‘പ്രിയങ്കയ്ക്കേ കഴിയൂ, രാഹുൽ ഗാന്ധിക്ക് കഴിയില്ല’; വിവാദ പരാമർശവുമായി തേജ് പ്രതാപ് യാദവ്
പട്‌ന: ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് ജനശക്തി ജനതാദൾ സ്ഥാപകൻ തേജ് പ്രതാപ് യാദവ്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി പ്രിയങ്കയെ താരതമ്യം ചെയ്ത യാദവ്, പ്രിയങ്കയ്ക്ക് മാത്രമേ സഖ്യത്തെ നയിക്കാൻ കഴിയൂ എന്നും രാഹുൽഗാന്ധിക്ക് അതിന് സാധിക്കില്ലെന്നും പരിഹസിച്ചു. യാത്രകൾ നടത്തിയതുകൊണ്ടോ ബുള്ളറ്റിൽ ഇരുന്നതുകൊണ്ടോ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പട്‌നയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് കുമാർ സ്വന്തം പദവി ഉപേക്ഷിച്ചതാണെന്നും ഇപ്പോൾ മറ്റൊരാൾ മുഖ്യമന്ത്രിയായെന്നും രാഹുൽ ഗാന്ധി എന്തിനാണ് ബിഹാറിലെ സീറ്റുകളേക്കുറിച്ച് […]
Read more

