ചെന്നൈക്ക് വീണ്ടും തിരിച്ചടി; പരിക്കുമൂലം ആയുഷ് മാത്രേക്ക് സീസൺ നഷ്ടമായേക്കും

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റർ ആയുഷ് മാത്രേക്ക് ഗുരുതര പരിക്ക്. ഇടതുകാലിലെ ഹാംസ്ട്രിങ്ങിന് പരിക്കേറ്റ താരത്തിന് ഐപിഎൽ 2026 സീസൺ നഷ്ടമായേക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശനിയാഴച്ച സൺറൈസേഴ്‌സ് ഹൈദരാബാദുമായി നടന്ന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. മികച്ച രീതിയിൽ ബാറ്റിങ് ചെയ്യുന്നതിനിടെയാണ് താരത്തിന് ഇടതു തുടയിലെ പേശിക്ക് പരിക്കേറ്റത്. മത്സരത്തിനിടെ ടീം ഡോക്ടർ പരിശോധന നടത്തിയെങ്കിലും താരം മത്സരം തുടരുകയും വൈകാതെ തന്നെ ഔട്ട് ആവുകയും ചെയ്തു.
പരിക്ക് ഭേദമാവാൻ 6 മുതൽ 12 ആഴ്ചവരെ ആവശ്യമാണ്. അതുകൊണ്ട് താരത്തിന് തുടർന്നുള്ള മത്സരങ്ങളിൽ മത്സരിക്കാൻ സാധിക്കില്ല എന്ന് സിഎസ്കെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *