ഇന്ത്യക്കാർ ഉടൻ ഇറാൻ വിടണം; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിന് നേരിയ രീതിയിൽ അയവുണ്ടായെങ്കിലും ഇറാനിലുള്ള ഇന്ത്യക്കാർ എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇന്നലെ പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യക്കാരോട് രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചത്. മേഖലയിൽ കാര്യങ്ങൾ അപ്രവചനീയം ആണെന്ന് കണക്കിലെടുത്താണ് ഈ തീരുമാണെന്നും അറിയിച്ചു. ഇപ്പോഴും ഇറാനിൽത്തന്നെ തുടരുന്ന ഇന്ത്യൻ പൗരന്മാർ എംബസിയുമായി ബന്ധപ്പെടുകയും എംബസി നിർദേശിക്കുന്ന സുരക്ഷിതമായ പാത ഉപയോഗിച്ച് എത്രയും പെട്ടന്നുതന്നെ രാജ്യം വിടണം. എംബസിയുമായി ബന്ധപ്പെടാതെ ഒരു കാരണവശാലും കര അതിർത്തികൾ കടക്കാൻ ശ്രമിക്കരുതെന്നും കടുത്ത മുന്നറിയിപ്പുമുണ്ട്. അതോടൊപ്പം തന്നെ അടിയന്തര സഹായത്തിനായി പ്രത്യേക ഇമെയിൽ വിലാസങ്ങളും ഫോൺ നമ്പറുകളും എക്സ് പോസ്റ്റിലൂടെ എംബസി പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *