പത്തനംതിട്ട: റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി വി.ജി അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ ആയി ചുമതലയേറ്റു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെതാണ് ഉത്തരവ്. ശബരിമല ഉന്നതാധികാര സമിതിയുടെ അധ്യക്ഷൻ ആയിരുന്ന റിട്ടയേർഡ് ജസ്റ്റിസ് സീരിജഗൻ മരണപ്പെട്ടതിനെ തുടർന്നാണ് പുതിയ ചെയർമാനെ നിയമിച്ചത്. ഉന്നതാധികാര സമിതിയുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് ഒരു പുതിയ ചെയർമാൻ നിയോഗിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് കണ്ടതിനെ തുടർന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിറക്കിയത്. 2009ലാണ് കോടതി ഈ കമ്മറ്റിക്ക് രൂപം നൽകിയത്. ശബരിമലയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ഫണ്ട് വിനിയോഗിക്കുന്നതിനും കൃത്യമായി നിർവഹിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാകണമെന്നും സുപ്രീം കോടതിയാണ് നിർദേശം നൽകിയത്.
Related Posts
രണ്ട് ചുമതല വഹിക്കാൻ പ്രയാസം; കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയാറെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം: ഏത് സമയത്തും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാൻ താൻ തയാറാണെന്ന് മന്ത്രി സണ്ണി ജോസഫ്. തനിക്കെതിരെ ഫ്ലെക്സ്…
ദൃശ്യം 3യില്‍ എന്തു പ്രതീക്ഷിക്കാം?
കൊച്ചി : മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചെസികളില്‍ ഒന്നാണ് ദൃശ്യം. ദൃശ്യം 3യുടെ ട്രെയിലര്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വലിയ ആകാംക്ഷയാണ്…
ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: മുൻകൂർ ജാമ്യം തേടി പ്രശോഭ് വത്സൻ
കൊച്ചി: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ…
