Tag: LATEST

ഇഡിയുടെ നീക്കത്തിൽ പ്രതികരിച്ച് ഷോൺ ജോർജ്; ‘പ്രധാന പ്രതി പിണറായി തന്നെ

കോട്ടയം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഡിജിപിക്ക് കത്ത് നൽകിയതിൽ പ്രതികരിച്ച് പരാതിക്കാരനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഷോൺ ജോർജ്. ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് പ്രതികരിച്ച ഷോൺ ജോർജ്, കേസിൽ പിണറായി വിജയൻ തന്നെ ആണ് പ്രധാന പ്രതിയെന്നും ആരോപിച്ചു. പിണറായി വിജയൻ കേരളത്തിൻ്റെ തീരത്തെ ആണ് വിൽപ്പന നടത്തിയത്. കേരള പൊലീസ് എത്രയും പെട്ടെന്ന് കേസ് രജിസ്റ്റർ ചെയ്യണം. ഇഡിയുടെ കത്ത് പ്രകാരമുള്ള […]
Read more

മെസിയുടെ പേരിലെ തട്ടിപ്പ്: ജിഎസ്‍ടി വകുപ്പിന്റെ പ്രത്യേക അന്വേഷണസംഘം ഇന്ന് അനുബന്ധ റിപ്പോർട്ട് നൽകും

തിരുവനന്തപുരം: അർജന്‍റീന ടീമും നായകനായിരുന്ന ലിയോണൽ മെസിയും കേരളത്തിലെത്തുമെന്ന പേരിലെ നികുതി തട്ടിപ്പിൽ ജി എസ് ടി വകുപ്പിന്‍റെ പ്രത്യേക അന്വേഷണസംഘം ഇന്ന് അനുബന്ധ റിപ്പോർട്ട് നൽകും. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 22.68 കോടി രൂപ ജി എസ് ടി അടയ്ക്കാതിരുന്നതിലാണ് അന്വേഷണം. ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം 19 ന് സംഘം ആദ്യ റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടികൾ എടുത്തിട്ടില്ല. സ്പോൺസറുടെ അക്കൗണ്ടിലേക്ക് കോടികൾ നിക്ഷേപിച്ച രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളോട് വിശദീകരണം […]
Read more

കൊടും ചൂടിൽ വലഞ്ഞ് കേരളം, ഇന്നലെ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ്, ഇന്നും കടുക്കും

തിരുവനന്തപുരം: കനത്ത ചൂടിൽ വലഞ്ഞ് കേരളം. ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ് ആണ്. നാളെ കൂടി സംസ്ഥാനത്ത് കനത്ത ചൂട് തുടരും. സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മറ്റന്നാൾ മുതൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചേക്കും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ഇന്നലെ മിക്കയിടത്തും ഒരു […]
Read more

വടകര എംഡിഎംഎ കേസ്; അന്വേഷണം കാര്യക്ഷമമല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിപി ദുല്‍ഖിഫില്‍

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്നും ആശങ്കയുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫില്‍. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗൗരവതരമാണെന്നും പൊലീസ് ഭാഗത്ത് വീഴ്ച വന്നോ എന്ന് പരിശോധിക്കണമെന്നും വിപി ദുല്‍ഖിഫില്‍ പറഞ്ഞു. വിഷയം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ് അന്വേഷണം നിലച്ചു. സിപിഎം നേതാവിന്റെ മകനെ ചോദ്യം ചെയ്തതിന് പിന്നാലെ അന്വേഷണം നിലച്ചെന്നും അന്വേഷണത്തിൽ പാളിച്ചകള്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫീല്‍ […]
Read more

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം നടത്താന്‍ ബസുടമകളുടെ യോഗം തീരുമാനിച്ചു. സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയേയും ഒരു തവണ കൂടി കാണും. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സമാന സംഘടനകളുമായും ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബസുടമ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ സംഘടനകളേയും കൂട്ടിയോജിപ്പിച്ചുകൊണ്ട്, സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക് നീങ്ങാനാണ് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ സംസ്ഥാന സമിതി തീരുമാനിച്ചിട്ടുള്ളത്. സ്വകാര്യ ബസ് വ്യവസായം മുന്നോട്ടു […]
Read more

മലപ്പുറം മോര്‍ഫിങ് കേസ്: പ്രതി തിരുവനന്തപുരത്ത് പിടിയില്‍

മലപ്പുറം : മലപ്പുറത്ത് വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം തിരുമല ഓടംകുഴി സ്വദേശി സുബിന്‍ ബാബുവാണ് പിടിയിലായത്. മലപ്പുറം എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തിയാണ് പ്രതിയെ പിടികൂടിയത്. വിദ്യാര്‍ഥിനികളുടെ അടക്കം ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത് സുബിന്‍ ബാബുവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മെറ്റ അടക്കമുള്ള അധികൃതരോട് ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത സുബിന്‍ ബാബു ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. തിരുവനന്തപുരത്ത് മൊബൈല്‍ […]
Read more

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതി പശ്ചിമ ബംഗാളിൽനിന്ന് പിടിയിൽ

പാലക്കാട്:അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ യുവതിയുടെയും പിഞ്ചുകുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിയായ പ്രോവത് ദാസ് ആണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. പശ്ചിമബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത് കൊല്ലപ്പെട്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും പെൺകുട്ടി തന്റേതല്ലെന്നുമാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന പ്രാഥമിക മൊഴി. കൊല്ലപ്പെട്ട യുവതിയുമായി കഴിഞ്ഞ രണ്ടു മാസത്തെ പരിചയം മാത്രമാണ് തനിക്കുള്ളതെന്നും ഇയാൾ പറയുന്നു. എന്നാൽ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച […]
Read more

എംഡിഎംഎയുമായി നിയമവിദ്യാര്‍ഥി അറസ്റ്റില്‍; ലഹരിക്കച്ചവടം അഭിഭാഷക വേഷത്തില്‍

തിരുവനന്തപുരം : ലഹരിമരുന്നുമായി നിയമ വിദ്യാര്‍ഥി പിടിയില്‍. എംഡിഎംഎ വില്‍പ്പന നടത്തുന്നതിനിടെയാണ് നിയമ വിദ്യാര്‍ഥിയായ, മലയം സ്വദേശി ജിനേഷ് വിജയനെ എക്‌സൈസ് പിടികൂടിയത്. ഇയാളില്‍ നിന്നും 4.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പൊലീസിന്റെയും എക്‌സൈസിന്റെയും പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാനുമായി വെളുത്ത ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചായിരുന്നു ഇയാള്‍ ലഹരിക്കച്ചവടം നടത്തിയിരുന്നത്. നാട്ടുകാരോടും പൊലീസിനോടും താന്‍ അഭിഭാഷകനാണെന്നാണ് ജിനേഷ് പറഞ്ഞിരുന്നത്. ഇയാള്‍ക്ക് എവിടെ നിന്നാണ് ലഹരി ലഭിച്ചത്, മറ്റ് വിദ്യാര്‍ഥികളോ സംഘങ്ങളോ പിന്നിലുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ […]
Read more

‘നുണകളുടെ മുഴക്കത്തെ സത്യം പരാജയപ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

വഡോദര: പ്രതിപക്ഷത്തിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണകളുടെ മുഴക്കത്തെ സത്യം പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ‘ഛാത്രോം കീ ഗൂഞ്ച്’ പരിപാടിയെ പരിഹസിച്ചാണ് മോദി ‘ജൂട്ട് കീ ഗൂഞ്ച്’ എന്ന പ്രയോഗം ആവർത്തിച്ചത്. ഗുജറാത്തിലെ വഡോദരയിൽ 20,000 കോടിയിലേറെ രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നുണകളുടെ മുഴക്കം എന്ന് പറഞ്ഞ് യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നവരെ എല്ലാ കവലകളിലും കാണാം. എന്നാൽ ഇന്ത്യയിലെ യുവാക്കൾ സത്യത്തിന്റെ ഗർജനത്തിനൊപ്പമാണ് നടക്കുന്നത്. അവർ […]
Read more

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി. 800 മുതല്‍ 900 മെഗാവാട്ട് വരെ ഉപഭോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. വൈകുന്നേരം 6.30 -നും 12.30-നുമിടയില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.കൂടിയ വിലക്ക് വാങ്ങാന്‍ തയ്യാറായാലും പവര്‍ എക്‌സ്‌ചേഞ്ച് പ്രകാരം വൈദ്യുതി കിട്ടാനില്ലെന്നതിനാല്‍ രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനാണ് കെ എസ് ഇ ബി നീക്കം. നിലവിലെ സാഹചര്യത്തില്‍ ഈ മാസം മുഴുവന്‍ വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് വിവരം. വൈകിട്ട് ആറ് മുതല്‍ […]
Read more

Recent News