ഒമാനിൽ പഴയ ടയറുകളുടെ വിൽപനക്ക് കർശന നിരോധനം
മസ്‌കത്ത്: ഒമാനിലെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമായി ഉപയോഗിച്ച ടയറുകളുടെയും കാലാവധി കഴിഞ്ഞ പുതിയ ടയറുകളുടെയും വിൽപനയ്ക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കർശന നിയന്ത്രണം ഏർപ്പെടുത്തി. ഗുണനിലവാരമില്ലാത്ത ടയറുകൾ വിപണിയിലെത്തുന്നത് തടയാനും അതുവഴി വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഈ നിയമമനുസരിച്ച് ഒമാനിൽ എല്ലാത്തരം ഉപയോഗിച്ച ടയറുകളുടെയും വിൽപന പൂർണമായും നിരോധിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഉപയോഗിക്കാത്ത പുതിയ ടയറുകളാണെങ്കിൽ പോലും നിശ്ചിത സമയപരിധി കഴിഞ്ഞവ വിൽക്കാൻ പാടുള്ളതല്ല. അതായത് യാത്രാ കാറുകൾ, ബസുകൾ, ലൈറ്റ് ട്രക്കുകൾ […]
Read more

