മോദി ട്രംപിന്റെ കളിപ്പാവ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി CJP സ്ഥാപകൻ അഭിജീത് ദീപ്‌കെ. കൊച്ചിയിൽ നടന്ന ജന്തർ മന്തർ@കൊച്ചി പരിപാടിയിലാണ് മോദിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കളിപ്പാവയാണെന്നും ട്രംപിന്റെ സമ്മർദങ്ങൾക്ക് അനുസരിച്ചാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. CJP ക്ക് വിദേശ ഫണ്ട് ലഭിക്കുന്നുവെന്ന BJPയുടെ ആരോപണവും അഭിജീത് തള്ളി.

വിദേശ ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആദ്യം മോദിയോട് ചോദ്യങ്ങൾ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതത്തിന്റെ പേരിൽ കലാപങ്ങൾ സൃഷ്ടിക്കുന്നത് ആരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അഭിജീത് വിമർശിച്ചു. ഗാന്ധിജിയെയും നെഹ്റുവിനെയും പരാമർശിച്ചും മോദിക്കെതിരെ അദ്ദേഹം സംസാരിച്ചു. 2029-ൽ മോദി അധികാരത്തിൽ നിന്ന് പുറത്തുപോകുമെന്നും അഭിജീത് ദീപ്‌കെ പ്രസംഗത്തിൽ പ്രവചിച്ചു. കൊച്ചിയിലെ ഈ പ്രസംഗം ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.

കേന്ദ്രസർക്കാരിന്റെ നയങ്ങളെയും ഭരണരീതിയെയും ചോദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലെ മറ്റ് പരാമർശങ്ങളും. പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങളെ വിമർശിച്ച അദ്ദേഹം, ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും വ്യക്തമാക്കി. ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ തനിക്ക് ജയിലിൽ പോകേണ്ടിവന്നതായും അദ്ദേഹം പ്രസംഗത്തിൽ വെളിപ്പെടുത്തി.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News