റിട്ട. ജഡ്ജി വി.ജി അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ

പത്തനംതിട്ട: റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി വി.ജി അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ ആയി ചുമതലയേറ്റു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെതാണ് ഉത്തരവ്. ശബരിമല ഉന്നതാധികാര സമിതിയുടെ അധ്യക്ഷൻ ആയിരുന്ന റിട്ടയേർഡ് ജസ്റ്റിസ് സീരിജഗൻ മരണപ്പെട്ടതിനെ തുടർന്നാണ് പുതിയ ചെയർമാനെ നിയമിച്ചത്. ഉന്നതാധികാര സമിതിയുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് ഒരു പുതിയ ചെയർമാൻ നിയോഗിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് കണ്ടതിനെ തുടർന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിറക്കിയത്. 2009ലാണ് കോടതി ഈ കമ്മറ്റിക്ക് രൂപം നൽകിയത്. ശബരിമലയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ഫണ്ട് വിനിയോഗിക്കുന്നതിനും കൃത്യമായി നിർവഹിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാകണമെന്നും സുപ്രീം കോടതിയാണ് നിർദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *