Tag: LATEST

കൊച്ചിയിലെ ബസ് ക്ലീനര്‍ക്കെതിരെ കാപ്പ ചുമത്തും; മോഷണം അടക്കം ഏഴ് കേസുകളില്‍ പ്രതി

കൊച്ചി: കാര്‍ യാത്രക്കാരനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത സ്വകാര്യ ബസ് ക്ലീനര്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനെതിരെ കാപ്പ ചുമത്തും. സംഭവത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ കലക്ടര്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു. മോഷണം അടക്കം ഏഴ് കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഗതാഗത നിയമലംഘനം ചോദ്യം ചെയ്തതിന് നഗരത്തില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത അന്‍സാറിനെ ജാമ്യത്തില്‍ വിട്ടത് വിവാദത്തിനും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. […]
Read more

ആഗോള തലത്തിൽ വമ്പൻ നേട്ടവുമായി ‘വിശ്വനാഥ് ആൻഡ് സൺസ്

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത വിശ്വനാഥ് ആൻഡ് സൺസ് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടിയത്. സൂര്യയുടെയും മമിത ബൈജുവിന്റെയും മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നായിരുന്നു പ്രേക്ഷക പ്രതികരണങ്ങൾ.ഇപ്പോഴിതാ ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ആഗോള തലത്തിൽ വേൾഡ് വൈഡ് ഗ്രോസ് ആയി 260 കോടിക്ക് മുകളിലാണ് ചിത്രം നേടിയതെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നേരത്തെ വിറ്റുപോയിരുന്നു. നെറ്റ്ഫ്ലിക്സ് ആയിരുന്നു ഒടിടി സ്ട്രീമിംഗ് […]
Read more

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ ലാന്‍ഡിങിനായി കോളേജിന് അവധി നൽകിയെന്ന് വിമർശനം

പാലക്കാട്: മുഖ്യമന്ത്രി വി. ഡി സതീശന്റെ ഹെലികോപ്റ്റര്‍ ലാന്‍ഡിങിനായി ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിന് അവധി നൽകിയെന്ന് വിമർശനം. ഇവിടെ നടത്താനിരുന്ന എസ്എഫ്‌ഐ പരിപാടി തടഞ്ഞതായും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറയുന്നു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പങ്കെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പരിപാടി തടഞ്ഞതായാണ് സഞ്ജീവ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഹെലികോപ്റ്റര്‍ ലാന്‍ഡിങിനായി കോളേജിന് അവധി നല്‍കിയതായും സഞ്ജീവ് ആരോപിച്ചു. ‘മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ കുറയ്ക്കും, അനാവശ്യ സുരക്ഷാ ക്രമീകരണങ്ങള്‍ ഒഴിവാക്കും, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ ഗീര്‍വാണം മാത്രം […]
Read more

സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് വനിതാ പൊലീസുകാരിക്ക് ദാരുണാന്ത്യം

ലക്നൗ: പൊലീസ് സ്റ്റേഷനിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് വനിതാ പൊലീസുകാരിക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ കൗശാംബി ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. പ്രിയങ്ക യാദവ് എന്ന 25കാരിയായ വനിതാ കോൺസ്റ്റബിളാണ് കൊല്ലപ്പെട്ടത്. മാൻജാൻപൂരിലെ പൊലീസ് സ്റ്റേഷനിലായിരുന്നു പ്രിയങ്ക ഡ്യൂട്ടി ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്നവർ പ്രിയങ്കയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2025 ബാച്ച് വനിതാ കോൺസ്റ്റബിളാണ് പ്രിയങ്ക യാദവ്. സർക്കാർ അനുവദിച്ച ഇൻസാസ് റൈഫിളായിരുന്നു സംഭവ സമയത്ത് പ്രിയങ്കയുടെ അടുത്തുണ്ടായിരുന്നത്. ഗാസിപൂരിലെ പ്രിയങ്കയുടെ കുടുംബത്തെ വിവരം അറിയിച്ചതായി […]
Read more

ഡോളറിനെതിരെ നിര്‍ണായക നീക്കത്തിന് ഇന്ത്യ

ന്യൂഡൽഹി: അന്താരാഷ്ട്ര വ്യാപാരത്തിൽ അമേരിക്കൻ ഡോളറിനുള്ള അപ്രമാദിത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിർണായക നീക്കത്തിന് ഇന്ത്യ. 2026-ൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ സഖ്യരാജ്യങ്ങളുമായി ചേർന്ന് ‘ഡീ-ഡോളറൈസേഷൻ’ അഥവാ ഡോളർ ഇതര സാമ്പത്തിക ക്രമീകരണങ്ങൾ എന്ന വിഷയം ചർച്ചയ്ക്ക് വെക്കാനാണ് ഇന്ത്യയുടെ പദ്ധതി. അമേരിക്കൻ രാഷ്ട്രീയത്തിൽ ഡൊണാൾഡ് ട്രംപിൻ്റെ മടങ്ങിവരവ് ചർച്ചയാകുന്ന ഘട്ടത്തിൽ ഈ നീക്കത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ. അംഗരാജ്യങ്ങൾക്കിടയിൽ വ്യാപാരം നടത്തുമ്പോൾ ഡോളറിനെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന പുതിയൊരു പേയ്‌മെൻ്റ് സംവിധാനം രൂപപ്പെടുത്തുകയാണ് ഈ […]
Read more

ദേശീയ ചലച്ചിത്ര അവാര്‍ഡും ഗുജറാത്തിലേക്ക്; 72 വര്‍ഷത്തിനിടെ വേദി മാറ്റം; കേന്ദ്രത്തിനെതിരെ വിമര്‍ശനം

മുംബൈ: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഗുജറാത്തിലേക്ക് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനം. ഹിന്ദി ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ രാഹുല്‍ ധോലാകിയയും ശിവസേന ഉദ്ദവ് വിഭാഗം എംപി സഞ്ജയ് റാവത്തും സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തി. ഇന്ത്യന്‍ സിനിമയ്ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കിയ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഹൈദരബാദ് പോലുള്ള സംസ്ഥാനങ്ങളിലേക്കോ, നഗരങ്ങളിലോ ഈ പരിപാടി നടത്താമായിരുന്നില്ലേയെന്നും ധോലാകിയ ചോദിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുരസ്‌കാര വിതരണം മോദി ഗുജറാത്തിലേക്ക് മാറ്റിയതെന്നും അത്മാഭിമാനമുണ്ടെങ്കില്‍ ജേതാക്കള്‍ ചടങ്ങ് […]
Read more

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തന ജയിൽ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കോഴിക്കോട് വനിത ജയിലിൽ നിന്നും കീർത്തന പുറത്തിറങ്ങിയത്. എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത് കീർത്തന ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായിരുന്ന കീർത്തനയാണ് മറ്റ് അധ്യാപികമാരെയും ഇടപാടിന്റെ ഭാഗമാക്കിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുവരെ അഞ്ച് പേരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
Read more

കളരി പഠിക്കാനെത്തിയ 12-കാരിയെ പീഡിപ്പിക്കാൻ ശ്രമം; പോക്സോ കേസിൽ കളരി ആശാന് 17 വർഷം കഠിനതടവ്

ആലപ്പുഴ: കളരി പഠിക്കാനെത്തിയ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കളരി ആശാന് 17 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും. കരുവാറ്റ വടക്ക് മുറിയിൽ എണ്ണയ്ക്കാട്ടുചാലിൽ വീട്ടിൽ പ്രദീപിനെയാണ് (47) ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി ഹരീഷ് ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം 14 മാസം അധിക തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2025 ഫെബ്രുവരിയിൽ അമ്പലപ്പുഴ ഇൻസ്പെക്ടറായിരുന്ന പ്രതീഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടരന്വേഷണം നടത്തി […]
Read more

ഒന്നും മറച്ചുവെച്ചിട്ടില്ല ; നാമനിർദ്ദേശപത്രികയിൽ വിവരങ്ങൾ മറച്ചെന്ന ആരോപണം തള്ളി റിയാസ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് പി എ മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ലെന്നും ആര്‍ക്കും പരിശോധിക്കാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കള്ളപരാതികളെയും വ്യാജ വാര്‍ത്തകളെയും നിയമപരമായി നേരിടുമെന്നും റിയാസ് വ്യക്തമാക്കി. നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാരോപിച്ച് ഒരാള്‍ നല്‍കിയ സ്വകാര്യ പരാതി 2026 മെയ് 16-ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി തള്ളിയതാണ്. അന്ന് മാധ്യമങ്ങള്‍ക്ക് അതൊരു വാര്‍ത്തയായിരുന്നില്ല. ഹര്‍ജിക്കാരന്‍ തുടര്‍ന്ന് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയെന്നാണ് […]
Read more

ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ഗോഡൗണുകളിൽ റെയ്ഡ്; പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന ഗോഡൗണുകളിലും മറ്റ് ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിലും കർണ്ണാടക ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പ്രത്യേക പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. റെയ്ഡിൽ ഏകദേശം 1.38 കോടി രൂപ വിലമതിക്കുന്ന കാലാവധി കഴിഞ്ഞതും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താത്തതുമായ ഭക്ഷ്യോത്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു. ഇതിന് പുറമെ വിതരണ കേന്ദ്രങ്ങളിൽ അനുമതിയില്ലാതെ സൂക്ഷിച്ചിരുന്ന 4.02 ലക്ഷം രൂപ വിലവരുന്ന മരുന്നുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഓൺലൈൻ വഴിയും ഇ-കൊമേഴ്സ് […]
Read more

Recent News