെ വില കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി. ചായയ്ക്ക് 4 രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് കൂട്ടിയത്. 12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ നൽകണം. പൊറോട്ടയുടെ വില വർധിപ്പിച്ചതിനാൽ അതിന് മാറ്റമുണ്ടാകില്ല. അതേസമയം നോൺ വെജ് വിഭവങ്ങളുടെ വിലയിൽ വർധനവുണ്ടാകും. അതേസമയം ഇന്ധന വില വർധിപ്പിക്കാനൊരുങ്ങുകയാണ് പൊതുമേഖല എണ്ണ കമ്പനികൾ. കേന്ദ്ര സർക്കാരിൽ നിന്ന് കമ്പനികൾക്ക് അനുമതി ലഭിച്ചതായി സൂചന. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും. […]
Read more

തമിഴ്‌നാട്ടിൽ മദ്യ വിൽപ്പന ശാലകൾക്ക് പൂട്ട് വീഴുന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ മദ്യ വിൽപ്പന ശാലകൾക്ക് പൂട്ട് വീഴുന്നു. തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള മദ്യവിൽപനാ കേന്ദ്രമായ ടാസ്മാകിന്റെ 717 ഔട്ട്‍ലറ്റുകൾ പൂട്ടാൻ ടിവികെ സർക്കാർ ഉത്തരവിട്ടു. സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ,ആരാധനാലയങ്ങൾ എന്നിവയ്ക്ക് സമീപം 500 മീറ്റർ ദൂരപരിധിയിലുള്ള വിൽപന ശാലകളാണ് അടയ്ക്കുക. സാമൂഹിക ക്ഷേമത്തിനും പൊതുജനങ്ങളുടെ താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾക്കിടയിലാണ് ഈ നീക്കം. ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 വിൽപന ശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 വിൽപന ശാലകളും, ബസ് സ്റ്റേഷനുകൾക്ക് സമീപമുള്ള 255 […]
Read more

പിണറായി വിജയൻ ഇനി വാടക വീട്ടിൽ

തിരുവനന്തപുരം: പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു. ബേക്കറി ജങ്ഷനിലെ വീട്ടിലേക്കാണ് മാറിയത്. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു. വാടക വീട്ടിലെത്തിയ പിണറായി വിജയനെ മുൻ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി എന്നിവർ സ്വീകരിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമാണ് പിണറായി വിജയനെത്തിയത്. കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത സാഹചര്യത്തിൽ നിലവിൽ കാവൽ മുഖ്യമന്ത്രിയായി അദ്ദേഹം തുടരുകയാണ്. പദവി ഒഴിയുന്നതോടെ തിരുവനന്തപുരത്തെ എകെജി സെന്ററിന് സമീപമുള്ള സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്കായി […]
Read more

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കനത്ത മഴ, ഇടിമിന്നൽ മുന്നറിയിപ്പ്

കൊച്ചി: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടെന്നും, വരുന്ന 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മാത്രമല്ല, വരുന്ന 14, 15 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പതിനാലാം തീയതി മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 15ന് മലപ്പുറം, കോഴിക്കോട്, […]
Read more

വിമാന യാത്രികരുടെ അവകാശസംരക്ഷണത്തിന് കർശന നടപടി

മസ്‌കത്ത്: വിമാന യാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി കർശന നടപടികൾ സ്വീകരിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി, സർവീസ് റദ്ദാക്കിയാൽ ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകുകയോ പകരം വിമാന സൗകര്യം ഒരുക്കുകയോ വേണം, ലഗേജ് നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം നൽകണം, ഒമാൻ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും യാത്രക്കാരുടെ അവകാശ സംരക്ഷണ നിയമം ബാധകമാണ്. വിമാനം ആറ് മണിക്കൂറിൽ കൂടുതൽ വൈകിയാൽ യാത്രക്കാർക്ക് താമസം, ഭക്ഷണം, യാത്ര സൗകര്യം എന്നിവ നൽകാൻ എയർലൈനുകൾ ബാധ്യസ്ഥരാണ്. സർവീസ് റദ്ദാക്കിയാൽ […]
Read more

സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ബസ് സർവീസിന് വൻ സ്വീകാര്യത

ദമ്മാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ബസ് സർവീസിന് വൻ സ്വീകാര്യത. മേഖലയിലെ ബസ് സർവീസുകൾ ബസ് സർവീസുകൾ ഉപയോഗപ്പെടുത്തിയ യാത്രക്കാരുടെ എണ്ണം 90 ലക്ഷം പിന്നിട്ടതായി ഈസ്റ്റേൺ പ്രൊവിൻസ് മുനിസിപ്പാലിറ്റി അറിയിച്ചു. റോഡുകളിലെ തിരക്ക് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ യാത്രാരീതികൾ പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതിക്ക് സാധിച്ചതായി മുനിസിപ്പാലിറ്റി വക്താവ് ഫൈസൽ അൽ സഹ്‌റാനി വ്യക്തമാക്കി. ദമ്മാം, അൽ ഖോബാർ, ഖത്തീഫ് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള കാര്യക്ഷമമായ സർവീസുകൾക്ക് പൊതുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ്. അത്യാധുനിക സൗകര്യങ്ങളോട് […]
Read more

Recent News