ഇന്ത്യയുടെ കാപ്പി കയറ്റുമതി മൂല്യം 6,000 കോടി കടന്നു

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം നിലനിൽക്കുമ്പോഴും കാപ്പി കയറ്റുമതി മൂല്യം ഇടിവില്ലാതെ മുന്നോട്ട്. കോഫി ബോർഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026 ജനുവരി ഒന്നാംതീയതി മുതൽ ഏപ്രിൽ രണ്ടാംതീയതി വരെ 1.31 ലക്ഷം ടൺ കാപ്പിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷത്തെ ഇതേ സമയത്തെ കണക്കുകൾ വെച്ച് താരതമ്മ്യം ചെയ്തു നോക്കുമ്പോൾ 22 ശതമാനത്തിൽ കൂടുതലാണ് വർധനവ് ഉണ്ടായിരിക്കുന്നത്. കയറ്റുമതിയുടെ മൂല്യം 4,998.72 കോടി രൂപയിനിന്നും 6,009.43 കോടി രൂപയാണ് ആണ് ഉയർന്നത്. ഇന്ത്യയുടെ ഒരു പ്രധാന കാപ്പി വിപണിയാണ് പശ്ചിമേഷ്യ. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലും കാപ്പിയുടെ കയറ്റുമതിയിൽ മാത്രം ഇടിവുണ്ടായില്ല. അതേസമയം അസംസ്‌കൃത എണ്ണവില, ചരക്കുകൂലി, വളം ലഭ്യത എന്നിവയെ യുദ്ധം ബാധിക്കുന്നതിനാൽ ഉത്പാദന മേഖലയും വിതരണ ശൃംഖലയും പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *