Category: sports

ഗുസ്തി താരങ്ങളുടെ പീഡന പരാതി: ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പീഡന പരാതിയില്‍ ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി കോടതി. റോസ് അവന്യൂ കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അശ്വിനി പന്‍വാറാണ് വിധി പ്രസ്താവിച്ചത്. കേസിലെ കൂട്ടുപ്രതിയായ വിനോദ് ടോമറിനെയും കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന്‍, പരാതിക്കാര്‍, പ്രതികള്‍ എന്നിവരുടെ വാദം കേട്ടതിന് ശേഷമാണ് ഇന്ന് വിധി പറഞ്ഞിരിക്കുന്നത്. വനിതാ ഗുസ്തി താരങ്ങള്‍ക്കായി മുതിര്‍ന്ന അഭിഭാഷക റെബേക്ക ജോണാണ് ഹാജരായത്. അഭിഭാഷകനായ രാജീവ് […]
Read more

വൊസീന്യ ഒടുവില്‍ ചിലെ ക്ലബ്ബില്‍ തന്നെ കളിക്കും

ഇക്കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പില്‍ മികച്ച പ്രകടനം കൊണ്ട് ആരാധക മനംകവര്‍ന്ന വൊസീന്യ ഒടുവില്‍ ചിലെ ക്ലബ്ബില്‍ത്തന്നെ കളിക്കുമെന്നുറപ്പായി. സൈനിങ് പൂര്‍ത്തിയാക്കാന്‍വേണ്ടി കഴിഞ്ഞദിവസം ചിലെയിലെത്തിയ താരത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ചിലെയുടെ വമ്പന്‍ ക്ലബ്ബായ കോളോ-കോളോയില്‍ ചേരുന്നതിനായി സാന്റിയാഗോയിലെത്തിച്ചേര്‍ന്ന 40-കാരനായ താരത്തെ വരവേല്‍ക്കാന്‍ നൂറുകണക്കിന് ആരാധകരാണ് എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടിയത്.വലിയ അനിശ്ചിതത്വത്തിനൊടുവിലാണ് വൊസീന്യ ചിലെയിലെത്തിയത്. അദ്ദേഹം മൊറോക്കോ ക്ലബ്ബിലേക്ക് മാറുമെന്ന് വലിയ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കെല്ലാം വിരാമിട്ടാണ് താരം ചിലെയിലേക്ക് വിമാനം കയറിയത്. പ താകകളും ബാനറുകളും ഡ്രമ്മുകളുമായി എത്തിയ ആരാധകര്‍ […]
Read more

പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി

ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര പരിക്കിൽ നിന്ന് മുക്തനായി ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും പ്രതീക്ഷകളെല്ലാം തകിടം മറിച്ചുകൊണ്ട് വീണ്ടും പരിക്ക് വില്ലനായി എത്തിയത്. ഇതോടെ പുറത്തായ ബുമ്രയ്ക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ബിസിസിഐ സെലക്ഷൻ കമ്മിറ്റി. ജമ്മു കശ്മീർ പേസര്‍ ആഖിബ് നബിയെ ആണ് ബുമ്രയ്ക്ക് പകരക്കാരനായി ടീമിൽ എത്തിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ആഖിബ് നബിക്ക് ടെസ്റ്റ് ടീമിൽ അവസരം ലഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയ്ക്ക് ഇടെയായിരുന്നു ബുമ്രയ്ക്ക് കാൽമുട്ടിന് പരിക്ക് […]
Read more

ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് വെയ്ല്‍സ്

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാനുള്ള നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി വെയ്ല്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍. 2027-2031 കാലാവധിയിലേക്ക് ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ ഔദ്യോഗികമായി പിന്‍വലിക്കുന്നതായി വെയ്ല്‍സ് വ്യക്തമാക്കി. ലോകകപ്പ് പോലെയുള്ള വന്‍കിട ടൂര്‍ണമെന്റുകളുടെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ഇന്‍ഫാന്റിനോയുടെ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. ഈ പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ ഇന്‍ഫാന്റിനോയ്ക്ക് ആശയം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.’2027-2031 കാലാവധിയിലേക്കുള്ള ഫിഫ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് […]
Read more

കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു; മെഡൽപട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത്

ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസ് അവസാനിച്ചപ്പോൾ മെഡൽപട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത്. പതിമൂന്ന് സ്വർണവും പതിനേഴ് വെള്ളിയും ഒൻപത് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. ബോക്സിങ്ങിലെ മെഡൽ വേട്ടയായിരുന്നു ഇന്ത്യയ്ക്ക് ഏറ്റവും കറുത്തതായിരുന്നത്. പത്ത് മെഡലുകളാണ് ബോക്സിങ്ങിൽ നിന്ന് മാത്രം ഇന്ത്യ വാരികൂട്ടിയത്.ഓസ്ട്രേലിയയാണ് മെഡൽ പട്ടികയിൽ ഒന്നാമത്. എഴുപത് സ്വർണവും 45 വെള്ളിയും 56 വെങ്കലവും അടക്കം 171 മെഡലുകളാണ് അവരുടെ സമ്പാദ്യം. 110 മെഡലുകളോടെ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും 62 മെഡലുകളോടെ കാനഡ മൂന്നാം സ്ഥാനത്തുമാണ്. ശങ്കർ […]
Read more

കോമൺവെൽത്ത് ഫ്ലാഗും ബാറ്റണും ഏറ്റുവാങ്ങി ഇന്ത്യ; 2030 കോമൺവെൽത്ത് അഹമ്മദാബാദിൽ

ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ പ്രൗഢഗംഭീരമായ അവസാനം. സമാപനച്ചടങ്ങിൽ കോമൺവെൽത്ത് ഫ്ലാഗും ബാറ്റണും ഇന്ത്യ ഏറ്റുവാങ്ങി. 2030 കോമൺവെൽത്ത് ഗെയിംസ് ഗുജറാത്തിലെ അഹമ്മദാബാദിൽ വച്ചാണ് നടക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ, രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ നീരജ് ചോപ്ര എന്നിവരാണ് പതാകയും ബാറ്റണും ഏറ്റുവാങ്ങിയത്. പതിമൂന്ന് സ്വർണവും പതിനേഴ് വെള്ളിയും ഒൻപത് വെങ്കലവും അടക്കം 39 മെഡലുകളോടെ മെഡൽ പട്ടികയിൽ […]
Read more

ശുഭദീപ് ഘോഷ് ഇന്ത്യയുടെ പുതിയ ഫീൽഡിങ് കോച്ച്

മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സംഘത്തില്‍ മാറ്റം. ഇന്ത്യൻ ടീമിന്‍റെ പുതിയ ഫീൽഡിംഗ് കോച്ചായി മുൻ അസം താരവും പരിശീലകനുമായ സുഭദീപ് ഘോഷിനെ നിയമിച്ചു. നിലവിലെ ഫീൽഡിംഗ് കോച്ച് ടി. ദിലീപിന് പകരക്കാരനായാണ് 57-കാരനായ സുഭദീപ് എത്തുന്നത്. 2025-ലെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷം ബിസിസി.ഐ നൽകിയ ഒരു വർഷത്തെ കരാർ കാലാവധി പൂർത്തിയായതോടെയാണ് ടി ദിലീപ് ഫീല്‍ഡിംഗ് പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയത്. 2021 മുതൽ 2024-25 ബോർഡർ-ഗവാസ്കർ […]
Read more

റൊണാള്‍ഡോയും പങ്കാളി ജോര്‍ജിനയും തമ്മിലുള്ള വിവാഹം ഓഗസ്റ്റ് എട്ടിന്

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും തമ്മിലുള്ള വിവാഹം ഉടന്‍. റൊണാള്‍ഡോയുടെ ജന്മദേശമായ മദീറ ദ്വീപില്‍ വെച്ച് ഓഗസ്റ്റ് എട്ടിനാണ് വിവാഹച്ചടങ്ങുകള്‍. തീയതിയെക്കുറിച്ച് ക്രിസ്റ്റിയാനോ സ്ഥിരീകരണം നല്‍കിയിട്ടില്ല. എങ്കിലും ഓഗസ്റ്റ് എട്ടിന് ചടങ്ങുകള്‍ നടക്കുമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മദീറയുടെ തലസ്ഥാനമായ ഫഞ്ചാലിലെ ചരിത്രപ്രസിദ്ധമായ കത്തീഡ്രലില്‍ വെച്ച് ഇരുവരും വിവാഹിതരാകും. തുടര്‍ന്ന് പഞ്ചനക്ഷത്ര ഹോട്ടലായ ‘സവോയ് പാലസില്‍’ വെച്ച് മറ്റുപരിപാടികള്‍ നടക്കും. ഹോട്ടലില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും അതിഥികള്‍ക്ക് രണ്ട് ഫ്‌ളോറുകളിലും പ്രധാന […]
Read more

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു

വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് ചുവട് വെക്കാനൊരുങ്ങുകയാണ് കേരളം. കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെയാണ് ഇത്തവണത്തെ മത്സരങ്ങൾ നടക്കുക.കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിലാണ് ഉദ്ഘാടന മത്സരം. 17 ദിവസം നീളുന്ന ക്രിക്കറ്റ് മാമാങ്കത്തിൽ ആറ് ഫ്രാഞ്ചൈസികളാണ് കിരീടത്തിനായി പോരാടുന്നത്. ഓഗസ്റ്റ് 20ന്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസുമായുള്ള ഉദ്ഘാടന മത്സരം ഉച്ചയ്ക്ക് 2.30 ന് ആണ് ആരംഭിക്കുക. അന്നേദിവസം വൈകിട്ട് […]
Read more

അർജന്‍റീന ടീമിനെ അധിക്ഷേപിച്ചാൽ നാടുകടത്തുമെന്ന് അർജന്‍റീന സർക്കാർ

ഫിഫ ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ അർജന്‍റീനിയൻ ദേശീയ ടീമിനെതിരെ ഉയർന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയുമായി അർജന്‍റീന സർക്കാർ. അർജന്‍റീനയെയും ജനങ്ങളെയും ദേശീയ ചിഹ്നങ്ങളെയും പരസ്യമായി അധിക്ഷേപിക്കുന്ന വിദേശികൾക്ക് രാജ്യത്ത് പ്രവേശന വിലക്കേർപ്പെടുത്താനും വിസ റദ്ദാക്കി നാടുകടത്താനും വ്യവസ്ഥ ചെയ്യുന്ന അടിയന്തര ഉത്തരവിൽ പ്രസിഡന്‍റ് ഹാവിയർ മൈലി ഒപ്പുവെച്ചു. രാജ്യത്തിന്‍റയും ജനങ്ങളുടെയും ദേശീയ ചിഹ്നങ്ങളുടെയും സംരക്ഷണം വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. അർജന്‍റീനയെ ആക്രമിക്കുന്ന ആർക്കും ഇനി ഈ രാജ്യത്തേക്ക് സ്വാഗതമില്ലെന്ന് ഉത്തരവിറക്കിക്കൊണ്ട് പ്രസിഡന്‍റിന്‍റെ ഓഫീസ് വ്യക്തമാക്കി. ഫിഫ ലോകകപ്പ് […]
Read more

Recent News